Homeസൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം: മുംബൈയുടെ കലാ-സാംസ്കാരിക വേദിക്കും തീരാനഷ്ടം

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം: മുംബൈയുടെ കലാ-സാംസ്കാരിക വേദിക്കും തീരാനഷ്ടം

Published on

മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞതിനു പിന്നാലെ കൃഷ്ണമൂർത്തി തന്നെ സഹകരിക്കാനുള്ള താൽപര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് സംഘടിപ്പിച്ച സൂര്യാ ഫെസ്റ്റിവലുകൾ നിറഞ്ഞ സദസ്സിൽ വിജയകരമായി നടന്നതിൽ കൃഷ്ണമൂർത്തി ഏറെ സന്തുഷ്ടനായിരുന്നുവെന്നും കുന്നം വിഷ്ണു അനുസ്മരിച്ചു.

അവസാനകാലം വരെ തങ്ങൾ തമ്മിലുള്ള വ്യക്തിബന്ധം തുടർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൂര്യ കൃഷ്ണമൂർത്തി ഗണപതി ഭക്തനായിരുന്നുവെന്നും തിരുവനന്തപുരം തൈക്കാട് അദ്ദേഹത്തിന്റെ വസതിയിലും പരിസരത്തും വിവിധ തരത്തിലുള്ള ഗണപതി വിഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്നും കുന്നം വിഷ്ണു ഓർത്തെടുത്തു. കൃഷ്ണമൂർത്തി സമ്മാനിച്ച വെള്ളോട്ടിലുള്ള ഗണപതി വിഗ്രഹം തന്റെ വീട്ടിലെ പൂജാമുറിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണെന്നും കുന്നം വിഷ്ണു പറഞ്ഞു.

കേരളം കണ്ട ഏറ്റവും ശക്തനായ സംഘാടകനായിരുന്നു അദ്ദേഹം. അതിപ്രസിദ്ധരായ കലാകാരന്മാർ പോലും വെറും ഒരു രൂപ പ്രതിഫലത്തിന് സൂര്യയുടെ അരങ്ങ് പ്രകാശിപ്പിച്ചിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിജയം. ‘365 ദിവസം സൂര്യാ ഫെസ്റ്റിവൽ’ എന്ന ലക്ഷ്യം നടത്തിക്കാണിച്ച സംഘാടകൻ. കേരളത്തിലോ ഭാരതത്തിലോ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനു വേണ്ടി അദ്ദേഹം അരങ്ങുകൾ കണ്ടെത്തി. അങ്ങിനെ മുംബൈ ചാപറ്ററിന്റെ കീഴിൽ ഡോംബിവലിയിൽ ഏതാനും കൊല്ലങ്ങൾ സൂര്യാ ഹെസ്റ്റിവൽ സംഘടിപ്പിക്കാൻ കലാക്ഷേത്രത്തിനു കഴിഞ്ഞു. സംഘാടനപരമായും വ്യക്തിപരമായും ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ അദ്ദേഹത്തിന്റെ വീട്ടിൽ ആതിഥ്യം അസ്വദിക്കാനുള്ള ഭാഗ്യവുമുണ്ടായിട്ടുണ്ട്. കലാകേരളത്തിന് ഒരു തീരാനഷ്ടമാണ് പകരം വെക്കാനില്ലാത്ത ആ സംഘാടന സാമർത്ഥ്യം. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായി ഖേദിക്കുന്നു. കുന്നം വിഷ്ണു അനുസ്മരിച്ചു.

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ മുംബൈയിലെ കലാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. കലാലോകത്തിന്, പ്രത്യേകിച്ച് നാടക രംഗത്തിന്, നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് കലാശ്രീ സി.കെ.കെ. പൊതുവാൾ പറഞ്ഞു.

കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്ത് കൃഷ്ണമൂർത്തിയുടെ മനസ്സിലുദിച്ച ആശയമായിരുന്നു പ്രവാസി കലാശ്രീ പുരസ്‌കാരമെന്നും സി.കെ.കെ. പൊതുവാൾ അനുസ്മരിച്ചു.

2000-നു ശേഷം ഇരുട്ടിലായിരുന്ന മുംബൈ മലയാള നാടകവേദിക്ക് പുതിയ വെളിച്ചം പകരാൻ സൂര്യ കൃഷ്ണമൂർത്തിക്ക് കഴിഞ്ഞുവെന്നതാണ് ആദ്യം മനസ്സിലെത്തുന്നതെന്ന് നാടക പ്രവർത്തകൻ രാമകൃഷ്ണൻ പറഞ്ഞു. പിന്നീട് വന്ന അക്കാദമി ചെയർമാൻമാർക്ക് ആ പ്രവർത്തനം അതേ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും മുംബൈയിലെ മലയാള നാടകവേദി വീണ്ടും വെളിച്ചം തേടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലാഡ് മലയാളി സമാജം ഭാരവാഹികളായ അഡ്വ പത്മ ദിവാകരൻ, രാഖി സുനിൽ, കലാക്ഷേത്രം മുംബൈ മുൻ സെക്രട്ടറി രവീന്ദ്രനാഥ്‌, കഥകളി കലാകാരി താരാ വർമ്മ, വാദ്യകലാകാരൻ അനിൽ പൊതുവാൾ, നാടക പ്രവർത്തകനായ പവിത്രൻ കണ്ണപുരം തുടങ്ങി നിരവധി കലാ സാംസ്കാരിക പ്രവർത്തകർ സൂര്യാ കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

കലയും നാടകവും സാംസ്കാരിക കൂട്ടായ്മകളും നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ ബാക്കിവെച്ചാണ് സൂര്യ കൃഷ്ണമൂർത്തിയുടെ മടക്കം. മുംബൈയിലെ കലാ-സാംസ്കാരിക രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ പലരുടെയും ഓർമ്മകളിൽ തുടരും

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഭാവനാ സമ്പന്നമായ ഒരതുല്യ പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി – പവിത്രൻ കണ്ണപുരം

സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ...

മലയാളത്തിന്റെ മഹാനടൻ മധുവിന് ജന്മദിനാശംസകളുമായി മുംബൈ മലയാളികൾ

മുംബൈ: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന്റെ 93-ാം ജന്മദിനം മുംബൈ മലയാളികളുടെ സ്നേഹാശംസകളോടെ ആഘോഷിച്ചു. മുംബൈയിലെ സാംസ്കാരിക-സാമൂഹിക...

‘മാത്രിക’: മുംബൈ റാംപിൽ അമ്മമാരുടെ ആത്മാഭിമാനത്തിന് പുതിയ വേദി; താരസാന്നിധ്യമായി ഈഷ ഡിയോളും ഹേമ മാലിനിയും

മുംബൈ: ഫാഷന്റെ തിളക്കത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവും കോർത്തിണക്കി മുംബൈയിൽ ഒരുങ്ങുകയാണ് ‘മാത്രിക – Celebrating Queens...

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...
spot_img

More like this

ഭാവനാ സമ്പന്നമായ ഒരതുല്യ പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി – പവിത്രൻ കണ്ണപുരം

സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ...

മലയാളത്തിന്റെ മഹാനടൻ മധുവിന് ജന്മദിനാശംസകളുമായി മുംബൈ മലയാളികൾ

മുംബൈ: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന്റെ 93-ാം ജന്മദിനം മുംബൈ മലയാളികളുടെ സ്നേഹാശംസകളോടെ ആഘോഷിച്ചു. മുംബൈയിലെ സാംസ്കാരിക-സാമൂഹിക...

‘മാത്രിക’: മുംബൈ റാംപിൽ അമ്മമാരുടെ ആത്മാഭിമാനത്തിന് പുതിയ വേദി; താരസാന്നിധ്യമായി ഈഷ ഡിയോളും ഹേമ മാലിനിയും

മുംബൈ: ഫാഷന്റെ തിളക്കത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവും കോർത്തിണക്കി മുംബൈയിൽ ഒരുങ്ങുകയാണ് ‘മാത്രിക – Celebrating Queens...