Homeഅന്ധേരി മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു

അന്ധേരി മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു

Published on

മുംബൈ: ഓണാഘോഷങ്ങളുടെ ഭാഗമായി അന്ധേരി മലയാളി സമാജം സെപ്റ്റംബർ 26ന് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മഹാകാളി കേവ്സ് റോഡിലെ കനോസ കോൺവെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. വിവിധ ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസുകളും പങ്കെടുക്കുന്ന മറ്റു ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. സെപ്റ്റംബർ 27ന് നടക്കുന്ന സമാജത്തിന്റെ ഓണാഘോഷ വേദിയിൽ വിജയികൾക്കുള്ള സമ്മാനവിതരണം നടക്കും.

കേരളത്തിന്റെ പാരമ്പര്യവും പൂക്കളത്തിന്റെ കലാസൗന്ദര്യവും സർഗാത്മകതയും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനൊപ്പം യുവജനങ്ങളുടെയും വിവിധ സമൂഹങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

ഓണാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 25 മുതൽ 27 വരെ അന്ധേരി മെട്രോ സ്റ്റേഷനിൽ സമാജം ഒരുക്കിയ ഭീമൻ പൂക്കളം യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ നേടിയിരുന്നു. ഏകദേശം മൂന്ന് ലക്ഷം പേർ ഭീമൻ പൂക്കളം കണ്ടതായി സംഘാടകർ അറിയിച്ചു.

2000-ത്തിന്റെ തുടക്കത്തിൽ രൂപംകൊണ്ട അന്ധേരി മലയാളി സമാജം അന്ധേരി ഈസ്റ്റ്, മഹാകാളി കേവ്സ് മേഖലകളിലെ മലയാളികളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടനയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കുള്ള സഹായം, രോഗികൾക്ക് ചികിത്സാ സഹായം, വൃദ്ധസദനങ്ങൾക്കും അനാഥാലയങ്ങൾക്കും പിന്തുണ തുടങ്ങിയ പ്രവർത്തനങ്ങളും സമാജം നടത്തിവരുന്നു.

മത്സരത്തിന്റെ വിശദാംശങ്ങൾ

വേദി: കനോസ കോൺവെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയം, മഹാകാളി കേവ്സ് റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ
തീയതി: 2026 സെപ്റ്റംബർ 26, ശനിയാഴ്ച
സമയം: വൈകിട്ട് 6.00 മണി
സമ്മാനവിതരണം: 2026 സെപ്റ്റംബർ 27, ഞായറാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടിയിൽ

രജിസ്ട്രേഷനും വിവരങ്ങൾക്കും

കമല ടീച്ചർ: 9819412370
ശ്രീജു മേനോൻ: 9892362241
സുരേന്ദ്ര ബാബു: 9820063617

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്

മീരാ റോഡ്: മീരാ റോഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച മീരാ...

ദുരന്തം വഴിമുടക്കിയെങ്കിലും ദൗത്യം പൂർത്തിയായി; 340 കൈലാസ് തീർഥാടകരും സുരക്ഷിതമായി മടങ്ങി

കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ റസുവ ജില്ലയിൽ വിനാശകരമായ മിന്നൽപ്രളയം തീർഥാടകരുടെ മടക്കയാത്ര വഴിമുടക്കിയെങ്കിലും, ‘കൈലാസ് വിത്ത് മോഹൻജി 2026’...

ഒരുമയുടെ ഓണം; ഖാർഘറിൽ ആഘോഷപ്പെരുമ

ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഖാർഘർ ഓണം 2026’ വർണാഭമായ പരിപാടികളോടെ ശ്രദ്ധേയമായി. മലയാളി സമൂഹത്തിന്റെ...

പ്രയാസകാലത്ത് കൈത്താങ്ങായി ‘ഒപ്പം’; അബ്ദുൽ ഹമീദിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം

ബംഗളൂരു: ജീവിതത്തിന്റെ പ്രയാസകരമായ ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് ആശ്വാസവും സാമ്പത്തിക പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ എഐകെഎംസിസി നാഷണൽ കമ്മിറ്റി...
spot_img

More like this