Homeകേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ മണ്ണും ചേർന്ന് ദേശീയ പുരോഗതിക്ക് സംഭാവന നൽകണം: ഗവർണർ

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ മണ്ണും ചേർന്ന് ദേശീയ പുരോഗതിക്ക് സംഭാവന നൽകണം: ഗവർണർ

Published on

മുംബൈ: കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ വികസനശേഷിയും കൈകോർത്തുകൊണ്ട് ദേശീയ പുരോഗതിക്ക് കൂടുതൽ സംഭാവന നൽകണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിൽ പതിറ്റാണ്ടുകളായി ജീവിക്കുന്ന മലയാളികൾ ഈ നാടിന്റെ അവിഭാജ്യഘടകമാണെന്നും ഇവിടുത്തെ വികസനം തങ്ങളുടെ സ്വന്തം വികസനമായി കണ്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഓരോ പൗരനും സ്വന്തം സംഭാവന എന്തായിരിക്കുമെന്ന് ചിന്തിക്കണമെന്നും ഗവർണർ പറഞ്ഞു.

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഓണം എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ദേശീയ ഐക്യത്തിന്റെ മാതൃകയാണെന്ന് ഗവർണർ പറഞ്ഞു. മഹാബലിയുടെ സ്മരണയിലൂടെ സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് ഓണം നൽകുന്നത്. ഭാരതത്തിന്റെ അടിസ്ഥാന സംസ്കാരം ഒന്നുതന്നെയാണെങ്കിലും വിവിധ പ്രദേശങ്ങളിൽ അതിന് വ്യത്യസ്ത രൂപങ്ങളും നിറങ്ങളുമുണ്ട്. മഴവില്ലിലെ വ്യത്യസ്ത നിറങ്ങൾ ഒന്നുചേർന്ന് മനോഹരമായ ദൃശ്യമാകുന്നതുപോലെ ഭാരതത്തിന്റെ വൈവിധ്യവും ഐക്യവും രാജ്യത്തിന്റെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

“ഭാരതം എപ്പോഴൊക്കെ ഒന്നായിട്ടുണ്ടോ, അപ്പോഴൊക്കെ ഭാരതം ശ്രേഷ്ഠമായിട്ടുണ്ട്” എന്ന ചരിത്രപാഠം ഉൾക്കൊള്ളണം. കേരളത്തിൽനിന്ന് മഹാരാഷ്ട്രയിലെത്തിയവർ വിദ്യാഭ്യാസം, വ്യവസായം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. മഹാരാഷ്ട്രയുടെ സംസ്കാരവും വികസനവും തങ്ങളുടേതാണെന്ന ബോധ്യത്തോടെ മലയാളി സമൂഹം കൂടുതൽ സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ആത്മനിർഭര ഭാരതം എന്ന ആശയം ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വോക്കൽ ഫോർ ലോക്കൽ’ മുദ്രാവാക്യത്തിൽ ഒതുങ്ങാതെ ഭാരതത്തിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് കഴിയുന്നിടത്തോളം മുൻഗണന നൽകണം. വാച്ച്, പേന, കണ്ണട, വസ്ത്രം, ചെരുപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലഭ്യമാണെങ്കിൽ അവ ഉപയോഗിക്കുന്ന ശീലം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി ഉൽപ്പന്നങ്ങൾക്ക് പിന്തുണ നൽകുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനുള്ള വ്യക്തിഗത സംഭാവനയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ആത്മീയ-സാംസ്കാരിക പൈതൃകവും ഗവർണർ അനുസ്മരിച്ചു. ആദിശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും നാടായ കേരളത്തിന്റെ മഹത്തായ പാരമ്പര്യം ലോകത്തിന് പരിചയപ്പെടുത്തേണ്ടതുണ്ട്. ശ്രീനാരായണ ഗുരുവിന്റെ സമത്വത്തിന്റെയും മാനവികതയുടെയും സന്ദേശം കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വലിയ ജനക്കൂട്ടങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ കേരളം പുലർത്തുന്ന അച്ചടക്കം മാതൃകാപരമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. വിവിധ പ്രദേശങ്ങളിൽനിന്നുള്ള ജനങ്ങൾ ഒരുമിച്ച് പങ്കെടുക്കുന്ന ആഘോഷങ്ങൾ സമാധാനപരമായി നടത്തുന്നതിൽ കേരളത്തിന്റെ അനുഭവം മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഓണം ആഘോഷിക്കുന്നതിനൊപ്പം ദേശീയ ഐക്യത്തിനും ആത്മനിർഭരതയ്ക്കും വികസിത ഭാരതത്തിനുമായി പുതിയ പ്രതിജ്ഞയെടുക്കണമെന്നും ഗവർണർ ആഹ്വാനം ചെയ്തു. കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും ശക്തികൾ ഒരുമിച്ചുചേർന്ന് രാജ്യത്തിന്റെ പുരോഗതിക്ക് കൂടുതൽ സംഭാവന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ബോംബെ കേരളീയ സമാജം പ്രസിഡണ്ട് ഡോ. എസ്. രാജശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സമാജം സെക്രട്ടറി എ.ആർ.ദേവദാസ് സ്വാഗതവും ജോ. സെക്രട്ടറി ടി.എ.ശശി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.ദേവദാസ് , ട്രഷറർ എം.വി. രവി എന്നിവരും വേദി പങ്കിട്ടു. സമാജം ഭാരവാഹികൾ ഗവർണ്ണർക്ക് പൊന്നാടയും ഫലകവും ഓണക്കോടിയും നൽകി ആദരിച്ചു.

സമാജത്തിൻ്റെ മുൻ പ്രസിഡണ്ട് ഡോ: സുരേഷ് കുമാർ മധുസൂദനനെയും മുൻ ട്രഷറർ എ. കെ. വിജയൻ നമ്പ്യാരെയും ചടങ്ങിൽ ആദരിച്ചു.

ഉന്നത വിജയം നേടിയ സമാജം കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. പൻവൽ നാട്യാജ്ഞലി ആർട്സിൻ്റെ നൃത്ത ശിൽപ്പങ്ങൾ പരിപാടിയെ വർണ്ണ ശബളമാക്കി. സമാജം നൃത്ത- കഥക് – സംഗീത വേദി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും ആഘോഷത്തിന് മിഴിവേകി. ഭരണസമിതി അംഗങ്ങളും വനിതാവേദി അംഗങ്ങളും നേതൃത്വം കൊടുത്ത പരിപാടിയിൽ ശ്യാം സീവുഡ് അവതരണവു മധു നമ്പ്യാർ, സെബാസ്റ്റ്യൻ എന്നിവർ എന്നിവർ സാങ്കേതിക സഹായവും നിർവ്വഹിച്ചു. ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഭവനം സന്ദർശിച്ചു പ്രവർത്തരോട് സംസാരിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. For more photos of the event, click here >>>>>>

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

പൻവേൽ മലയാളി സമാജം ഓണപ്പൂക്കളമത്സരം: വിജയികൾ പ്രഖ്യാപിച്ചു

പൻവേൽ: പൻവേൽ മലയാളി സമാജം സംഘടിപ്പിച്ച 15-ാമത് ഓണപ്പൂക്കളമത്സരത്തിൽ മഹാബലി പൂക്കളം ഒന്നാം സ്ഥാനം നേടി. ₹25,000 ക്യാഷ്...

കേരളീയ സമാജം ഡോംബിവിലിയുടെ 8-ാമത് സാമൂഹ്യക്ഷേമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

ഡോംബിവിലി: കേരളീയ സമാജം (രജി.) ഡോംബിവിലിയുടെ സാമൂഹ്യക്ഷേമ സഹായ സമിതിയുടെ നേതൃത്വത്തിൽ 8-ാമത് സോഷ്യൽ വെൽഫെയർ ക്യാമ്പ് സംഘടിപ്പിച്ചു....

ഒരുമയുടെ ആഘോഷമാണ് ഓണം; നാടിന്റെ നന്മയും സംസ്കാരവും പ്രസരിപ്പിക്കുന്ന പ്രവാസികളുടെ ഓണാഘോഷങ്ങൾ ശ്ലാഘനീയം: അനീഷ് രവി

കല്യാൺ: മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയും കലാ-സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതിക്കൊണ്ട് കല്യാൺ സെൻട്രൽ കൈരളി സമാജത്തിന്റെ 15-ാമത് ഓണാഘോഷം സംഘടിപ്പിച്ചു....

ഹൃദയം കീഴടക്കി ഗംഗാ തരംഗം; സദസ്സിനെ ഇളക്കി മറിച്ച് അനീഷ് രവി

ഖാർഘറിൽ സംഗീതവും കലയും കാരുണ്യവും കൈകോർത്ത സായാഹ്നം നവിമുംബൈ: യുവ വയലിൻ പ്രതിഭ ഗംഗാ ശശിധരന്റെ സംഗീതവിസ്മയവും സിനിമാ-ടെലിവിഷൻ താരം...
spot_img

More like this

പൻവേൽ മലയാളി സമാജം ഓണപ്പൂക്കളമത്സരം: വിജയികൾ പ്രഖ്യാപിച്ചു

പൻവേൽ: പൻവേൽ മലയാളി സമാജം സംഘടിപ്പിച്ച 15-ാമത് ഓണപ്പൂക്കളമത്സരത്തിൽ മഹാബലി പൂക്കളം ഒന്നാം സ്ഥാനം നേടി. ₹25,000 ക്യാഷ്...

കേരളീയ സമാജം ഡോംബിവിലിയുടെ 8-ാമത് സാമൂഹ്യക്ഷേമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

ഡോംബിവിലി: കേരളീയ സമാജം (രജി.) ഡോംബിവിലിയുടെ സാമൂഹ്യക്ഷേമ സഹായ സമിതിയുടെ നേതൃത്വത്തിൽ 8-ാമത് സോഷ്യൽ വെൽഫെയർ ക്യാമ്പ് സംഘടിപ്പിച്ചു....

ഒരുമയുടെ ആഘോഷമാണ് ഓണം; നാടിന്റെ നന്മയും സംസ്കാരവും പ്രസരിപ്പിക്കുന്ന പ്രവാസികളുടെ ഓണാഘോഷങ്ങൾ ശ്ലാഘനീയം: അനീഷ് രവി

കല്യാൺ: മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയും കലാ-സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതിക്കൊണ്ട് കല്യാൺ സെൻട്രൽ കൈരളി സമാജത്തിന്റെ 15-ാമത് ഓണാഘോഷം സംഘടിപ്പിച്ചു....