Homeഅന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

Published on

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് അന്ധേരി ഈസ്റ്റിലെ മഹാകാളി കേവ്സ് റോഡിലുള്ള കനോസ കോൺവെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ അരങ്ങേറുക.

പരമ്പരാഗത വാദ്യകലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. താലപ്പൊലിയേന്തിയ ബാലികമാരുടെ അകമ്പടിയോടെ നടക്കുന്ന മാവേലി എഴുന്നള്ളിപ്പ്, വിവിധ കലാകാരന്മാർ ഒരുക്കുന്ന വർണാഭമായ പൂക്കളങ്ങൾ, വാദ്യമേളം എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

തനതായ ആലാപനശൈലിയിലൂടെ മലയാള കവിതയെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രശസ്ത കവി, അധ്യാപകൻ, പ്രഭാഷകൻ പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥിയായി പങ്കെടുക്കും. നാല് പതിറ്റാണ്ടിലേറെയായി ശാസ്ത്ര ഗവേഷകനായും ശാസ്ത്ര പ്രചാരകനായും പ്രവർത്തിക്കുന്ന ഡോ. എ. പി. ജയരാമൻ വിശിഷ്ടാതിഥിയായിരിക്കും

ചടങ്ങിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും. കൂടാതെ, ഓഗസ്റ്റ് 25, 26, 27 തീയതികളിൽ ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിച്ച ഭീമൻ പൂക്കളം ഒരുക്കിയ കലാകാരന്മാരെയും ആഘോഷപരിപാടികളിൽ പങ്കെടുക്കുന്ന നർത്തകർ, ഗായകർ, മറ്റ് കലാകാരന്മാരെയും ആദരിക്കും.

തുടർന്ന് സമാജം ഭരണസമിതി അംഗവും പ്രശസ്ത നർത്തകിയുമായ കുമാരി അമൃത നമ്പ്യാർ ചിട്ടപ്പെടുത്തിയ ദൃശ്യവിരുന്ന് അരങ്ങേറും.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങർ വിജയി പ്രീതി വാര്യർ, ഫ്‌ളവേഴ്‌സ് ടോപ് സിങ്ങർ വിജയി ശിവശങ്കർ കൃഷ്ണൻ, അശ്വിൻ നമ്പ്യാർ, അമുത നായർ, ശൈലേഷ് പ്രമോദ് തുടങ്ങിയ പ്രമുഖ ഗായകർ പങ്കെടുക്കുന്ന സംഗീതവിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

അന്ധേരി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളിലേക്ക് മുംബൈയിലെ മലയാളി സമൂഹത്തെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
📞 9820063617 | 9892123437

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...

മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.

ഏഴ് വർഷം മുമ്പ് മുംബൈയിൽ നിന്ന് കാണാതായ യുവാവ്..ഒടുവിൽ കുടുംബത്തിലേക്ക് തിരിച്ചെത്തുകയാണ്. ഹൗറ സ്വദേശിയായ 34-കാരൻ ലാൽതു ഖാനെയാണ്...
spot_img

More like this