Homeഗേറ്റ് വേ ഓഫ് ഇന്ത്യയിൽ മറാഠിയിൽ ദൈവദശകം; 250 നർത്തകർ അണിനിരക്കുന്ന ‘ശിവദം’ ഒക്ടോബർ 30ന്

ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ മറാഠിയിൽ ദൈവദശകം; 250 നർത്തകർ അണിനിരക്കുന്ന ‘ശിവദം’ ഒക്ടോബർ 30ന്

Published on

മുംബൈ: ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം ലോകജനതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദൈവദശകം കൂട്ടായ്മ (ദൈവദശകം ബ്രദർഹുഡ്) സംഘടിപ്പിക്കുന്ന മെഗാ കൾച്ചറൽ ഇവന്റ് ‘ശിവദം’ ഒക്ടോബർ 30ന് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നിൽ നടക്കും. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ ദൈവദശകം ആദ്യമായി മറാഠി ഭാഷയിൽ ആലപിക്കുകയും, ഗുരുദേവ കൃതികളുടെ നൃത്താവിഷ്‌കാരങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.

മുംബൈ സ്വദേശിനി ഹേമാംഗി പക്നിക്കർ മറാത്തിയിലേക്ക് വിവർത്തനം ചെയ്ത ദൈവദശകമാണ് ആലപിക്കുന്നത്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതവിദ്യാർഥികളും മറാത്തി ഭാഷയിൽ പ്രാവീണ്യമുള്ളവരും ആലാപനത്തിൽ പങ്കാളികളാകും.

തുടർന്ന് കലാമണ്ഡലം ഹൈമവതി നൃത്തസംവിധാനം നിർവഹിച്ച ദൈവദശകം മോഹിനിയാട്ടം അവതരിപ്പിക്കും. കലാമണ്ഡലം കല്പിത സർവകലാശാലയിലെ മോഹിനിയാട്ടം വിഭാഗം മുൻ മേധാവിയായ ഹൈമവതിയുടെ സംവിധാനത്തിൽ ദൈവദശകം കൂട്ടായ്മയിലെ നർത്തകരാണ് അവതരണം നടത്തുന്നത്.

ഗുരുദേവന്റെ പ്രധാന ശിവസ്‌തുതികളിലൊന്നായ ചിദംബരാഷ്ടകം 250 നർത്തകർ ചേർന്ന് ഭരതനാട്യരൂപത്തിൽ അവതരിപ്പിക്കും. ഒറ്റപ്പാലം സ്വദേശിനി രമ്യ കലാശൈലം നൃത്തസംവിധാനം നിർവഹിക്കുന്ന അവതരണത്തിന് സംഗീത സംവിധായകൻ ബിജീഷ് കൃഷ്ണ സംഗീതം നൽകിയിട്ടുണ്ട്. ചിദംബര മഹത്വം പാടിപ്പുകഴ്ത്തുന്ന എട്ട് പദ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ചിദംബരാഷ്ടകം.

പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും പങ്കെടുക്കും.

100 ഭാഷകളിൽ ദൈവദശകം

ദൈവദശകത്തെ 100 ഭാഷകളിൽ ആലപിക്കുക എന്നതാണ് ദൈവദശകം കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായാണ് മറാഠി ഭാഷയിലുള്ള ആലാപനം മുംബൈയിൽ സംഘടിപ്പിക്കുന്നത്. തുടർന്ന് വിവിധ രാജ്യങ്ങളിലെയും ഭാഷകളിലെയും കലാകാരന്മാരെയും സംഘടനകളെയും പങ്കാളികളാക്കി മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.

മാധ്യമപ്രവർത്തകനായ ഗിരീഷ് ഉണ്ണികൃഷ്ണന്റെ നാലുവർഷത്തെ ശ്രമത്തിലൂടെ ദൈവദശകം ഇതിനകം 104 ലോകഭാഷകളിൽ സമാഹരിച്ചതായി സംഘാടകർ അറിയിച്ചു. ഇതിൽ 64 വിദേശഭാഷകളും 40 ഇന്ത്യൻ ഭാഷകളുമുണ്ട്. ശ്രീനാരായണ ഗുരുവിന്റെ കൃതികളിൽ ആദ്യമായാണ് ഒരു കൃതി നൂറിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നതെന്നും സംഘാടകർ പറയുന്നു.

സംസ്‌കൃതം, പാലി, അരമായ, മാൻഡരിൻ, റഷ്യൻ, കൊറിയൻ, ഹീബ്രു തുടങ്ങിയ ഭാഷകൾക്കൊപ്പം ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഉൾപ്പെടെയുള്ള യൂറോപ്യൻ ഭാഷകളിലും ദൈവദശകം ആലപിക്കും. ഇന്ത്യയിലെ 40 ഭാഷകളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഭാഷാ പ്രചാരകേന്ദ്രങ്ങളുടെയും സഹകരണം തേടുന്നുണ്ട്.

ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾക്കപ്പുറം മാനവികത, സമത്വം, സഹോദര്യം, സമാധാനം എന്നീ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ലോകജനതയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ പറഞ്ഞു. വംശീയവും വർഗീയവുമായ സംഘർഷങ്ങൾ നിലനിൽക്കുന്ന വിവിധ മേഖലകളിലേക്ക് ഗുരുസന്ദേശം എത്തിക്കാനും പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

നൃത്തപരിശീലനത്തിന് തുടക്കം

‘ശിവദം’ പരിപാടിയുടെ ഭാഗമായി മുംബൈ നെരുളിലെ ഗുരുദേവഗിരി ഹാളിൽ നൃത്താധ്യാപകരുടെ യോഗം ചേർന്ന് പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചു. ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നൃത്താധ്യാപകൻ കെ.വി. രാജൻ അധ്യക്ഷത വഹിച്ചു.

എന്റെ ഗുരു മുംബൈ ചെയർപേഴ്സൺ കലാമണ്ഡലം രാജലക്ഷ്മി, സ്വാഗതസംഘം ഭാരവാഹികളായ മഞ്ജു വിനു, ലക്ഷ്മി സിബി, ഡോ. കൃഷ്ണേന്ദു, കലാമണ്ഡലം ശ്രീലക്ഷ്മി, രജനി നാരായൺ എന്നിവർ സംസാരിച്ചു

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും

AMCHI MUMBAI
Every Saturday | 4:30 PM | Kairali News

Latest articles

മരുഭൂമിയിൽ മാത്രം വിരിയുന്ന കറുത്ത പൂക്കൾ’; ഇ. ഐ. എസ്. തിലകൻ സ്മാരക കവിതാപുരസ്‌കാരം അമ്പിളി കൃഷ്ണകുമാറിന്

മറുനാടൻ മലയാളികൾക്കായി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘം ഏർപ്പെടുത്തിയ മൂന്നാമത് ഇ. ഐ. എസ്. തിലകൻ സ്മാരക കവിതാപുരസ്‌കാരത്തിന് മുംബൈ...

മഹാഡ് മലയാളി സമാജത്തിന്റെ 28-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

മഹാഡ്: മഹാഡ് മലയാളി സമാജത്തിന്റെ 28-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 26ന് സമാജം ഹാളിൽ വിവിധ പരിപാടികളോടെ നടന്നു. വൈകിട്ട്...

ആസാദ് മൈതാനിൽ പെൻഷൻകാർ ധർണ നടത്തി – നവംബർ 25-ന് പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചു

മുംബൈ, 30 സെപ്റ്റംബർ 2026 NCCPA (നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻസ്), FCPA (ഫോറം ഓഫ് സിവിൽ...

മുംബൈയുടെ ജീവിതച്ചൂടിൽ പിറന്ന കഥകൾ; കാട്ടൂർ മുരളി മുംബൈ സാഹിത്യ വേദിയിൽ

മുംബൈ: മുംബൈയുടെ ജീവിതവും മനുഷ്യരും കാലവും സമ്മാനിച്ച അനുഭവങ്ങളിൽ നിന്ന് പിറന്ന കഥകൾ പങ്കുവെച്ച് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ...
spot_img

More like this

മരുഭൂമിയിൽ മാത്രം വിരിയുന്ന കറുത്ത പൂക്കൾ’; ഇ. ഐ. എസ്. തിലകൻ സ്മാരക കവിതാപുരസ്‌കാരം അമ്പിളി കൃഷ്ണകുമാറിന്

മറുനാടൻ മലയാളികൾക്കായി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘം ഏർപ്പെടുത്തിയ മൂന്നാമത് ഇ. ഐ. എസ്. തിലകൻ സ്മാരക കവിതാപുരസ്‌കാരത്തിന് മുംബൈ...

മഹാഡ് മലയാളി സമാജത്തിന്റെ 28-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

മഹാഡ്: മഹാഡ് മലയാളി സമാജത്തിന്റെ 28-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 26ന് സമാജം ഹാളിൽ വിവിധ പരിപാടികളോടെ നടന്നു. വൈകിട്ട്...

ആസാദ് മൈതാനിൽ പെൻഷൻകാർ ധർണ നടത്തി – നവംബർ 25-ന് പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചു

മുംബൈ, 30 സെപ്റ്റംബർ 2026 NCCPA (നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻസ്), FCPA (ഫോറം ഓഫ് സിവിൽ...