മുംബൈ: വഡാല ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 6 ഞായറാഴ്ച ലോധ ക്ലബ് ഹൗസിൽ വിപുലമായി നടന്നു. പ്രവാസജീവിതത്തിലും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ കൂട്ടായ്മാ സന്ദേശവും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് വടശ്ശേരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ഓണപ്പൂക്കളം, തിരുവാതിര, വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പ്രവാസി ഗായകരായ അമർ റാം മധുവും അമൃത നായരും അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.
മാത്യു ലാത്ര, ആർ.വി. വേണുഗോപാൽ, എ.കെ. പ്രദീപ് കുമാർ, തിലക പരമേശ്വർ, മെൽവിൻ, സജി ആന്റണി, സുരേഷ് കുമാർ, റജി ഫിലിപ്പ്, സുമേഷ് നായർ, മാത്യു ജോൺ, പി.എ. അബൂബക്കർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
ലോധ ന്യൂ കഫേ പരേഡ് മേഖലയിൽ നൂറിലധികം മലയാളി കുടുംബങ്ങൾ താമസിക്കുന്നതായി സംഘാടകർ അറിയിച്ചു. പങ്കാളിത്തവും കൂട്ടായ്മയും നിറഞ്ഞ ഓണാഘോഷം പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യത്തിന്റെ മനോഹരമായ പ്രതിഫലനമായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
