ഡോംബിവ്‌ലി: കെ.എസ്.ഡി. മുൻ ചീഫ് അക്കൗണ്ടന്റും ഡോംബിവ്‌ലി കേരളീയ സമാജം അംഗവുമായ ശശികുമാർ എ. (78) അന്തരിച്ചു. അല്പകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 8.30ഓടെയാണ് വിട പറഞ്ഞത്.
നിർമ്മല ശശികുമാറാണ് ഭാര്യ. ഒരു മകനുണ്ട്. ഡോംബിവ്‌ലിയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ശശികുമാറിന്റെ നിര്യാണത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും വിവിധ സംഘടനാ പ്രതിനിധികളും അനുശോചനം രേഖപ്പെടുത്തി.
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പാഥേർലി ശ്മശാനത്തിൽ നടക്കും.
വസതി:
A-301, ഹിര പന്ന,
പി & ടി കോളനി,
ഡോംബിവ്‌ലി ഈസ്റ്റ്.
