Homeശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

Published on

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി ആചരിച്ചു. ഘാട്ട്കോപ്പറിലെ യൂണിയൻ ആസ്ഥാനത്ത് പൂജ, അർച്ചന, ഗുരുപുഷ്പാഞ്ജലി, സമാധിപൂജ തുടങ്ങിയ ചടങ്ങുകളോടെയാണ് പ്രധാന മഹാസമാധി ദിനാചരണം നടന്നത്.

യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിലും ഗുരുദേവന്റെ മഹാസമാധി ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും പൂജകളും സംഘടിപ്പിച്ചു. മോഹപ്പാട–രസായനി, പനവേൽ, കാമോത്തേ, സി.ബി.ഡി.–ബേലാപൂർ, നെരൂൾ ഈസ്റ്റ്, സീവുഡ്, വാഷി, ഐരോളി–ഘൺസോളി, ചെമ്പൂർ കോളനി, ആന്റോപ് ഹിൽ, ഭാണ്ഡുപ്പ്, കല്യാൺ ഈസ്റ്റ്, കല്യാൺ വെസ്റ്റ്, ഡോംബിവലി, ഉല്ലാസ് നഗർ, അംബർനാഥ്, സാക്കിനാക്ക, ഗോരഗാവ്, മലാഡ്–മാൽവണി, മീരാ റോഡ്, ഭയന്ദർ, വസായ്, നാളാ സോപാര, നാസിക് തുടങ്ങിയ ശാഖകളിലാണ് വിവിധ പരിപാടികൾ നടന്നത്.

ഗുരുപൂജ, സമൂഹപ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി, സമാധിഗാനാലാപനം, ആരതി തുടങ്ങിയ ചടങ്ങുകളിൽ നിരവധി ഭക്തർ പങ്കെടുത്തു. ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും അനുസ്മരിച്ചുകൊണ്ടായിരുന്നു വിവിധ ശാഖകളിലെ പ്രാർത്ഥനാ ചടങ്ങുകൾ.

മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി നിരവധി ശാഖകളിൽ കഞ്ഞിവീഴ്ത്തൽ, അന്നദാനം, മഹാപ്രസാദ വിതരണം തുടങ്ങിയ സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹത്തായ സന്ദേശവും സാമൂഹിക സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആശയങ്ങളും അനുസ്മരിച്ചുകൊണ്ടാണ് മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ള എസ്.എൻ.ഡി.പി. യോഗം ശാഖകളിൽ മഹാസമാധി ദിനാചരണം സംഘടിപ്പിച്ചത്.

ഭക്തിയും പ്രാർത്ഥനയും സേവനവും ഒത്തുചേർന്ന മഹാസമാധി ദിനാചരണമായി പരിപാടികൾ മാറി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News

Latest articles

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...

മുംബൈ ജീവിതത്തിന്റെ ഓർമ്മച്ചിത്രങ്ങൾ; വെള്ളോടി ബാലചന്ദ്രന്റെ ‘എന്നും പ്രിയപ്പെട്ട മുംബൈ’ പ്രകാശനം ചെയ്തു

മാട്ടുംഗ: മുംബൈ നഗരത്തോടുള്ള ആത്മബന്ധവും ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളായി പകർത്തിയ മുൻ ബി.എം.സി ഡെപ്യൂട്ടി മുനിസിപ്പൽ...

കേരളീയ സംസ്കാരവും രുചിഭേദങ്ങളും ഗൃഹാതുരത പകർന്നാടുന്നതാണെന്ന് എം എൽ എ മിഹിർ കൊട്ടേച്ച

മുത്തച്ഛന്റെ കാലം മുതൽ കേരളവുമായി അടുത്ത ബന്ധമുണ്ടെന്നും താൻ ജനിച്ചത് കേരളത്തിലാണെന്നും ഓർമ്മകൾ പങ്ക് വച്ച മുളുണ്ട് എം...
spot_img

More like this