ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ അസോസിയേഷൻ കൈരളി ഹാളിൽ നടക്കും. സാംസ്കാരിക സമ്മേളനത്തോടൊപ്പം വിവിധ കലാപരിപാടികളും വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും ഉൾപ്പെടുത്തിയുള്ള പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.
തിരുവാതിര, നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ, നാടൻപാട്ട്, കവിതാലാപനം, വള്ളംകളിയുടെ ആവിഷ്കാരം, കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. പ്രമുഖ വ്യക്തിത്വങ്ങളുടെ പങ്കാളിത്തത്തോടെ സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കും. ക്രിസ്റ്റി ക്ലാസ്സെസ് പ്രിൻസിപ്പാൾ ക്രിസ്റ്റോഫർ മുഖ്യാതിഥിയായിരിക്കും. കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി എൻ ഹരിഹരൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി പോൾ പറപ്പിള്ളി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുംബൈ ജില്ലാ വൈസ് പ്രസിഡന്റ് ലയൺ കുമാരൻ നായർ, സംരംഭകയും എഴുത്തുകാരിയുമായ ശശികല പണിക്കർ, കൊങ്കൺ യാത്രസമിതി ചീഫ് കോർഡിനേറ്റർ കെ വൈ സുധീർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
വിദ്യാഭ്യാസ പുരസ്കാരം
2024–25, 2025–26 അധ്യയന വർഷങ്ങളിൽ SSC, HSC പരീക്ഷകളിൽ 85 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിക്കും. അർഹരായ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സെപ്റ്റംബർ 15ന് മുമ്പായി അസോസിയേഷൻ ഓഫീസിൽ സമർപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളം, ഡാൻസ് ക്ലാസുകളും നടന്നു വരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് :
പ്രസിഡന്റ് പികെ ലാലി – 8888006149
സെക്രട്ടറി സുരേഷ് കൊട്ടാരക്കര – 8551033722
കൺവീനർ രാഹുൽ നായർ – 8605639391
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News
