Homeപ്രവാസികൾക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങൾ ഉടനെയുണ്ടാകും: ഡീൻ കുര്യാക്കോസ്

പ്രവാസികൾക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങൾ ഉടനെയുണ്ടാകും: ഡീൻ കുര്യാക്കോസ്

Published on

പൻവേൽ: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് വിദേശരാജ്യങ്ങളിലുൾപ്പെടെ ജോലി ചെയ്യുന്ന പ്രവാസി മലയാളികളെന്നും പ്രവാസികൾക്ക് കൂടുതൽ പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും ഇടുക്കി ലോക്‌സഭാംഗം ഡീൻ കുര്യാക്കോസ് പറഞ്ഞു.

പൻവേൽ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് മേഖലയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് സംഘടിപ്പിച്ച ആഘോഷപരിപാടികളെ അദ്ദേഹം അഭിനന്ദിച്ചു.

പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും കേരളത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും പുതുതലമുറയിലേക്ക് പകരുന്നതിനുമുള്ള വേദിയായി ഓണാഘോഷം മാറി. സമാജം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

പൻവേൽ–മാഥേരൻ റോഡിലെ അക്രൂലിയിലുള്ള കാക്കാജി നിവാടിയിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ആഘോഷത്തിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു. മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ കൂട്ടായ്മാ സന്ദേശവും ഉയർത്തിപ്പിടിക്കുന്ന തരത്തിലായിരുന്നു പരിപാടികൾ ക്രമീകരിച്ചത്.

മ്യൂസിക് റിയാലിറ്റി ഷോ താരങ്ങളായ കുമാരി ദേവനശ്രിയയും ശിവ് ശങ്കർ കൃഷ്ണയും നയിച്ച സംഗീതവിരുന്ന് ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി.

സമാജം പ്രസിഡന്റ് ടി. എൻ. ഹരിഹരൻ, സെക്രട്ടറി സണ്ണി മാത്യു, ജനറൽ കൺവീനർ സതീഷ് നായർ എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. Visit our facebook page for more updates and photos >> https://www.facebook.com/amchimumbailive/

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

നാസിക് മലയാളി കൾച്ചറൽ അസോസിയേഷന് 39-ാം വാർഷികം; ഓണാഘോഷം സംഘടിപ്പിച്ചു

പി. വി. ഭാസ്കരന് NMCA വിശിഷ്ട വ്യക്തി പുരസ്കാരം നാസിക്: നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) ചാരിറ്റബിൾ ട്രസ്റ്റിന്റെ...

താനെയിൽ വർണ്ണാഭമായി ഓണം ആഘോഷിച്ച് വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ

താനെ: വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും വിഭവസമൃദ്ധമായ ഓണസദ്യയും വൈവിധ്യമാർന്ന കലാപരിപാടികളോടെ...

നവരസങ്ങൾ ചാലിച്ച നവരാത്രിക്കാലം

ഒരു നവരാത്രിക്കാലം കൂടി. ഓർമ്മകളുടെ നാവിൻ തുമ്പിൽ നേദിച്ച അവിലും മലരിൻ്റെയും മായാത്ത രുചി. പെയ്യാൻ വെമ്പുന്നൊരു തുലാവർഷ...

ജീവിതത്തിരക്കുകൾക്കിടയിൽ കവിതയുടെ നിലാവായി ‘ഗാത്താരഹേ മേരാദിൽ’; ഡോ. ശശികല പണിക്കരുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

ഡോ. ശശികല പണിക്കരുടെ കവിതാസമാഹാരമായ ‘ഗാത്താരഹേ മേരാദിൽ’ ഡോംബിവ്‌ലി കേരളീയ സമാജം ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു....
spot_img

More like this