HomeNewsഒത്തുചേരലിന്റെ ഓണപ്പെരുമയിൽ കൈരളി CBDയുടെ 43-ാമത് ഓണാഘോഷം

ഒത്തുചേരലിന്റെ ഓണപ്പെരുമയിൽ കൈരളി CBDയുടെ 43-ാമത് ഓണാഘോഷം

Published on

നവി മുംബൈ: കൈരളി ആർട്സ്, കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ (കൈരളി CBD)യുടെ 43-ാമത് ഓണാഘോഷം സെപ്റ്റംബർ 6-ന് കൈരളി CBD ഹാളിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.

രാവിലെ 10 മണിക്ക് പ്രസിഡന്റ് ശ്രീ. ജി. കോമളൻ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി ശ്രീ. ഇ. രാമദാസൻ, ട്രഷറർ ശ്രീ. ബിനൂ പാപ്പച്ചൻ, ജോയിന്റ് ട്രഷറർ ശ്രീ. എം. കെ. വി. സുരേഷ്, വൈസ് പ്രസിഡന്റ് ശ്രീ. ടി. ആർ. ചന്ദ്രൻ, സീനിയർ കമ്മിറ്റി അംഗങ്ങളായ ശ്രീ. ജോസഫ് സ്കറിയ, ശ്രീജിത്ത്, ദേവദാസൻ, ഭാർഗവി ഗോവിന്ദൻ, ബിജു ഗോവിന്ദൻ, രമേശൻ, തമ്പാൻ, ഹരിദാസൻ, പ്രേമരാജൻ, മുരളി സുരേന്ദ്രൻ എന്നിവരും ലേഡീസ് കൺവീനർ ശ്രീമതി ശീബാ കോമളൻ, ശ്രീമതി ബിനു സാബു എന്നിവരും ദീപം തെളിയിച്ച് ചടങ്ങിൽ പങ്കുചേർന്നു.

സെക്രട്ടറി ശ്രീ. ഇ. രാമദാസൻ സ്വാഗതം ആശംസിച്ചു.

കൈരളി അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ഗാനങ്ങൾ, നൃത്തങ്ങൾ, തിരുവാതിരക്കളി തുടങ്ങിയവ ഓണാഘോഷത്തിന് കൂടുതൽ നിറവും ചാരുതയും പകർന്നു. പരമ്പരാഗത ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നനെ ആഘോഷവേദിയിലേക്ക് വരവേറ്റത് പരിപാടിയുടെ പ്രധാന ആകർഷണമായി.

പ്രസിഡന്റ് ശ്രീ. ജി. കോമളൻ തന്റെ ഓണസന്ദേശത്തിൽ എല്ലാ കൈരളി കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു. കൈരളി കുടുംബാംഗങ്ങളുടെ ക്ഷേമത്തിന് പ്രത്യേക പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്, ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇൻഷുറൻസ് പരിരക്ഷ എല്ലാ കുടുംബാംഗങ്ങളും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.

ഇതുവരെ ഇൻഷുറൻസ് എടുത്തിട്ടില്ലാത്ത കൈരളി കുടുംബാംഗങ്ങൾക്ക് ഏറ്റവും അനുകൂലമായ നിരക്കിൽ ഇൻഷുറൻസ് ലഭ്യമാക്കുന്നതിനായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയുമായി കൈരളിയുടെ നേതൃത്വത്തിൽ സഹകരിച്ച് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ കുടുംബാംഗങ്ങളെ ഈ പദ്ധതിയുടെ ഭാഗമാക്കി എത്രയും വേഗം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, സമീപത്തുള്ള ആശുപത്രികളിൽ കൈരളി കുടുംബാംഗങ്ങൾക്ക് ഇളവുള്ള നിരക്കിൽ ഡോക്ടർ കൺസൾട്ടേഷനും വിവിധ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.

ഏകദേശം നാനൂറോളം കൈരളി കുടുംബാംഗങ്ങൾ പങ്കെടുത്ത ആഘോഷത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഓണത്തിന്റെ പാരമ്പര്യവും കുടുംബസ്നേഹവും കൂട്ടായ്മയുടെ സന്ദേശവും വിളിച്ചോതിയ ആഘോഷപരിപാടികൾ വൈകുന്നേരം 3 മണിയോടെ മംഗളമായി സമാപിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

പൻവേൽ മലയാളി സമാജം ഓണപ്പൂക്കളമത്സരം: വിജയികൾ പ്രഖ്യാപിച്ചു

പൻവേൽ: പൻവേൽ മലയാളി സമാജം സംഘടിപ്പിച്ച 15-ാമത് ഓണപ്പൂക്കളമത്സരത്തിൽ മഹാബലി പൂക്കളം ഒന്നാം സ്ഥാനം നേടി. ₹25,000 ക്യാഷ്...

കേരളീയ സമാജം ഡോംബിവിലിയുടെ 8-ാമത് സാമൂഹ്യക്ഷേമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

ഡോംബിവിലി: കേരളീയ സമാജം (രജി.) ഡോംബിവിലിയുടെ സാമൂഹ്യക്ഷേമ സഹായ സമിതിയുടെ നേതൃത്വത്തിൽ 8-ാമത് സോഷ്യൽ വെൽഫെയർ ക്യാമ്പ് സംഘടിപ്പിച്ചു....

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ മണ്ണും ചേർന്ന് ദേശീയ പുരോഗതിക്ക് സംഭാവന നൽകണം: ഗവർണർ

മുംബൈ: കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ വികസനശേഷിയും കൈകോർത്തുകൊണ്ട് ദേശീയ പുരോഗതിക്ക് കൂടുതൽ സംഭാവന നൽകണമെന്ന് കേരള ഗവർണർ രാജേന്ദ്ര...

ഒരുമയുടെ ആഘോഷമാണ് ഓണം; നാടിന്റെ നന്മയും സംസ്കാരവും പ്രസരിപ്പിക്കുന്ന പ്രവാസികളുടെ ഓണാഘോഷങ്ങൾ ശ്ലാഘനീയം: അനീഷ് രവി

കല്യാൺ: മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയും കലാ-സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതിക്കൊണ്ട് കല്യാൺ സെൻട്രൽ കൈരളി സമാജത്തിന്റെ 15-ാമത് ഓണാഘോഷം സംഘടിപ്പിച്ചു....
spot_img

More like this