Homeഒരുമയുടെ ആഘോഷമാണ് ഓണം; നാടിന്റെ നന്മയും സംസ്കാരവും പ്രസരിപ്പിക്കുന്ന പ്രവാസികളുടെ ഓണാഘോഷങ്ങൾ ശ്ലാഘനീയം: അനീഷ് രവി

ഒരുമയുടെ ആഘോഷമാണ് ഓണം; നാടിന്റെ നന്മയും സംസ്കാരവും പ്രസരിപ്പിക്കുന്ന പ്രവാസികളുടെ ഓണാഘോഷങ്ങൾ ശ്ലാഘനീയം: അനീഷ് രവി

Published on

കല്യാൺ: മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയും കലാ-സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതിക്കൊണ്ട് കല്യാൺ സെൻട്രൽ കൈരളി സമാജത്തിന്റെ 15-ാമത് ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 6-ന് ഡോൺ ബോസ്കോ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ സമാജം കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി.

ഓണം ഒരുമയുടെയും സഹോദര്യത്തിന്റെയും ആഘോഷമാണെന്നും നാടിന്റെ നന്മയും സംസ്കാരവും പൈതൃകവും പുതിയ തലമുറയിലേക്ക് പകരുന്നതിൽ പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾക്ക് വലിയ പങ്കുണ്ടെന്നും പ്രശസ്ത സിനിമ-ടെലിവിഷൻ താരം അനീഷ് രവി പറഞ്ഞു. പ്രവാസി മലയാളികളുടെ ഇത്തരം കൂട്ടായ്മകൾ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വതസിദ്ധമായ നർമ്മവും നാടൻപാട്ടുകളും കവിതയും കലർന്ന അവതരണത്തിലൂടെ അനീഷ് രവി സദസ്സിനെ ആവേശത്തിലാക്കി. അദ്ദേഹത്തിന്റെ ഇടപെടലുകളും കലാപ്രകടനങ്ങളും പരിപാടിക്ക് വേറിട്ട ഉണർവ് നൽകി.

സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, പിന്നൽ തിരുവാതിര, ഒപ്പന തുടങ്ങിയ കലാപരിപാടികൾ ആഘോഷത്തിന് മിഴിവേകി. പുരുഷന്മാർ അവതരിപ്പിച്ച ഒപ്പനയും വടംവലി മത്സരവും സദസ്സിൽ ആവേശമുണർത്തി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത വിവിധ കലാപരിപാടികൾ ഓണാഘോഷത്തെ കൂടുതൽ വർണാഭമാക്കി.

പ്രത്യേകമായി ഒരുക്കിയ ‘The Rhythm of Homeland’ എന്ന കലാവതരണവും പരിപാടിയുടെ ശ്രദ്ധേയ ആകർഷണമായി. നാടിന്റെ തനത് കലാ-സാംസ്‌കാരിക പാരമ്പര്യത്തിന്റെ താളവും ഓർമകളും വേദിയിൽ അവതരിപ്പിച്ച ഈ പരിപാടി കാണികളുടെ ശ്രദ്ധ നേടി. Watch Highlights of the event in Amchi Mumbai

സമാജം പ്രസിഡന്റ് പോൾ പറപ്പിള്ളി അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ കെയർ ഫോർ മുംബൈ പ്രസിഡന്റ് എം. കെ. നവാസ്, സെക്രട്ടറി പ്രിയ വർഗീസ്, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ, സാമൂഹിക പ്രവർത്തകൻ സി. പി. ബാബു തുടങ്ങിയവർ വേദി പങ്കിട്ടു.

കൃഷ്ണസ്വാമി സ്വാഗതവും സേതുമാധവൻ നന്ദിയും പറഞ്ഞു. സമാജം അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഓണാഘോഷം കല്യാണിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും സാംസ്‌കാരിക ഐക്യത്തിന്റെയും ശ്രദ്ധേയമായ വേദിയായി മാറി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

പൻവേൽ മലയാളി സമാജം ഓണപ്പൂക്കളമത്സരം: വിജയികൾ പ്രഖ്യാപിച്ചു

പൻവേൽ: പൻവേൽ മലയാളി സമാജം സംഘടിപ്പിച്ച 15-ാമത് ഓണപ്പൂക്കളമത്സരത്തിൽ മഹാബലി പൂക്കളം ഒന്നാം സ്ഥാനം നേടി. ₹25,000 ക്യാഷ്...

കേരളീയ സമാജം ഡോംബിവിലിയുടെ 8-ാമത് സാമൂഹ്യക്ഷേമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

ഡോംബിവിലി: കേരളീയ സമാജം (രജി.) ഡോംബിവിലിയുടെ സാമൂഹ്യക്ഷേമ സഹായ സമിതിയുടെ നേതൃത്വത്തിൽ 8-ാമത് സോഷ്യൽ വെൽഫെയർ ക്യാമ്പ് സംഘടിപ്പിച്ചു....

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ മണ്ണും ചേർന്ന് ദേശീയ പുരോഗതിക്ക് സംഭാവന നൽകണം: ഗവർണർ

മുംബൈ: കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ വികസനശേഷിയും കൈകോർത്തുകൊണ്ട് ദേശീയ പുരോഗതിക്ക് കൂടുതൽ സംഭാവന നൽകണമെന്ന് കേരള ഗവർണർ രാജേന്ദ്ര...

ഹൃദയം കീഴടക്കി ഗംഗാ തരംഗം; സദസ്സിനെ ഇളക്കി മറിച്ച് അനീഷ് രവി

ഖാർഘറിൽ സംഗീതവും കലയും കാരുണ്യവും കൈകോർത്ത സായാഹ്നം നവിമുംബൈ: യുവ വയലിൻ പ്രതിഭ ഗംഗാ ശശിധരന്റെ സംഗീതവിസ്മയവും സിനിമാ-ടെലിവിഷൻ താരം...
spot_img

More like this