Homeതാനെയിൽ വർണ്ണാഭമായി ഓണം ആഘോഷിച്ച് വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ

താനെയിൽ വർണ്ണാഭമായി ഓണം ആഘോഷിച്ച് വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ

Published on

താനെ: വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും വിഭവസമൃദ്ധമായ ഓണസദ്യയും വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബർ 4 ഞായറാഴ്ച താനെ ഋതു പാർക്കിന് സമീപമുള്ള നക്ഷത്ര ഹാളിലായിരുന്നു ആഘോഷം.

അസോസിയേഷൻ പ്രസിഡന്റ് എം. ആർ. സുധാകരൻ, സെക്രട്ടറി പി. കെ. രമേശൻ, ട്രഷറർ ബി. പ്രസാദ്, മുൻ പ്രസിഡന്റ് ഭരതൻ മേനോൻ, ബാലകൃഷ്ണൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. മുംബൈയിലെ പ്രശസ്ത ഗായികയും അസോസിയേഷൻ കുടുംബാംഗവുമായ സിദ്ധിജ രമേഷിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇടശ്ശേരി രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് എം. ആർ. സുധാകരൻ അധ്യക്ഷപ്രസംഗം നടത്തി.

കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി

ശാലിനി പ്രസാദിന്റെ നേതൃത്വത്തിൽ രജനി ബാലകൃഷ്ണൻ, വിജയ രമേശൻ, രമ്യ രവികുമാർ, ഷിൽന പ്രകിത്, ശ്രുതി ജിഷ്ണു, ഫ്രാൻസി ബിപിൻ, കീർത്തന സഞ്ജീവ് എന്നിവർ കൈകൊട്ടിക്കളിയും വിവിധ നൃത്തരൂപങ്ങളും അവതരിപ്പിച്ചു.

കെ. എം. സുരേഷിന്റെ നേതൃത്വത്തിൽ മോഹൻ മേനോൻ, ബാലകൃഷ്ണൻ, രമേശൻ, പ്രസാദ്, രാമചന്ദ്രൻ എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക് നൃത്തങ്ങളും ആഘോഷത്തിന് ആവേശം പകർന്നു. രാധാകൃഷ്ണൻ, രമേഷ് പിള്ളൈ, ശ്രീമതി രമേഷ് പിള്ളൈ, സിദ്ധിജ രമേഷ്, നാരായണൻകുട്ടി നമ്പ്യാർ, എസ്. എസ്. നാരായണൻ, സുരേഷ്, അമ്പാട്ട് നാരായണൻ എന്നിവർ സിനിമാഗാനങ്ങൾ ആലപിച്ചു.

ശ്രുതി ജിഷ്ണു, വിജയ രമേശൻ, രമ്യ രവികുമാർ, രമേശൻ, പ്രസാദ്, സുരേഷ്, ബാലകൃഷ്ണൻ, രാമചന്ദ്രൻ എന്നിവർ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. കുട്ടികളായ അനുഗ്രഹ നായരും അലിഷ ബിപിനും അവതരിപ്പിച്ച നൃത്തങ്ങളും ശ്രദ്ധേയമായി. മഹാബലിയുടെ വേഷത്തിലെത്തിയ ഋതിക് പ്രസാദ് സദസ്സിന് ഓണാശംസകൾ നേർന്നു.

വിശിഷ്ടാതിഥികൾക്ക് ആദരം

ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത താനെ നഗരസഭ മുൻ ഡെപ്യൂട്ടി മേയറും കോർപറേറ്ററുമായ മിലിന്ദ് പാട്ടങ്കറിനെയും വൃന്ദാവൻ കോർപറേറ്റർ സുചിത പാട്ടങ്കറിനെയും പൊന്നാട അണിയിച്ച് ആദരിച്ചു.

അസോസിയേഷൻ അംഗങ്ങളും കമ്മിറ്റി ഭാരവാഹികളുമായ ഉണ്ണികൃഷ്ണൻ, രവികുമാർ, അജിത്കുമാർ വക്കാട്ട്, മാലിനി അജിത്, ജിനചന്ദ്രൻ, അനൂപ്, അജിത് രാജപ്പൻ, സുരേഷ്, ദാമോദരൻ, ശ്രീജിത്ത്, അജിത് രാജപ്പൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇടശ്ശേരി രാമചന്ദ്രനും പ്രകാശ് നായരും അവതാരകരായിരുന്നു. സെക്രട്ടറി പി. കെ. രമേശൻ നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഓണസദ്യയോടെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആഘോഷപരിപാടികൾ സമാപിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

നാസിക് മലയാളി കൾച്ചറൽ അസോസിയേഷന് 39-ാം വാർഷികം; ഓണാഘോഷം സംഘടിപ്പിച്ചു

പി. വി. ഭാസ്കരന് NMCA വിശിഷ്ട വ്യക്തി പുരസ്കാരം നാസിക്: നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) ചാരിറ്റബിൾ ട്രസ്റ്റിന്റെ...

പ്രവാസികൾക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങൾ ഉടനെയുണ്ടാകും: ഡീൻ കുര്യാക്കോസ്

പൻവേൽ: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് വിദേശരാജ്യങ്ങളിലുൾപ്പെടെ ജോലി ചെയ്യുന്ന പ്രവാസി മലയാളികളെന്നും പ്രവാസികൾക്ക് കൂടുതൽ പ്രതീക്ഷയേകുന്ന...

നവരസങ്ങൾ ചാലിച്ച നവരാത്രിക്കാലം

ഒരു നവരാത്രിക്കാലം കൂടി. ഓർമ്മകളുടെ നാവിൻ തുമ്പിൽ നേദിച്ച അവിലും മലരിൻ്റെയും മായാത്ത രുചി. പെയ്യാൻ വെമ്പുന്നൊരു തുലാവർഷ...

ജീവിതത്തിരക്കുകൾക്കിടയിൽ കവിതയുടെ നിലാവായി ‘ഗാത്താരഹേ മേരാദിൽ’; ഡോ. ശശികല പണിക്കരുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

ഡോ. ശശികല പണിക്കരുടെ കവിതാസമാഹാരമായ ‘ഗാത്താരഹേ മേരാദിൽ’ ഡോംബിവ്‌ലി കേരളീയ സമാജം ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു....
spot_img

More like this

നാസിക് മലയാളി കൾച്ചറൽ അസോസിയേഷന് 39-ാം വാർഷികം; ഓണാഘോഷം സംഘടിപ്പിച്ചു

പി. വി. ഭാസ്കരന് NMCA വിശിഷ്ട വ്യക്തി പുരസ്കാരം നാസിക്: നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) ചാരിറ്റബിൾ ട്രസ്റ്റിന്റെ...

പ്രവാസികൾക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങൾ ഉടനെയുണ്ടാകും: ഡീൻ കുര്യാക്കോസ്

പൻവേൽ: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് വിദേശരാജ്യങ്ങളിലുൾപ്പെടെ ജോലി ചെയ്യുന്ന പ്രവാസി മലയാളികളെന്നും പ്രവാസികൾക്ക് കൂടുതൽ പ്രതീക്ഷയേകുന്ന...

നവരസങ്ങൾ ചാലിച്ച നവരാത്രിക്കാലം

ഒരു നവരാത്രിക്കാലം കൂടി. ഓർമ്മകളുടെ നാവിൻ തുമ്പിൽ നേദിച്ച അവിലും മലരിൻ്റെയും മായാത്ത രുചി. പെയ്യാൻ വെമ്പുന്നൊരു തുലാവർഷ...