നവീകരണ പദ്ധതിയുമായി വി ജി എൻ ജ്വല്ലറി; വീട്ടിലിരുന്നും സ്വർണം വാങ്ങാൻ വിജി നെക്സ്റ്റ് ടെക് പാഡ്

ലോകോത്തര ബ്രാൻഡുകളെ കിട പിടിക്കുന്ന വിപണിയായി മാറുവാനുള്ള തയ്യാറെടുപ്പിലാണ് വിജി നെക്സ്റ്റ് എന്ന പേരിൽ ടെക് പാഡ് അവതരിപ്പിക്കുന്നത്.

0

കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനെ തുടർന്നുണ്ടായ ലോക് ഡൌൺ സമ്പദ്‌വ്യവസ്ഥയെ തളർത്തിയപ്പോൾ മുംബൈയിലെ വ്യവസായ മേഖലയിലും മോശമായ പ്രത്യാഘാതങ്ങളുണ്ടായി. ഹോട്ടൽ വിനോദ വ്യവസായങ്ങളോടൊപ്പം സ്വർണ വിപണിയിലും വലിയ തകർച്ചയാണ് ഈ കാലഘട്ടം ഉണ്ടാക്കിയത്. സ്വർണവിലയിൽ അഭൂതപൂർവമായി വന്ന ഉയർച്ച വിനിമയത്തെ പ്രതികൂലമായി ബാധിക്കുകയും നിക്ഷേപകരെയും അകറ്റി നിർത്താൻ കാരണമായി. മുംബൈയിലെ നിക്ഷേപകരുടെ പ്രിയപ്പെട്ട മേഖലയായിരുന്നു സ്വർണ വിപണി.

പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുള്ളവരും നിക്ഷേപ സൗഹൃദ മേഖലയാണ് ഗോൾഡ് മാർക്കറ്റ്. മുംബൈയിൽ മഞ്ഞലോഹത്തിന്റെ വിപണി ആദ്യം തിരിച്ചറിഞ്ഞ മലയാളിയാണ് തൃശൂർ സ്വദേശിയായ വി ജി നായർ. എൺപതുകളുടെ തുടക്കത്തിലാണ് അത് വരെ ഉല്ലാസനഗർ കേന്ദ്രമാക്കി പാത്രക്കുറികൾ നടത്തി വന്നിരുന്ന വിജിഎൻ സ്വർണ വ്യാപാര രംഗത്തേക്ക് കടന്നു വരുന്നത്. സ്വർണ വ്യാപാര രംഗത്ത് സ്വന്തമായ കൈയൊപ്പിട്ട ബ്രാൻഡ് പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. മുംബൈയിൽ കല്യാണിലും, ഡോംബിവ്‌ലിയിലും മുളണ്ടിലുമായി മൂന്ന് വലിയ ഷോറൂമുകളുമായി വി ജി എൻ ഈ രംഗത്ത് സ്വാധീനം ചെലുത്തിയത് ചുരുങ്ങിയ കാലഘട്ടം കൊണ്ടായിരുന്നു. നാല് പതിറ്റാണ്ട് കൊണ്ട് നേടിയെടുത്ത ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസ്യതയും 250 കോടിയിലധികം വിറ്റുവരവും അസൂയാവഹമായ വളർച്ചയായിരുന്നു വി ജി എൻ ബ്രാൻഡ് പ്രകടമാക്കിയത്.

സ്വർണ വിപണിയിൽ ഇടക്കാലത്തുണ്ടായ ചില വീഴ്ചകളും സർക്കാർ നയങ്ങളിൽ വന്ന മാറ്റങ്ങളും തുടർന്നുണ്ടായ ലോക് ഡൗണും കച്ചവടത്തെ തകിടം മറിച്ചപ്പോഴും നിശ്ചയദാർഢ്യത്തോടെയും ശുപതിവിശ്വാസത്തോടെയുമായിരുന്നു വി ജി നായർ പ്രതിസന്ധികളെ നേരിട്ടത്.

കോവിഡ് രോഗവ്യാപനത്തിന്റെ തീഷ്ണത കുറഞ്ഞതോടെ തിരിച്ചു വരവിന്റെ പാതയിലാണ് വി ജി എൻ ഗ്രൂപ്പ്. യുവ സംരംഭകരായ മീര നായർ, ഗോവിന്ദ് നായർ എന്നിവരുടെയും നേതൃത്വത്തിൽ ബിസിനസ്സ് ഇപ്പോൾ നവീകരണ ഘട്ടത്തിലാണ്.

ഉപഭോക്തൃ കേന്ദ്രീകൃത ഡിസൈനുകൾ

ജ്വല്ലറിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഡിജിറ്റൈസ് ചെയ്യുന്നതുമുതൽ ഒരു ടെക് പ്ലാറ്റ്‌ഫോമിൽ 3 ഡി ജ്വല്ലറി ഡിസൈനിംഗ് വരെ വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരിവർത്തനങ്ങളാണ് പ്രാവർത്തികമാക്കുന്നത് . വിജിഎൻ ബ്രാൻഡിൽ ഉപഭോക്താവിന്റെ അഭിപ്രായങ്ങൾക്കും താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള നൂതനമായ ഉപഭോക്തൃ കേന്ദ്രീകൃത ഡിസൈനുകളുമായി നവീകരണത്തിന്റെ പാതയിലാണ് ഈ ബ്രാൻഡ്. പണിക്കൂലിയിലും മറ്റും വലിയ ഇളവുകൾ നൽകി ലോകോത്തര ബ്രാൻഡുകളെ കിട പിടിക്കുന്ന വിപണിയായി മാറുവാനുള്ള തയ്യാറെടുപ്പിലാണ് വിജി നെക്സ്റ്റ് എന്ന പേരിൽ ടെക് പാഡ് അവതരിപ്പിക്കുന്നത്.

വീട്ടിലിരുന്നും ഇഷ്ടപ്പെട്ട സ്വർണം വാങ്ങാം

ഒരു മൊബൈൽ അപ്ലിക്കേഷനിലൂടെ ത്രീ ഡൈമെൻഷനിൽ ഉപയോക്താക്കൾക്ക് അവരുടെ ഡിസൈനുകൾ ദൃശ്യവൽക്കരിക്കാനും നിക്ഷേപ സംരംഭമായി പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുവാനും കഴിയും. മിതമായ നിരക്കിൽ സ്വർണം വാങ്ങുന്നതിനുള്ള പദ്ധതികൾ, പ്രതിമാസം 500 രൂപയിൽ താഴെയുള്ള പ്ലാനുകളോട് കൂടിയ സമ്പാദ്യം വർദ്ധിപ്പിക്കാവുന്ന സ്കീമുകളിലൂടെ സാധാരണക്കാർക്ക് പോലും സ്വർണ്ണ നിക്ഷേപത്തിൽ പങ്കാളികളായി നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നതാണ് വി ജി എൻ ഗ്രൂപ്പിന്റെ ജനകീയ പദ്ധതി.

സ്വർണാഭരണ രംഗത്തെ നാല് പതിറ്റാണ്ട് കാലത്തെ പരിചയവും നേടിയെടുത്ത വിശ്വാസ്യതയും റീബ്രാൻഡിംഗ് സംരംഭത്തിന് മുതൽക്കൂട്ടാകുമെന്ന വിശ്വാസത്തിലാണ് സ്ഥാപനം. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ജ്വല്ലറി അറ്റ് ഹോം സേവനത്തിന് തുടക്കമിടാനുള്ള സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാകുവാനുള്ള നടപടികളും സ്വീകരിച്ചുവെന്നാണ് മുംബൈയിലെ പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here