മുതിർന്ന നടൻ നാനാ പടേക്കർ ഹൃദയാഘാതത്തെ തുടർന്ന് വിട പറഞ്ഞു. ഗോവയിലെ വീട്ടിൽ വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതായും തുടർന്ന് ഒരു മെഡിക്കൽ സംഘം ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ .ഫ്ലാറ്റിലെത്തിയ മെഡിക്കൽ സംഘം നടനെ അബോധാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് കാർഡിയാക് മസാജ് നൽകിയ ശേഷമാണ് തൊട്ടടുത്ത ഡോണ പൗളയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പുലർച്ചെ 5:20 ന് അദ്ദേഹം മരിച്ചതായി ആശുപത്രിയിലെ മെഡിക്കൽ സംഘം പ്രഖ്യാപിച്ചു. മരണകാരണം വൈദ്യശാസ്ത്രപരമായും നിയമപരമായും നിർണ്ണയിക്കാൻ ഇന്ന് പോസ്റ്റ്‌മോർട്ടം പരിശോധന നടത്തും.
അഭിനയത്തിലെ വ്യത്യസ്തത കൊണ്ടും സാമൂഹിക ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ നടൻ നാനാ പടേക്കർ. മഹാരാഷ്ട്രയിലെ കർഷകരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് വ്യത്യസ്തമായൊരു മാതൃക സൃഷ്ടിച്ച കലാകാരനാണ് നാനാ പടേക്കർ.
നാനാ പടേക്കറുടെ ഭാര്യ നീലകാന്തി പടേക്കർ നടിയും നിർമ്മാതാവുമാണ് ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നതെങ്കിലും ഔദ്യോഗികമായി വിവാഹമോചനം നേടിയിരുന്നില്ല.
മകൻ മൽഹാർ പടേക്കർ സിനിമാരംഗത്ത് അസിസ്റ്റന്റ് ഡയറക്ടറും ഫിലിംമേക്കറുമാണ്.
വിശാൽ ഭരദ്വാജിന്റെ റൊമാന്റിക് ആക്ഷൻ ത്രില്ലറായ ഒ’ റോമിയോയിലാണ് നാനാ പടേക്കർ അവസാനമായി അഭിനയിച്ചത്. 2026 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മുംബൈ ഇന്റലിജൻസ് ബ്യൂറോ മേധാവി ഇസ്മായിൽ ഖാൻ എന്ന കഥാപാത്രത്തെയാണ് പടേക്കർ അവതരിപ്പിച്ചത്.
വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
2026 മാർച്ചിൽ പ്രൈം വീഡിയോയിൽ പ്രദർശിപ്പിച്ച അനിൽ കപൂറിന്റെ സുബേദാർ കൂടാതെ ഹൗസ്ഫുൾ 5 വാൻവാസ് എന്നിവയിലും അഭിനയിച്ചു. 2026 ൽ പ്രകാശ് ഝയുടെ രാഷ്ട്രീയ നാടക പരമ്പരയായ സങ്കൽപിലൂടെയാണ് പടേക്കർ ഒടിടിയിൽ അരങ്ങേറ്റം കുറിച്ചത്,
1978-ൽ ‘ഗാമൻ’ എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കർ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് ഹിന്ദി, മറാത്തി, സിനിമകളിലെ ഏറ്റവും വ്യത്യസ്തരായ നടന്മാരിൽ ഒരാളായി അദ്ദേഹം മാറി. അങ്കുഷ്, പ്രതിഘട്ട്, സലാം ബോംബെ!, പരിന്ദ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ മുന്നേറ്റം.
തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
