മുംബൈ: മുൻ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ വെള്ളോടി ബാലചന്ദ്രൻ രചിച്ച ‘എന്നും പ്രിയപ്പെട്ട മുംബൈ’ എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തക പ്രകാശനം 2026 സെപ്റ്റംബർ 20 ഞായറാഴ്ച നടക്കും. മാട്ടുംഗയിലെ കേരള ഭവനത്തിൽ വെച്ച് വൈകുന്നേരം 5 മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രമുഖ സാംസ്കാരിക-സാമൂഹിക പ്രവർത്തകർ പങ്കെടുക്കും.
മുംബൈ നഗരത്തോടുള്ള ആത്മബന്ധവും ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും കോർത്തിണക്കിയാണ് വെള്ളോടി ബാലചന്ദ്രൻ ഈ പുസ്തകം രചിച്ചിരിക്കുന്നത്.
ദീപപ്രകാശനത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ മധു നമ്പ്യാർ പ്രാർത്ഥനാ ഗാനവും ഐശ്വര്യ പ്രാർത്ഥനാ നൃത്തവും അവതരിപ്പിക്കും. തുടർന്ന് കൺവീനർ മധു നമ്പ്യാർ സ്വാഗതം ആശംസിക്കും. മുഖ്യാതിഥിയായ മുൻസിപ്പൽ കോർപ്പറേറ്റർ ടി. ജഗദീഷ് മുഖ്യാതിഥിയായിരിക്കും.
പ്രമുഖ നോവലിസ്റ്റ് സി. പി. കൃഷ്ണകുമാർ പുസ്തക പ്രകാശനം നിർവഹിക്കും. ബോംബെ കേരളീയ സമാജം സെക്രട്ടറിയും വിശാലകേരളം പത്രാധിപരുമായ എ. ആർ. ദേവദാസ് ആദ്യ പ്രതി ഏറ്റുവാങ്ങും. മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ കെ. രാജൻ പുസ്തക പരിചയം നടത്തും. ഇന്ത്യാ ടുഡേ എക്സിക്യുട്ടീവ് എഡിറ്റർ എം. ജി. അരുൺ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കും.
തുടർന്ന് മുംബൈയിലെ പ്രമുഖ എഴുത്തുകാർ ആശംസകൾ നേർന്നു സംസാരിക്കും. ഗ്രന്ഥകാരൻ വെള്ളോടി ബാലചന്ദ്രന്റെ മറുപടി പ്രസംഗത്തിന് ശേഷം മുംബൈ സാഹിത്യവേദി കൺവീനർ കെ. പി. വിനയൻ നന്ദി പ്രകാശിപ്പിക്കും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
