Homeനൂ ബോംബെ അയ്യപ്പ മിഷന്റെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ; വിജയദശമി ഒക്ടോബർ 21ന്

നൂ ബോംബെ അയ്യപ്പ മിഷന്റെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ; വിജയദശമി ഒക്ടോബർ 21ന്

Published on

വാശി: നൂ ബോംബെ അയ്യപ്പ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവം 2026 ഒക്ടോബർ 11 മുതൽ 21 വരെ വാശിയിലെ സെക്ടർ 8-ൽ നടക്കുന്ന ക്ഷേത്രപരിസരത്ത് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ ദേവീമാഹാത്മ്യ പാരായണവും ലളിതാസഹസ്രനാമ പാരായണവും ഉണ്ടായിരിക്കും.

ഭക്തജനങ്ങൾക്ക് ഭഗവതിസേവ നടത്തുന്നതിനും വഴിപാടുകൾ സമർപ്പിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭഗവതിസേവയ്ക്കുള്ള വഴിപാട് നിരക്ക് 750 രൂപയാണ്.

ഒക്ടോബർ 18ന് ദുർഗാഷ്ടമി, വൈകിട്ട് വിദ്യാരംഭത്തിനുള്ള പൂജകൾ എന്നിവ നടക്കും. ഒക്ടോബർ 19, 20 തീയതികളിൽ മഹാനവമി ആചരിക്കും. ഒക്ടോബർ 21ന് വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 7ന് പൂജയെടുപ്പും 7.30ന് വിദ്യാരംഭവും നടക്കും.

വിദ്യാരംഭത്തോടനുബന്ധിച്ച് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിനുള്ള വഴിപാട് നിരക്ക് 150 രൂപയാണ്.

നവരാത്രി മഹോത്സവത്തിലും വിദ്യാരംഭച്ചടങ്ങുകളിലും ഭക്തജനങ്ങൾ പങ്കെടുത്ത് അനുഗ്രഹം തേടണമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

വസായ് ഗുരുസെന്ററിൽ ലൈബ്രറി ഉദ്ഘാടനം; ‘മതമോ മനുഷ്യനോ വലുത്’ വിഷയത്തിൽ സെമിനാറും

വസായ്: ശ്രീനാരായണ മന്ദിരസമിതി വസായ്–നായ്‌ഗാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമിച്ച ഗുരുസെന്ററിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ‘മതമോ മനുഷ്യനോ...

ട്രെയിനിൽ പാട്ടിന് പിഴ; യാത്രക്കാരുടെ സുരക്ഷയ്ക്ക് ആരുണ്ട്? കൊങ്കൺ പാതയിലെ മോഷണങ്ങൾ റെയിൽവേയ്ക്ക് മുന്നറിയിപ്പ്

കൊങ്കൺ റെയിൽവേ പാതയിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും ചർച്ചയാകുന്നു. ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും കേട്ട് സഹയാത്രികരെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ...

വാട്സ്ആപ്പിൽ ‘ബോസ്’ ചമഞ്ഞ് 62 ലക്ഷം തട്ടി; കണ്ണൂർ സ്വദേശി നവി മുംബൈയിൽ അറസ്റ്റിൽ

നവി മുംബൈ: കമ്പനിയുടെ ഉടമയെന്ന വ്യാജേന വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ജീവനക്കാരെ വിശ്വസിപ്പിച്ച് 62 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ...

കൂട്ടായ്മയുടെ കരുത്തിൽ പത്തുവർഷം; കുട്ടിയമ്മ മൈക്രോ ഫിനാൻസിന് ദശവാർഷികാഘോഷം

ഡോംബിവിലി: എസ്.എൻ.ഡി.പി. യോഗം ഡോംബിവിലി ശാഖയിലെ വനിതാ വിഭാഗത്തിന്റെ കൂട്ടായ്മയായ കുട്ടിയമ്മ മൈക്രോ ഫിനാൻസിന്റെ പത്താം വാർഷികാഘോഷം കുംബാർഖാൻപാടയിലെ...
spot_img

More like this