Homeതായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

Published on

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ, തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മുഖ്യപ്രഭാഷണം നടത്തി.

പിംപ്രി-ചിഞ്ച്‌വാഡ് സ്വദേശിയായ ഡോ. പ്രകാശ് ദിവാകരൻ പുണെയിലെ അക്കാദമിക്, ബൗദ്ധിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും അക്കാദമിക് രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന അദ്ദേഹം, അന്താരാഷ്ട്ര നേതൃത്വ വേദികളിലും സാന്നിധ്യമറിയിച്ചുവരുന്നു.

“Honouring Leaders. Inspiring Excellence. Shaping the Future” എന്ന പ്രമേയത്തിൽ തായ്‌ലൻഡിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നേതൃത്വ ഫോറത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അക്കാദമീഷ്യന്മാർ, സംരംഭകർ, ബിസിനസ് രംഗത്തെ പ്രമുഖർ, പ്രൊഫഷണലുകൾ, വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു.

മുഖ്യപ്രഭാഷണത്തിൽ മൂല്യാധിഷ്ഠിത നേതൃത്വം, സത്യസന്ധത, ഉത്തരവാദിത്തബോധം, സമൂഹസേവനം എന്നിവയുടെ പ്രാധാന്യം ഡോ. പ്രകാശ് ദിവാകരൻ ചൂണ്ടിക്കാട്ടി. നേതൃത്വത്തെ വിലയിരുത്തേണ്ടത് പദവിയുടെയോ അംഗീകാരത്തിന്റെയോ പ്രൊഫഷണൽ നേട്ടങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രമല്ലെന്നും, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സമൂഹത്തിനും സൃഷ്ടിക്കുന്ന ക്രിയാത്മകമായ മാറ്റമാണ് യഥാർത്ഥ നേതൃത്വത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തമുള്ള നേതാക്കളെ വളർത്തിയെടുക്കുന്നതിൽ സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള നിർണായക പങ്കും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസം അന്താരാഷ്ട്ര ധാരണയും സാംസ്കാരിക വിനിമയവും സമാധാനപരമായ സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ഉപാധിയാണെന്നും പൂനെ മലയാളിയായ പ്രകാശ് ദിവാകരൻ അഭിപ്രായപ്പെട്ടു.

യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള പ്രമുഖ ഗായിക ഡോ. നിഷി മൽഹോത്ര ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അവരുടെ സാന്നിധ്യം പരിപാടിക്ക് സാംസ്കാരിക വൈവിധ്യവും പകർന്നു.

D&G Holiday Thailand Co. Ltd., പ്രതിനിധി പർവീ ജയ്‌പിന്റ (Danny Boss) മുഖേന, Phoenix Global Gold-ന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതൃത്വ, ബിസിനസ് രംഗത്തെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

ഡോ. പ്രകാശ് ദിവാകരന്റെ അന്താരാഷ്ട്ര വേദിയിലെ പങ്കാളിത്തം പുണെയിലെ മലയാളി സമൂഹത്തിനും നഗരത്തിലെ അക്കാദമിക് മേഖലയ്ക്കും അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം ഹിമാലയൻ യൂണിവേഴ്സിറ്റിക്കും അരുണാചൽ പ്രദേശിനും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നതിനും അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമായി.

പുണെയിൽ നിന്നുള്ള മലയാളി അക്കാദമീഷ്യന്മാർ ദേശീയ, അന്താരാഷ്ട്ര അക്കാദമിക്–ലീഡർഷിപ്പ് വേദികളിൽ നൽകിവരുന്ന സംഭാവനകളുടെ പുതിയ ഉദാഹരണമായും ഡോ. പ്രകാശ് ദിവാകരന്റെ പങ്കാളിത്തം ശ്രദ്ധേയമായി.

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2027 കൂടുതൽ വിപുലമായി സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. നേതൃത്വ മികവ്, സാംസ്കാരിക വിനിമയം, അന്താരാഷ്ട്ര സഹകരണം, സമാധാന നിർമ്മാണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കും അടുത്ത പതിപ്പെന്നും സംഘാടകർ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

നെരൂളിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തി–ഓണാഘോഷം; ഒരുക്കങ്ങൾ പൂർത്തിയായി

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി. യോഗം) മുംബൈ–താനെ യൂണിയൻ, ശാഖായോഗങ്ങൾ, പോഷക സംഘടനകൾ എന്നിവയുടെ സംയുക്ത...

മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്

മീരാ റോഡ്: മീരാ റോഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച മീരാ...

അന്ധേരി മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു

മുംബൈ: ഓണാഘോഷങ്ങളുടെ ഭാഗമായി അന്ധേരി മലയാളി സമാജം സെപ്റ്റംബർ 26ന് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മഹാകാളി കേവ്സ് റോഡിലെ...
spot_img

More like this

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

നെരൂളിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തി–ഓണാഘോഷം; ഒരുക്കങ്ങൾ പൂർത്തിയായി

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി. യോഗം) മുംബൈ–താനെ യൂണിയൻ, ശാഖായോഗങ്ങൾ, പോഷക സംഘടനകൾ എന്നിവയുടെ സംയുക്ത...

മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്

മീരാ റോഡ്: മീരാ റോഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച മീരാ...