Homeഓണം പൂക്കളവും സദ്യയും മാത്രമല്ല; സന്തോഷവും മാനവികതയും പങ്കുവെക്കാനുള്ള അപൂർവ്വ നിമിഷം': ബഹ്റൈനിൽ ഡോ. രാജു...

ഓണം പൂക്കളവും സദ്യയും മാത്രമല്ല; സന്തോഷവും മാനവികതയും പങ്കുവെക്കാനുള്ള അപൂർവ്വ നിമിഷം’: ബഹ്റൈനിൽ ഡോ. രാജു നാരായണ സ്വാമി

Published on

മനാമ : കേരളത്തിലെ അഴിമതിവിരുദ്ധ പോരാളിയും വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനുമായ ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്., ഇന്ത്യൻ ഉത്സവങ്ങൾ ആഘോഷങ്ങളുടെയും ആത്മപരിശോധനയുടെയും സന്തോഷത്തിന്റെയും മാനവികതയുടെയും സമയമാണെന്ന് അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ സി.എ. ചാപ്റ്ററുമായി സഹകരിച്ച് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈനിലെ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനോഹരമായ പൂക്കളങ്ങളും താളത്മകമായ പാട്ടുകളും വിഭവസമൃദ്ധമായ സദ്യകളുമുള്ള ആഘോഷകാലമാണ് ഓണമെന്ന് ചൂണ്ടിക്കാട്ടിയ ഡോ. സ്വാമി, നമ്മൾ ഇന്ന് ഓണത്തിലൂടെ ആഘോഷിക്കുന്നത് ഐതിഹ്യങ്ങളും ചരിത്രവും സാംസ്കാരിക പാരമ്പര്യങ്ങളും സമന്വയിക്കുന്ന ഒരു കഥയാണെന്ന് സദസ്സിനെ ഓർമ്മിപ്പിച്ചു. ഔദാര്യത്തിന്റെയും സമൃദ്ധിയുടെയും ഐക്യത്തിന്റെയും കഥകളിൽ പൊതിഞ്ഞ കാർഷിക, ആചാര, നാടോടി രീതികളുടെ ഒരു സമന്വയമാണിത്.

മഴയുടെ ദുരിതങ്ങൾ അവസാനിക്കുകയും പ്രകൃതി പുനർജനിക്കുകയും ചെയ്യുന്ന — പൂക്കൾ വിരിയുകയും മരങ്ങൾ പൂത്തുലയുകയും ചെയ്യുന്ന ഒരു കാലത്ത് ആഘോഷിക്കപ്പെടുന്ന വസന്തോത്സവമാണ് ഓണമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഓണത്തിന് പിന്നിലെ വിവിധ ഐതിഹ്യങ്ങളെക്കുറിച്ചും ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പുരാതന ഭൂതകാലത്തിൽ അലിഞ്ഞുചേർന്ന ഒരു ഐതിഹാസിക സംഭവത്തിന്റെ സ്മരണപുതുക്കലാണ് ഓണം.

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഓഫ് ബഹ്‌റൈൻ പ്രസിഡന്റ് സ്മിത ജെൻസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

കണക്കൂരിൻ്റെ കഥായനങ്ങൾ; ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യസായാഹ്നം സെപ്റ്റംബർ 13ന്

കേരളീയ സമാജം (Regd.), ഡോംബിവ്‌ലിയുടെ സെപ്റ്റംബർ മാസ സാഹിത്യസായാഹ്നം സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് 4.30ന് പാണ്ഡുരംഗവാടിയിലെ മോഡൽ...

ഓണം സമത്വത്തിൻ്റേയും ഐക്യത്തിൻ്റേയും സന്ദേശമാണ് നൽകുന്നത് ബി.ബി. ഗോപകുമാർ MLA

വസായ്: ഓണം സമത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് മുന്നോട്ടുപോകുന്നതും ഇതേ ആശയങ്ങളാണെന്നും...

ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷൻ ഓണാഘോഷം

മുംബൈ: വഡാല ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 6...

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഭക്തിസാന്ദ്രമായി

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെയും ബാലഗോകുലത്തിന്റെയും സംയുക്ത നേതൃത്വത്തിൽ, വിവിധ ക്ഷേത്രങ്ങളുടെയും ഭാഷാഭേദമന്യേയുള്ള ഹൈന്ദവ സംഘടനകളുടെയും സഹകരണത്തോടെ...
spot_img

More like this