Homeമുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

Published on

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക, വ്യവസായ മേഖലകളിലെ പ്രമുഖരാണ് എത്തുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ കുടുംബസമേതം എത്തിയതിന് പിന്നാലെ ക്രിക്കറ്റ് താരം രോഹിത് ശർമ്മ, വ്യവസായ പ്രമുഖൻ അനന്ത് അംബാനി, നടൻ പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവരും ലാൽബാഗ്ചാ രാജയുടെ സന്നിധിയിലെത്തി.

ആയിരക്കണക്കിന് ഭക്തർ ദർശനത്തിനായി എത്തുന്ന ലാൽബാഗിൽ ഇത്തവണയും താരസാന്നിധ്യം ശ്രദ്ധേയമായി.

ഷാരൂഖ് ഖാൻ ഭാര്യ ഗൗരി ഖാനും മകൾ സുഹാന ഖാനുമൊപ്പമാണ് ലാൽബാഗ്ചാ രാജയുടെ ദർശനത്തിനെത്തിയത്. കുടുംബം ആരതിയിലും പങ്കെടുത്തു. സന്ദർശനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി.

ക്രിക്കറ്റ് താരം രോഹിത് ശർമ്മയും ഭാര്യ റിതിക സജ്ദേയുമൊപ്പമാണ് ബപ്പയുടെ ദർശനത്തിനെത്തിയത്. രോഹിത് ശർമ്മയെ കാണാൻ ആരാധകരും വലിയ തോതിൽ തടിച്ചുകൂടി.

വ്യവസായ രംഗത്തുനിന്ന് മുകേഷ് അംബാനി, അനന്ത് അംബാനി, രാധിക മെർച്ചന്റ് എന്നിവരും ലാൽബാഗ്ചാ രാജയുടെ ദർശനത്തിനെത്തി. ആരതിയിലും ഇവർ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.

മലയാള സിനിമാ താരം പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനുമൊപ്പമാണ് ലാൽബാഗ്ചാ രാജയുടെ സന്നിധിയിലെത്തിയത്. ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ബപ്പയുടെ അനുഗ്രഹം തേടിയുള്ള പൃഥ്വിരാജിന്റെ സന്ദർശനവും ശ്രദ്ധ നേടി.

അപ്രതീക്ഷിത ദർശന ഭാഗ്യം; സന്തോഷം പങ്കിട്ട് ഇടശ്ശേരി രാമചന്ദ്രൻ

സാധാരണയായി മണിക്കൂറുകൾ ക്യൂവിൽ കാത്തുനിന്നാണ് ലാൽബാഗ്ചാ രാജയുടെ ദർശനം ലഭിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി എളുപ്പത്തിൽ ദർശനം ലഭിച്ച അനുഭവം പങ്കുവെക്കുകയാണ് ഇടശ്ശേരി രാമചന്ദ്രൻ.

കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം പുറത്തേക്ക് നടക്കുന്നതിനിടെ ഒരു സുഹൃത്തിന്റെ ഫോൺ കോൾ ലഭിക്കുകയായിരുന്നു. ഉടൻ എത്തിയാൽ ലാൽബാഗ്ചാ രാജയുടെ ദർശനം എളുപ്പത്തിൽ ലഭിക്കുമെന്ന് സുഹൃത്ത് അറിയിച്ചതായി രാമചന്ദ്രൻ പറഞ്ഞു.

തുടർന്ന് ലാൽബാഗ്ചാ രാജയുടെ സന്നിധിയിലേക്ക് എത്തുകയായിരുന്നു. വെറും അരമണിക്കൂറിനുള്ളിൽ സുഖമായി ദർശനവും പ്രാർത്ഥനയും പൂർത്തിയാക്കി പുറത്തിറങ്ങാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.

“അങ്ങിനെയാണ് ദർബാറിലേക്ക് ഓടിയെത്തിയത്. വെറും അരമണിക്കൂറിനുള്ളിൽ സുഖമായി ദർശനവും പ്രാർത്ഥനയും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഏതോ മുജ്ജന്മസുകൃതം കൈവന്നതുപോലെ ഒരുപാട് സന്തോഷം തോന്നി,” രാമചന്ദ്രൻ പറഞ്ഞു.

വിശ്വാസവും ആഘോഷവും താരസാന്നിധ്യവും ഒരുമിക്കുന്ന മുംബൈ ഗണേശോത്സവത്തിൽ ലാൽബാഗ്ചാ രാജയുടെ സന്നിധിയിലേക്കുള്ള ഭക്തജനപ്രവാഹം തുടരുകയാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali New

Latest articles

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...
spot_img

More like this