മുംബൈ: അന്തരിച്ച സാബു ഡാനിയേലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കൈരളി സി.ബി.ഡി. ഹാളിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാബുവിന്റെ സ്നേഹവും സൗഹൃദവും കരുതലും ഓർത്തെടുത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന ചടങ്ങ് സാബുവിന്റെ ജീവിതത്തിലെ വിവിധ ഓർമ്മകൾ പങ്കുവച്ചു.
സാബുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർ അദ്ദേഹത്തിന്റെ വ്യക്തിത്വവും സൗഹൃദവും സാമൂഹിക ബന്ധങ്ങളും അനുസ്മരിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

സ്നേഹത്തോടെ ഓർക്കുന്നു എന്ന സന്ദേശവുമായി സംഘടിപ്പിച്ച അനുസ്മരണ സംഗമം, പ്രിയപ്പെട്ട ഒരാളുടെ വേർപാടിന് ഒരു വർഷം പിന്നിട്ടപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകൾ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മനസ്സിൽ എത്രത്തോളം ആഴത്തിൽ നിലനിൽക്കുന്നുവെന്നതിന്റെ സാക്ഷ്യമായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
