ഭുസാവൽ: കേരളത്തിന്റെ തനതായ വാദ്യകലാരൂപമായ ചെണ്ടയുടെ താളനാദം മഹാരാഷ്ട്രയിലെ ഗണപതി വിസർജനാഘോഷത്തിന് പുത്തൻ മേളപ്പെരുമ നൽകി. ഭുസാവൽ–ഫൈസപുരിലെ സത്പന്ത് നവയുവക് ഗണേഷ് മിത്ര മണ്ഡലിന്റെ 11-ാം ദിവസത്തെ ഗണപതി വിസർജനം കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും കലാ-സാംസ്കാരിക പൈതൃകങ്ങളുടെ വേറിട്ട സംഗമമായി.
ഗുരു അനിൽ പൊതുവാളിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിന്റെ പരമ്പരാഗത ശൈലിയിൽ ചെണ്ടമേളം അവതരിപ്പിച്ചു. മഹാരാഷ്ട്രയിലെ ഗണപതി ആഘോഷവേദിയിൽ കേരളത്തിന്റെ താളനാദം മുഴങ്ങിയപ്പോൾ, ആഘോഷത്തിന് വേറിട്ട ആവേശവും ഭക്തിസാന്ദ്രതയും കൈവന്നു.
ചെണ്ടമേളത്തിന്റെ താളത്തിൽ ആസ്വാദകരും ഭക്തരും ഒരുപോലെ ആവേശത്തിലായി. കേരളത്തിന്റെ പാരമ്പര്യ വാദ്യകല മഹാരാഷ്ട്രയുടെ ജനകീയ ആഘോഷവുമായി ഇഴചേർന്നത് പുതിയൊരു കലാനുഭവമായിരുന്നുവെന്ന് ആഘോഷത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും കലാ-സാംസ്കാരിക ബന്ധങ്ങൾക്ക് കൂടുതൽ ഊർജം പകരുന്ന അപൂർവ സംഗമമായി ഈ ചെണ്ടമേളം മാറി.
താളം കേരളത്തിന്റേത്…
ആഘോഷം മഹാരാഷ്ട്രയുടേത്…
നാദം ഒന്നായപ്പോൾ, പൈതൃകം ഇന്ത്യയുടേത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
