Homeമൂന്നാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണം; രണ്ടാം VRS വേണ്ടെന്ന് BSNLEU മുംബൈ ജില്ലാ സമ്മേളനം

മൂന്നാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണം; രണ്ടാം VRS വേണ്ടെന്ന് BSNLEU മുംബൈ ജില്ലാ സമ്മേളനം

Published on

മുംബൈ: BSNL ജീവനക്കാരുടെ മൂന്നാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും BSNL മേഖലയിൽ രണ്ടാം VRS (Voluntary Retirement Scheme) നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് BSNL Employees Union (BSNLEU) മുംബൈ ജില്ലാ സമ്മേളനം പ്രമേയം പാസാക്കി.

മഹാരാഷ്ട്ര BSNL സംസ്ഥാന മേധാവിയുടെ സാന്താക്രൂസ് ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടന്ന BSNLEU മുംബൈ പത്താം ജില്ലാ സമ്മേളനത്തിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി നീണ്ടുനിൽക്കുന്ന മൂന്നാം ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്നാണ് സമ്മേളനത്തിന്റെ പ്രധാന ആവശ്യം.

BSNLEU മുംബൈ ജില്ലാ പ്രസിഡന്റ് യൂസഫ് ഹുസൈൻ അധ്യക്ഷത വഹിച്ചു. ഛത്രപതി ശിവാജി മഹാരാജ്, ഡോ. ബി. ആർ. അംബേദ്കർ, സാവിത്രിബായ് ഫുലെ എന്നിവരുടെ പ്രതിമകളിൽ ഹാരാർപ്പണം നടത്തിയ ശേഷമാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.

ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ‘ടെലികോം മത്സരാധിഷ്ഠിത യുഗത്തിൽ BSNLന്റെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ (HR & Administration) സുനിൽ നിരാനിയാൻ, BSNLEU അഖിലേന്ത്യാ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗണേഷ് ഹിങ്കേ എന്നിവർ വിഷയാവതരണം നടത്തി.

റിപ്പോർട്ടും കണക്കുകളും അംഗീകരിച്ചു

BSNLEU മുംബൈ ജില്ലാ സെക്രട്ടറി മഹേഷ് ദശരഥ് ആർക്കൽ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. വി. പി. ശിവകുമാർ, അമിത് വിലാസ് പാട്ടീൽ, സലോമി സാമുവൽ പാമുല, കൃഷ്ണകാന്ത് പാണ്ഡുരംഗ് ആംഗ്രേ, അരുൺ മനോഹർ ഗാഡി, അനിൽ സർദാർ എന്നിവർ പൊതുചർച്ചയിൽ പങ്കെടുത്തു.

തുടർന്ന് റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും സമ്മേളനം ഐകകണ്ഠേന അംഗീകരിച്ചു.

BSNLEU അഖിലേന്ത്യാ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗണേഷ് ഹിങ്കേ, BSNLEU മഹാരാഷ്ട്ര സർക്കിൾ അസിസ്റ്റന്റ് ട്രഷറർ യശ്വന്ത് കേക്കരേ എന്നിവർ സമ്മേളനത്തിന്റെ നിരീക്ഷകരായി പങ്കെടുത്തു.

BSNL ഡെപ്യൂട്ടി ജനറൽ മാനേജർ കൈലാഷ് മോരേ, യശ്വന്ത് കേക്കരേ എന്നിവർ സമ്മേളനത്തിൽ മുഖ്യാതിഥികളായി സംസാരിച്ചു.

വിവിധ ജീവനക്കാരുടെ സംഘടനകളുടെ നേതാക്കളും സമ്മേളനത്തെ അഭിവാദ്യം ചെയ്തു. തേജസ്വി തഡ്സാരെ (SNEA), നിക്കി ഗൽവാനി (AIGETOA), അവിനാശ് ലോൻഡെ (AIBDPA), രവി ബാവിഷ്കർ (AIBDPA), കിഷോർ ഗജ്രേ (AIBSNLEA മുംബൈ), സന്തോഷ് ഷിൻഡെ (NFTE), സന്തോഷ് സോൻകാംബ്ലെ (SEWA BSNL), അമോൽ സാൽവി (NFTE), അമിത് സിംഗ് (AIGETOA), സഞ്ജയ് പാട്ടീൽ (AIBDPA), ഭീംറാവു ഖരാട്ടെ (BSNLEU റായ്ഗഡ്), സന്തോഷ് മേജാരി (BSNLEU ടെലികോം ഫാക്ടറി മുംബൈ) എന്നിവർ ആശംസകൾ നേർന്നു.

2026–2028 കാലയളവിലേക്കുള്ള പുതിയ ജില്ലാ കമ്മിറ്റി

2026–2028 കാലയളവിലേക്കുള്ള BSNLEU മുംബൈ ജില്ലാ യൂണിയന്റെ 14 അംഗ ജില്ലാ ഭാരവാഹികളെയും സമ്മേളനം ഐകകണ്ഠേന തെരഞ്ഞെടുത്തു.

പ്രസിഡന്റ്: യൂസഫ് ഹുസൈൻ

വൈസ് പ്രസിഡന്റുമാർ:

  • യശ്വന്ത് വിത്തൽ കേക്കരേ
  • അരുൺ മനോഹർ ഗാഡി
  • സലോമി സാമുവൽ പാമുല

ജില്ലാ സെക്രട്ടറി:

  • മഹേഷ് ദശരഥ് ആർക്കൽ

അസിസ്റ്റന്റ് ജില്ലാ സെക്രട്ടറിമാർ:

  • കൃഷ്ണകാന്ത് പാണ്ഡുരംഗ് ആംഗ്രേ
  • അമിത് വിലാസ് പാട്ടീൽ
  • അനിൽ സർദാർ

ജില്ലാ ട്രഷറർ:

  • പ്രതിമ ഷിരാലി

അസിസ്റ്റന്റ് ട്രഷറർ:

  • വിലാസ് മോരേ

സംഘടനാ സെക്രട്ടറിമാർ:

  • വി. പി. ശിവകുമാർ
  • രേഖാ പാഞ്ചൽ
  • സന്തോഷ് മോരേശ്വർ ചാച്ചഡ്

ജില്ലാ ബ്രാഞ്ച് സെക്രട്ടറി:

  • ശിവാജി ജ്യോതിബാ ബാവേഡ്ക്കർ

സമ്മേളനത്തിന്റെ വിജയത്തിനായി അയ്യൂബ് ഖാൻ, സലോമി, രേഖാ പാഞ്ചൽ, വനിത ഗോരിവാലെ, കമൽ ഭോർ, സുചിത പാട്ണേക്കർ, അരുൺ ഗാഡി, വിലാസ് മോരേ, പ്രശാന്ത് കുൽക്കർണി, ഗുരു, പാണ്ഡ്യെ എന്നിവർ ഉൾപ്പെട്ട സംഘം പ്രവർത്തിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും

AMCHI MUMBAI
Every Saturday | 4:30 PM | Kairali News

Latest articles

ട്രാഫിക് ചലാൻ കുടിശ്ശിക 20,000 കോടി; വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശം

രാജ്യത്ത് കുടിശ്ശികയായി കിടക്കുന്ന ട്രാഫിക് ഇ-ചലാൻ പിഴ ഈടാക്കുന്നതിനുള്ള മാർഗങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്ടെത്തണമെന്ന് സുപ്രീം കോടതി...

കേരളത്തിന്റെ മേളപ്പെരുമയിൽ മഹാരാഷ്ട്രയുടെ ഗണപതി വിസർജനം

ഭുസാവൽ: കേരളത്തിന്റെ തനതായ വാദ്യകലാരൂപമായ ചെണ്ടയുടെ താളനാദം മഹാരാഷ്ട്രയിലെ ഗണപതി വിസർജനാഘോഷത്തിന് പുത്തൻ മേളപ്പെരുമ നൽകി. ഭുസാവൽ–ഫൈസപുരിലെ സത്പന്ത്...

ഡോ.ഉമ്മൻ ഡേവിഡിന്റെ പേരിൽ കൽവയിൽ കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക്

കൽവ: ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും സുരക്ഷിതവും വിവേചനരഹിതവുമായ ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനായി കൽവയിൽ ആരംഭിച്ച കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക്...

20 രാജ്യങ്ങളിൽ നിന്നുള്ള ഭക്തർ ഒരുമിച്ച് ദൈവദശകം ആലപിക്കും; ആഗോള കൂട്ടായ്മയ്ക്ക് ശ്രീനാരായണ ധർമ്മ ഫൗണ്ടേഷൻ

ജർമ്മനി: ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ പങ്കെടുപ്പിച്ച് ദൈവദശകം ഒരേസമയം ആലപിക്കുന്ന...
spot_img

More like this

ട്രാഫിക് ചലാൻ കുടിശ്ശിക 20,000 കോടി; വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശം

രാജ്യത്ത് കുടിശ്ശികയായി കിടക്കുന്ന ട്രാഫിക് ഇ-ചലാൻ പിഴ ഈടാക്കുന്നതിനുള്ള മാർഗങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്ടെത്തണമെന്ന് സുപ്രീം കോടതി...

കേരളത്തിന്റെ മേളപ്പെരുമയിൽ മഹാരാഷ്ട്രയുടെ ഗണപതി വിസർജനം

ഭുസാവൽ: കേരളത്തിന്റെ തനതായ വാദ്യകലാരൂപമായ ചെണ്ടയുടെ താളനാദം മഹാരാഷ്ട്രയിലെ ഗണപതി വിസർജനാഘോഷത്തിന് പുത്തൻ മേളപ്പെരുമ നൽകി. ഭുസാവൽ–ഫൈസപുരിലെ സത്പന്ത്...

ഡോ.ഉമ്മൻ ഡേവിഡിന്റെ പേരിൽ കൽവയിൽ കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക്

കൽവ: ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും സുരക്ഷിതവും വിവേചനരഹിതവുമായ ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനായി കൽവയിൽ ആരംഭിച്ച കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക്...