മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന് കീഴിലുള്ള നാസിക്, കൊങ്കൺ ഉൾപ്പെടെ 12 മേഖലകളിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരാണ് ചാപ്റ്റർ തല ഫൈനലിൽ മത്സരിച്ചത്.
ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സെക്രട്ടറി റീന സന്തോഷ് സ്വാഗതം പറഞ്ഞു. ഗിരിജാവല്ലഭൻ, നന്ദകുമാർ, വിനയൻ കളത്തൂർ, മധു നമ്പ്യാർ എന്നിവർ സംസാരിച്ചു. ചാപ്റ്റർ ചെയർമാൻ ഡോ. എ.പി. ജയരാമൻ ഫലപ്രഖ്യാപനം നടത്തി. കെ.എസ്. മോഹൻകുമാർ നന്ദി പറഞ്ഞു.
പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണയ്ക്കും ആദരവിനുമായി എല്ലാ വർഷവും മലയാളം മിഷൻ സംഘടിപ്പിക്കുന്നതാണ് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം. ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെയും മേഖലകളിലെയും പഠിതാക്കൾ മത്സരത്തിൽ പങ്കെടുക്കുന്നു. ഈ വർഷം പഠിതാക്കൾ കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളാണ് ആലപിച്ചത്.
സബ് ജൂനിയർ വിഭാഗം
ഒന്നാം സ്ഥാനം: അമേയ ദീപു — നാസിക് മേഖല
രണ്ടാം സ്ഥാനം: റെയ അശ്വിനി കുമാർ — ബാന്ദ്ര–ദഹിസർ മേഖല
മൂന്നാം സ്ഥാനം: നിയ രാജീവ് — കൊങ്കൺ മേഖല
ജൂനിയർ വിഭാഗം
ഒന്നാം സ്ഥാനം: ധൻവിൻ ജയചന്ദ്രൻ — കൊളാബ–മാൻഖുർദ് മേഖല
രണ്ടാം സ്ഥാനം: ഹരിത മേനോൻ — ഖാർഘർ–ഐരോളി മേഖല
മൂന്നാം സ്ഥാനം: പത്മനാഭ് മനോഹർ നായർ — മുംബ്ര–കല്യാൺ മേഖല
സീനിയർ വിഭാഗം
ഒന്നാം സ്ഥാനം: ദേവിക എസ്. നായർ — നലസൊപ്പാര–ബോയ്സർ മേഖല
രണ്ടാം സ്ഥാനം: സാന്ദ്ര പ്രകാശം നായർ — മുംബ്ര–കല്യാൺ മേഖല
മൂന്നാം സ്ഥാനം: വൈഷ്ണവ് വി. വാര്യർ — മഹാഡ്–കാമോഠെ മേഖല
അധ്യാപക വിഭാഗത്തിലും മത്സരം
ഈ വർഷം ആദ്യമായി അധ്യാപകർക്കായി “സുഗതാഞ്ജലി ടീച്ചർ ആഗോള കാവ്യാലാപന മത്സരം” സംഘടിപ്പിച്ചു.
ഒന്നാം സ്ഥാനം: ശ്രീദേവി മുരളീധരൻ — മീരാ–വസായ് മേഖല
രണ്ടാം സ്ഥാനം: ദീപ വിനോദ്കുമാർ — മുംബ്ര–കല്യാൺ മേഖല
മൂന്നാം സ്ഥാനം: ഷീബ സജീവൻ — മുംബ്ര–കല്യാൺ മേഖല
വിനയൻ കളത്തൂർ, മധു നമ്പ്യാർ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികർത്താക്കൾ.
ചാപ്റ്റർ തല മത്സരത്തിൽ വിജയിച്ചവർ അടുത്ത പാദത്തിൽ നടക്കുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ മുംബൈ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
