Homeമുംബൈ ജീവിതത്തിന്റെ ഓർമ്മച്ചിത്രങ്ങൾ; വെള്ളോടി ബാലചന്ദ്രന്റെ ‘എന്നും പ്രിയപ്പെട്ട മുംബൈ’ പ്രകാശനം ചെയ്തു

മുംബൈ ജീവിതത്തിന്റെ ഓർമ്മച്ചിത്രങ്ങൾ; വെള്ളോടി ബാലചന്ദ്രന്റെ ‘എന്നും പ്രിയപ്പെട്ട മുംബൈ’ പ്രകാശനം ചെയ്തു

Published on

മാട്ടുംഗ: മുംബൈ നഗരത്തോടുള്ള ആത്മബന്ധവും ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളായി പകർത്തിയ മുൻ ബി.എം.സി ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ വെള്ളോടി ബാലചന്ദ്രന്റെ ‘എന്നും പ്രിയപ്പെട്ട മുംബൈ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മാട്ടുംഗയിലെ കേരള ഭവനിൽ നടന്ന ചടങ്ങിൽ സാഹിത്യ, സാംസ്കാരിക, സാമൂഹിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

മുംബൈ നഗരത്തിന്റെ വളർച്ച, നഗരജീവിതത്തിലെ വൈവിധ്യമാർന്ന അനുഭവങ്ങൾ, ഔദ്യോഗിക ജീവിതത്തിനിടെ നേരിട്ട വെല്ലുവിളികൾ, പരിചയപ്പെട്ട വ്യക്തികൾ എന്നിവയാണ് പുസ്തകത്തിലെ പ്രധാന പ്രമേയങ്ങൾ. നഗരത്തിന്റെ ചരിത്രവും നഗരവികാസവും ഭരണസംവിധാനത്തിന്റെ അകത്തളങ്ങളും അടുത്തറിഞ്ഞ ഒരു ഉദ്യോഗസ്ഥന്റെ അനുഭവസാക്ഷ്യങ്ങൾ എന്ന പ്രത്യേകതയും കൃതിക്കുണ്ട്.

ദീപപ്രകാശനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. മധു നമ്പ്യാർ പ്രാർത്ഥനാഗാനം ആലപിച്ചു. ഐശ്വര്യ പ്രാർത്ഥനാ നൃത്തം അവതരിപ്പിച്ചു.

പ്രമുഖ നോവലിസ്റ്റ് സി. പി. കൃഷ്ണകുമാർ പുസ്തകം പ്രകാശനം ചെയ്തു. ബോംബെ കേരളീയ സമാജം സെക്രട്ടറി എ. ആർ. ദേവദാസ് ആദ്യപ്രതി ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ കെ. രാജൻ പുസ്തക പരിചയം നടത്തി. ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്റർ എം. ജി. അരുൺ മുഖ്യപ്രഭാഷണം നടത്തി.

ബോംബെ മുതൽ മുംബൈ വരെ ഒരു കാലഘട്ടത്തിലൂടെയുള്ള ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തുന്നത് നഗരത്തിന്റെ മാറിയ മുഖം കൂടിയാണ്. മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

മുംബൈ നഗരത്തിന് അഭിമാനിക്കാവുന്ന നിരവധി വ്യക്തിത്വങ്ങളിൽ ശ്രദ്ധേയനായ വ്യക്തിയാണ് വെള്ളോടി ബാലചന്ദ്രനെന്ന് എം. ജി. അരുൺ പറഞ്ഞു. ബാബ്‌റി മസ്ജിദ് തകർച്ചയ്ക്ക് ശേഷമുണ്ടായ കലാപസാഹചര്യങ്ങളും ചേരി നിവാസികളെ ഒഴിപ്പിക്കുന്നതടക്കമുള്ള നിരവധി ദുഷ്കരമായ പ്രവർത്തനങ്ങളും മുന്നിൽ നിന്ന് നയിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും അരുൺ അനുസ്മരിച്ചു. ഒരു മലയാളി എന്ന നിലയിൽ ലഭിച്ച വലിയ അംഗീകാരമായിരുന്നു ഈ പദവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് മുംബൈയിലെത്തി നഗരഭരണ സംവിധാനത്തിൽ നിർണായക ഉത്തരവാദിത്വം വഹിക്കുകയും അനീതികൾക്കെതിരെ ധീരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത വെള്ളോടി ബാലചന്ദ്രന്റെ ജീവിതാനുഭവങ്ങൾ പ്രചോദനമേകുന്നതാണെന്ന് സി. പി. കൃഷ്ണകുമാർ പറഞ്ഞു.

മുംബൈ നഗരത്തെ അധോലോകം സ്വാധീനിച്ചിരുന്ന കാലഘട്ടത്തിൽ ധീരമായ നടപടികളിലൂടെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥനായിരുന്നു വെള്ളോടി ബാലചന്ദ്രനെന്ന് കെ. രാജൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ ഔദ്യോഗിക ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതപ്പെട്ട കൃതിയുടെ പ്രകാശനത്തിന് വേദിയൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബോംബെ കേരളീയ സമാജം സെക്രട്ടറി എ. ആർ. ദേവദാസ് പറഞ്ഞു. നവതി പിന്നിട്ട ബോംബെ കേരളീയ സമാജത്തിന്റെ പേട്രൺ കൂടിയാണ് നവതിയിലേക്ക് കടക്കുന്ന വെള്ളോടി ബാലചന്ദ്രനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഴുപതുകൾ മുതലുള്ള പരിചയമാണ് വെള്ളോടി ബാലചന്ദ്രനുമായുള്ളതെന്നും ധീരനായ മുനിസിപ്പൽ ഉദ്യോഗസ്ഥന്റെ ഓർമ്മക്കുറിപ്പുകൾ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണെന്നും പ്രേമരാജൻ നമ്പ്യാർ പറഞ്ഞു.

മുംബൈയിലെ സംഘർഷഭരിതമായ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വരുംതലമുറകൾക്കും പ്രചോദനമാകുമെന്ന് എഴുത്തുകാരൻ സുരേഷ്കുമാർ അഭിപ്രായപ്പെട്ടു. മുംബൈ അധോലോകവുമായി ബന്ധപ്പെട്ട നിരവധി കഥകൾ കേട്ടിട്ടുണ്ടെങ്കിലും, ഒരു മലയാളി ഉദ്യോഗസ്ഥന്റെ ആത്മകഥയിലൂടെ ആ കാലഘട്ടത്തെ അടുത്തറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ധീരതയും പ്രവർത്തനമികവും കൂടുതൽ വ്യക്തമായി മനസ്സിലാകുന്നതെന്ന് സി. എച്ച്. ഗോപാൽ പറഞ്ഞു.

ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്കപ്പുറം മുംബൈ നഗരവുമായി രൂപപ്പെട്ട വ്യക്തിബന്ധങ്ങളും കണ്ടുമുട്ടിയ മനുഷ്യരും മറക്കാനാവാത്ത അനുഭവങ്ങളുമാണ് എന്നും പ്രിയപ്പെട്ട മുംബൈയിൽ ഇടംപിടിച്ചിരിക്കുന്നതെന്ന് വെള്ളോടി ബാലചന്ദ്രൻ പറഞ്ഞു.

നഗരത്തിന്റെ മാറ്റങ്ങൾക്കൊപ്പം മാറിയ തന്റെ ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തുന്ന ഓർമ്മപ്പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലമായ മുംബൈ ജീവിതമാണ് പുസ്തകത്തിന്റെ പശ്ചാത്തലം. ജന്മം നൽകിയ നാടിനൊപ്പം താൻ നെഞ്ചോട് ചേർക്കുന്ന കർമ്മഭൂമിയായ മുംബൈ എന്നും തനിക്ക് പ്രിയപ്പെട്ടതാണെന്നും വെള്ളോടി ബാലചന്ദ്രൻ വൈകാരികമായി കൂട്ടിച്ചേർത്തു.

ഒരു നഗരത്തെ ഔദ്യോഗിക ജീവിതത്തിലൂടെ അടുത്തറിഞ്ഞ വ്യക്തിയുടെ അനുഭവങ്ങളും ഓർമ്മകളും സാഹിത്യരൂപത്തിൽ അടയാളപ്പെടുത്തുന്ന ‘എന്നും പ്രിയപ്പെട്ട മുംബൈ’, മുംബൈയിലെ മലയാളി സാഹിത്യ–സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഒരു ഓർമ്മക്കുറിപ്പായി മാറുകയാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും

AMCHI MUMBAI 19 SEPT 2026 Every Saturday | 4:30 PM | Kairali News

Latest articles

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...
spot_img

More like this

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...