HomeNewsKANWA ജൂനിയർ ടീമിന് MBPS ജൂനിയർ ഫുട്ബോൾ കിരീടം

KANWA ജൂനിയർ ടീമിന് MBPS ജൂനിയർ ഫുട്ബോൾ കിരീടം

Published on

കല്യാൺ: മലയാള ഭാഷ പ്രചാരണ സംഘം (MBPS) കല്യാൺ–ഡോമ്പിവലി ഏരിയ സംഘടിപ്പിച്ച രണ്ടാമത് ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ കണ്ണൂർ അസോസിയേഷൻ (KANWA), കല്യാൺ ജൂനിയർ ടീം ജേതാക്കളായി. സെപ്റ്റംബർ 13 ഞായറാഴ്ച കല്യാൺ ഈസ്റ്റിലെ TURFFX ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിലാണ് KANWA ജൂനിയർ ടീം കിരീടം സ്വന്തമാക്കിയത്.

കല്യാൺ–ഡോമ്പിവലി മേഖലയിലെ വിവിധ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മികച്ച പ്രകടനമാണ് KANWA ജൂനിയർ ടീം കാഴ്ചവെച്ചത്. തുടക്കം മുതൽ മികച്ച ടീം വർക്ക്, ആത്മവിശ്വാസം, പോരാട്ടവീര്യം എന്നിവ പ്രകടിപ്പിച്ച ടീം നിർണായക മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്.

MBPS ഭാരവാഹികളും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ KANWA ജൂനിയർ ടീം വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ഏറ്റുവാങ്ങി.

ടൂർണമെന്റിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി തനയ് രഞ്ജിത്ത് നമ്പ്യാരും എഷ്മിതും ടോപ്പ് ഗോൾ സ്‌കോറർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച താരമായി (Player of the Tournament) തനയ് രഞ്ജിത്ത് നമ്പ്യാരെയും, മികച്ച ഗോൾകീപ്പറായി ആയുഷിനെയും തിരഞ്ഞെടുത്തു.

KANWAയുടെ ജൂനിയർ താരങ്ങളുടെ ഈ മികച്ച വിജയം അസോസിയേഷന്റെ കായിക പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. യുവതലമുറയിൽ കായികമികവും കൂട്ടായ്മയും വളർത്തുന്നതിനുള്ള KANWAയുടെ പ്രവർത്തനങ്ങൾക്ക് ഈ നേട്ടം വലിയ പ്രചോദനമാകുമെന്നും കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഫുട്ബോൾ ആവേശത്തിൽ എം.ബി.പി.എസ് ടൂർണമെന്റ്

മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ മലയാളി താരങ്ങൾക്ക് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റ്...

ഓണാഘോഷത്തിനൊരുങ്ങി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾക്ക് കോപർഖൈർനെയിൽ ഒരുക്കങ്ങൾ പൂർത്തിയായി....

മലയാളികളുടെ സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറ: ഹാരിസ് ബീരാൻ എം.പി.

മുംബൈ: മലയാളികൾ കാത്തുസൂക്ഷിക്കുന്ന സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറയെന്ന് ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. പ്രവാസി പണമയക്കലിനെ ആശ്രയിച്ചിരുന്ന...

ശ്രീനാരായണ മന്ദിര സമിതി ചെമ്പൂർ കോംപ്ലക്സിൽ അധ്യാപക–അനധ്യാപക ജീവനക്കാർക്കായി വിപുലമായ ഓണാഘോഷം

മുംബൈ: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ സമത്വ–സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിച്ച് ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂർ ശ്രീനാരായണ ഗുരു...
spot_img

More like this