HomeNewsതനിമയുടെ ‘ഓണത്തനിമ 2026’ വർണാഭമായി; പ്രവാസി മലയാളി രത്ന പുരസ്കാരങ്ങൾ സമ്മാനിച്ചു

തനിമയുടെ ‘ഓണത്തനിമ 2026’ വർണാഭമായി; പ്രവാസി മലയാളി രത്ന പുരസ്കാരങ്ങൾ സമ്മാനിച്ചു

Published on

ഡോംബിവലി: മലയാളിത്തനിമയും ഓണാഘോഷത്തിന്റെ ആവേശവും ഒരുമിച്ചുചേർന്ന തനിമ സാംസ്കാരിക വേദിയുടെ ‘ഓണത്തനിമ 2026’ വർണാഭമായി. ഡോംബിവലി ലോഡാ ഹെവനിലെ ചന്ദ്രേഷ് ലോഡ മെമ്മോറിയൽ സ്കൂളിൽ നടന്ന ആഘോഷത്തിൽ മാവേലിയുടെ വരവേൽപ്പ്, ചെണ്ടമേളം, വൈവിധ്യമാർന്ന കേരളീയ കലാരൂപങ്ങളും നൃത്താവിഷ്കാരങ്ങളും ശ്രദ്ധേയമായി.

പരമ്പരാഗത വേഷത്തിൽ മാവേലിക്ക് നൽകിയ ഗംഭീര വരവേൽപ്പോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ചെണ്ടമേളത്തിന്റെ താളവും കേരളീയ കലാരൂപങ്ങളുടെ അവതരണവും വേദിയെ ഉത്സവാന്തരീക്ഷത്തിലാക്കി.

വിവിധ പ്രായക്കാരുടെ പങ്കാളിത്തത്തോടെ അവതരിപ്പിച്ച വൈവിധ്യമാർന്ന കേരളീയ നൃത്തങ്ങളും കെട്ടുകാഴ്ച ശൈലിയിലുള്ള കലാവതരണങ്ങളും ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. കുട്ടികളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തവും ശ്രദ്ധേയമായി.

തനിമ പ്രസിഡന്റ് ബിജു രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നോർക്ക റൂട്ട്സ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അഖിൽ കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സിനിമ-സീരിയൽ താരം ശാലു കുര്യൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സെക്രട്ടറി ശകുന്തള, ട്രഷറർ നോജ് എന്നിവരടക്കമുള്ള തനിമ ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.

ഓണാഘോഷത്തിന്റെ ഭാഗമായി തനിമ സാംസ്കാരിക വേദി ട്രസ്റ്റ് ഏർപ്പെടുത്തിയ ‘പ്രവാസി മലയാളി രത്ന പുരസ്കാരം 2026’ വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികൾക്ക് സമ്മാനിച്ചു.

നവാസ് എം. കെ., ഡോ. റോയ് ജോൺ മാത്യു, വർഗീസ് ഡാനിയേൽ, ഡോ. ഉമ്മൻ ഡേവിഡ്, നവമി രാജൻ, പ്രേംലാൽ രാമൻ, ഹുസൈൻ പി. കുന്നേൽ, റെന്നി ഫിലിപ്പോസ് എന്നിവർക്ക് മുഖ്യാതിഥി അഖിൽ കൃഷ്ണൻ വിശിഷ്ടാതിഥി ശാലു കുര്യൻ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ കൈമാറി

മുംബൈയിൽ ഓണാഘോഷവും കേരളീയ സംസ്കാരവും പ്രസരിപ്പിക്കുന്നതിൽ മലയാളി സംഘടനകൾ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്ന് അഖിൽ കൃഷ്ണൻ പറഞ്ഞു. സീരിയൽ വിശേഷങ്ങൾ പങ്കിട്ടും, സദസ്സുമായി സംവദിച്ചുമാണ് മുംബൈയിലെ തന്റെ ആദ്യ ഓണാഘോഷ പരിപാടിയെ നടി ശാലു കുര്യൻ അവിസ്മരണീയമാക്കിയത്. ചന്ദനമഴ, തട്ടീം മുട്ടീം തുടങ്ങി സന്തോഷകരമായ ദമ്പതികൾ വരെ മുപ്പതിലധികം ജനപ്രിയ സീരിയലും, ടെലിവിഷൻ ഷോകളും കൂടാതെ ഒരു ഡസനോളം സിനിമകളിലൂടെയും കുടുംബ സദസ്സുകളിലെ ഇഷ്ട താരമാണ് ശാലു കുര്യൻ.

കേരളത്തിന്റെ പാരമ്പര്യവും പ്രവാസി മലയാളികളുടെ കൂട്ടായ്മയും പുതുതലമുറയുടെ കലാപ്രകടനങ്ങളും ഒരേ വേദിയിൽ സംഗമിച്ച ആഘോഷമായി ‘ഓണത്തനിമ 2026’ മാറി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News

Latest articles

കല്യാണിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ സംസ്കാരം ജന്മനാട്ടിൽ നടന്നു

മുംബൈ: കല്യാണിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദിനേശ് പി. നായരുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ...

നീലക്കുറിഞ്ഞി പരീക്ഷയിൽ തിളക്കമാർന്ന വിജയം; ട്രോബെ മലയാളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ അനുമോദനം

മുംബൈ: കേരള സർക്കാർ നിയന്ത്രണത്തിലുള്ള മലയാളം മിഷൻ മുംബൈ ചാപ്റ്ററിലെ കൊളാബ–മാൻഖുർഡ് മേഖലയുടെ കീഴിൽ ട്രോബെ മലയാളി സാംസ്‌കാരിക...

സാബു ഡാനിയൽ അനുസ്മരണ സംഗമം ഒക്ടോബർ 7ന്; സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേരും

മുംബൈ: മുൻ കോർപ്പറേറ്ററും സിബിഡി കൈരളി സമാജം പ്രസിഡന്റുമായിരുന്ന സാബു ഡാനിയേലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു....

പൻവേൽ മലയാളി സമാജത്തിന്റെ ഓണാഘോഷം ‘പൂ ആവണി 2026’ ഒക്ടോബർ 11ന്; ഡീൻ കുര്യാക്കോസ് മുഖ്യാതിഥി

പൻവേൽ: പൻവേൽ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ‘പൂ ആവണി 2026’ ഒക്ടോബർ 11-ന് ഞായറാഴ്ച വിവിധ...
spot_img

More like this