മുളുണ്ട് വെസ്റ്റിലെ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളും ശ്രദ്ധേയമായി. ‘യുവ 2.0’ എന്ന ആശയത്തിൽ യുവാക്കളുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചത്
പൂക്കളവും പാട്ടും ആഘോഷവും നിറച്ച് മുളുണ്ട് നായർ വെൽഫെയർ സൊസൈറ്റിയുടെ ഓണാഘോഷം.
മുളുണ്ട് വെസ്റ്റിലെ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭിച്ചത്.

ഈശ്വര പ്രാർത്ഥനയ്ക്കും സ്വാഗത പ്രസംഗത്തിനും ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി.
എൻഡബ്ല്യുഎസ് ലേഡീസ് ടീമിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച പരമ്പരാഗത കലാപരിപാടികൾക്കൊപ്പം യുവജനങ്ങളുടെ അവതരണങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി.
യുവതലമുറയുടെ കലാപരമായ കഴിവുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ഇത്തവണ ‘യുവ 2.0’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.

കേരളീയ സംസ്കാരത്തോടും പാരമ്പര്യ കലാരൂപങ്ങളോടും പുതുതലമുറയെ കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യുവാക്കളുടെ നേതൃത്വത്തിലുള്ള ആഘോഷം.
തുടർന്ന് നടന്ന സെമി-ക്ലാസിക്കൽ സംഗീത പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായകൻ രാജൻ തെക്കാടിയും സംഘവും പങ്കെടുത്തു.
കേരളീയ സംസ്കാരം കാത്തു സൂക്ഷിക്കണം. സമൂഹത്തിനു നന്മകൾ ചെയ്യുവാനും പുതു തലമുറ മുന്നോട്ടു വരേണ്ട ആവശ്യകതയെ കുറിച്ചാണ് സെക്രട്ടറി വിജയകുമാർ സംസാരിച്ചത്.
പാരമ്പര്യത്തെ ചേർത്തുപിടിച്ച് പുതുതലമുറയുടെ കഴിവുകൾക്ക് വേദിയൊരുക്കുകയാണ് ‘യുവ 2.0 എന്ന ഈ പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നു ബാലചന്ദ്രമേനോൻ പറഞ്ഞു.
പുതു തലമുറയെ മുന്നോട്ടു കൊണ്ടു വരുന്ന ആവശ്യകതയെ കുറിച്ചും,വരും കാലങ്ങളിൽ സംഘടനകൾ അന്യം നിന്ന് പോവരുതെന്നും പ്രകാശ് പടിക്കൽ വ്യക്തമാക്കി.
മുംബൈയിലെ എല്ലാ സംഘടനകളിലും മുൻ നിരയിൽ തന്നെ യുവാക്കളുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടാക്കേണ്ടതിന്റെ മുന്നോടിയായാണ് മുളുണ്ട് നായർ സമാജം ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘടനയുടെ ഭാരവാഹികൾ പറഞ്ഞു.
ഇനിയും വരും കാലങ്ങളിൽ പുതിയ തലമുറ സംഘടനകളിൽ മുന്നിൽ വരണം എന്നത് സമൂഹത്തിന്റെ ആവശ്യകതയാണെന്ന് ദാദർ നായർ സമാജം ചെയർമാൻ സച്ചിൻ മേനോൻ ചൂണ്ടികാട്ടി.
മുംബൈയിൽ കലാകാരന്മാർക്ക് കിട്ടുന്ന അവസരങ്ങൾ വളരെ വലുതാണെന്നാണ് പ്രശസ്ത നർത്തകിയും ചലച്ചിത്ര താരവുമായ ആശാ ശരത്തിന്റെ മകൾ ഉത്തര അഭിപ്രായപെട്ടത്. യുവാക്കളുടെ നേതൃത്വത്തിൽ അരങ്ങേറിയ ആഘോഷ പരിപാടികളെ ആദിത്യ മേനോൻ പ്രകീർത്തിച്ചു.

കുടുംബങ്ങളുടെ സജീവ പങ്കാളിത്തവും യുവജനങ്ങളുടെ ആവേശവും ഒരുപോലെ നിറഞ്ഞ ആഘോഷത്തിന് ശേഷം ‘ഓണം കേരളം’ ഒരുക്കിയ പരമ്പരാഗത ഓണസദ്യയും ഉണ്ടായിരുന്നു.
പ്രസിഡന്റ് ബാലചന്ദ്ര മേനോൻ, സെക്രട്ടറി വിജയകുമാർ നായർ, ട്രഷറർ പ്രദീപ്കുമാർ ജി. കുറുപ്പ് എന്നിവരടങ്ങിയ ഭരണസമിതിയുടെ പിന്തുണയാണ് യുവ നേതൃത്വത്തിന് പ്രചോദനമായത്. സന്ദീപ് എസ്. നായർ പരിപാടികൾ ഏകോപിപ്പിച്ചു.
പാരമ്പര്യത്തെ ചേർത്തുപിടിച്ച് പുതുതലമുറയുടെ കഴിവുകൾക്ക് വേദിയൊരുക്കിയ ‘യുവ 2.0’ — മുളുണ്ട് നായർ വെൽഫെയർ സൊസൈറ്റിയുടെ ഓണാഘോഷം യുവത്വത്തിന്റെ ഊർജ്ജവും കുടുംബങ്ങളുടെ കൂട്ടായ്മയും ഒരുമിച്ചുചേർന്ന ആഘോഷമായി.
Watch highlights of the event in AMCHI MUMBAI
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
📺 AMCHI MUMBAI
Every Saturday | 4:30 PM | Kairali News
