വസായ്: ഓണം സമത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് മുന്നോട്ടുപോകുന്നതും ഇതേ ആശയങ്ങളാണെന്നും ചാത്തന്നൂർ എംഎൽഎയും ബിജെപി നിയമസഭാ കക്ഷി നേതാവുമായ ബി.ബി. ഗോപകുമാർ പറഞ്ഞു.
വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പ്രതീക്ഷ ഫൗണ്ടേഷന്റെ 26-ാം വാർഷികാഘോഷവും ഓണാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ എംഎൽഎമാരായ സ്നേഹ ദുബെ, പണ്ഡിറ്റ് രാജൻ നായിക്, പ്രമുഖ വ്യവസായി രാജ്മോഹൻ പിള്ള, ഹോളി എയ്ഞ്ചൽ സ്കൂൾ ചെയർമാൻ ഉമ്മൻ ഡേവിഡ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
പ്രതീക്ഷ പുരസ്കാരങ്ങളും വിദ്യാർത്ഥികളെ ആദരിക്കലും
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പ്രതീക്ഷ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. വസായ് താലൂക്കിൽ എസ്.എസ്.സി. പരീക്ഷയിൽ മികച്ച മാർക്ക് നേടിയ പത്ത് വിദ്യാർത്ഥികളെയും അനുമോദിച്ചു.
താലൂക്കിലെ ആശാ വർക്കർമാർക്ക് ഓണക്കോടിയും ചടങ്ങിൽ സമ്മാനിച്ചു.
രാജ്മോഹൻ പിള്ള, മേജർ രവി, ഡോ. എം.എസ്. സുനിൽ, വൃന്ദ, പ്രഭാകർ സൂര്യവംശി, ജെ.പി. തകഴി, കൃഷ്ണപ്രിയ, ഡോ. വി.കെ. അബ്ദുൽ സമദ്, അഡ്വ. ബെറ്റി സുധീർ, അനുപമ എം. ആചാരി, ഗോപിനാഥൻ പിള്ള, അനിത നായർ, കെ.വി. ജോൺ, പാർത്ഥൻ ടി.സി. കാരിയാട്, സുനിൽ എ.കെ., വിജയ രാജമല്ലിക, നീതു മനോജ്, പ്രണവ് നായർ, മുകേഷ് എം. നായർ, രാജു ആർ., അരവിന്ദ് എ., പ്രീതി ആമി, പ്രശാന്ത് എസ്., രാഹുൽ രമേശ്, ടി.എൻ. രാജൻ, ഗിരിജൻ അയ്യപ്പൻ നായർ, സുനിൽ നായർ, ആക്ടിവിസ്റ്റ് നിഖി ചൗള തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി സംസാരിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
