Homeറിയാലിറ്റി ഷോ വേദികളിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക്; ശ്വേത വാര്യരുടെ ‘മെറി ബോയ്സ്’ നവംബർ 13ന്

റിയാലിറ്റി ഷോ വേദികളിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക്; ശ്വേത വാര്യരുടെ ‘മെറി ബോയ്സ്’ നവംബർ 13ന്

Published on

മുംബൈ: നൃത്തവേദികളിൽ തന്റെ കഴിവുകൊണ്ട് ശ്രദ്ധ നേടിയ മുംബൈ മലയാളി ശ്വേത വാര്യർ ഇനി വെള്ളിത്തിരയിലും. ശ്വേത പ്രധാന വേഷങ്ങളിലൊന്നിൽ എത്തുന്ന മലയാള സിനിമ ‘മെറി ബോയ്സ്’ നവംബർ 13 വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മുംബൈയിലെ ഡോംബിവ്‌ലിയിൽ ജനിച്ചുവളർന്ന ശ്വേതയുടെ കലാജീവിതത്തിലെ പുതിയൊരു അധ്യായം കൂടിയാണ് ഈ ചിത്രം.

മൂന്നര വയസ്സിൽ നൃത്തം അഭ്യസിച്ചുതുടങ്ങിയ ശ്വേത, ദേശീയതലത്തിലുള്ള നിരവധി റിയാലിറ്റി ഷോകളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ‘ഡാൻസ് ഇന്ത്യ ഡാൻസ് 6’ൽ ടോപ് 10ൽ ഇടം നേടിയ താരം, ‘ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ’ റിയാലിറ്റി ഷോയിൽ ടോപ് 6 വരെയെത്തി. ‘ധീ 10’ൽ സെമി ഫൈനൽ വരെയും ‘D4Dance’ൽ ക്വാർട്ടർ ഫൈനൽ വരെയും മുന്നേറിയത് ശ്വേതയുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. നൃത്തത്തോടുള്ള സമർപ്പണവും നിരന്തരമായ പരിശീലനവുമാണ് ഈ നേട്ടങ്ങളിലേക്ക് താരത്തെ നയിച്ചത്.

നൃത്തവേദികളിൽനിന്ന് അഭിനയത്തിലേക്കുള്ള ശ്വേതയുടെ ചുവടുമാറ്റമാണ് ‘മെറി ബോയ്സ്’. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമിക്കുന്ന ചിത്രം നവാഗതനായ മഹേഷ് മാനസ് സംവിധാനം ചെയ്യുന്നു. പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളെ പ്രമേയമാക്കുന്ന ചിത്രത്തിൽ ഐശ്വര്യ രാജ്, പാർവതി അയ്യപ്പദാസ്, കീർത്തന പി.എസ്., ആതിര രാജീവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം സാം സി.എസ്. നിർവഹിക്കുന്നു.

റിയാലിറ്റി ഷോകളിലൂടെ നേടിയ ജനപ്രീതി സിനിമയിലേക്കും വ്യാപിപ്പിക്കാനുള്ള അവസരമാണ് ശ്വേതയ്ക്ക് ‘മെറി ബോയ്സ്’ സമ്മാനിക്കുന്നത്. മുംബൈ മലയാളി സമൂഹത്തിനും അഭിമാനിക്കാവുന്ന ഈ മുന്നേറ്റം, നൃത്തവും കഠിനാധ്വാനവും കൈമുതലാക്കി സിനിമയിൽ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്ന യുവതലമുറയ്ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

റിയാലിറ്റി ഷോ വേദികളിൽനിന്ന് സിനിമയുടെ വലിയ ലോകത്തേക്കുള്ള ശ്വേതയുടെ യാത്രയ്ക്ക് ഇനി പ്രേക്ഷകരുടെ കൈയടിയും പിന്തുണയും കാത്തിരിക്കാം.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

കൈയും കെട്ടി നിന്നിട്ട് ഇപ്പോൾ കടിക്കാൻ ഇറങ്ങിയിട്ട് എന്ത് കാര്യം? കോടതികൾ സമയത്ത് ഇടപെടണം.

നെല്ലൻ ജോയി, മുംബൈ ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട സുപ്രീം കോടതി, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടപ്പോഴും, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത...

പതിനഞ്ചാം മലയാളോത്സവത്തിന് ലോഗോ ഡിസൈനിങ് മത്സരം; എൻട്രികൾ ഒക്ടോബർ 25 വരെ

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന പതിനഞ്ചാം മലയാളോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി ലോഗോ ഡിസൈനിങ് മത്സരം...

മാതൃഭാഷയുടെ കരുത്തിൽ മലയാളി ഐക്യം; ഒക്ടോബർ 18ന് മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ അംഗത്വദിനം

മുംബൈ: മലയാള ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിനും പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും സൗഹാർദ്ദവും ശക്തിപ്പെടുത്തുന്നതിനുമായി മലയാള ഭാഷാ പ്രചാരണ സംഘം...

ആരോഗ്യ ഇൻഷുറൻസിലും 10% അധിക ബാധ്യതയോ? ക്യാഷ്‌ലെസ് ചികിത്സയ്ക്ക് നിയന്ത്രണം വന്നേക്കും

ആരോഗ്യ ഇൻഷുറൻസ് ഉടമകൾക്ക് ആശങ്കയുയർത്തി പുതിയ നിർദേശം. ആശുപത്രി ചികിത്സയ്ക്കുള്ള ഇൻഷുറൻസ് ക്ലെയിമിന്റെ 10 ശതമാനം ഉപഭോക്താവ് തന്നെ...
spot_img

More like this