Homeഡോംബിവ്‌ലിയിൽ നായർ വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

ഡോംബിവ്‌ലിയിൽ നായർ വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

Published on

ഡോംബിവ്‌ലി: കേരളത്തിന്റെ തനത് സംസ്കാരവും ഓണപ്പാരമ്പര്യവും ആഘോഷമാക്കി നായർ വെൽഫെയർ അസോസിയേഷന്റെ (NWA) 38-ാമത് വാർഷിക ദിനാഘോഷവും ഓണാഘോഷവും സെപ്റ്റംബർ 27ന് ഞായറാഴ്ച ഡോംബിവ്‌ലിയിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 3.30 വരെ ഭോപ്പർ റോഡ് നന്ദിവ്‌ലിയിൽ ശ്രീ വരദ് സിദ്ധിവിനായക് സേവാ മണ്ഡലിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഓണത്തിന്റെ പാരമ്പര്യവും മലയാളി സംസ്കാരത്തിന്റെ വൈവിധ്യവും കോർത്തിണക്കിയുള്ള ആഘോഷത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. കുടുംബാംഗങ്ങളെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന ആഘോഷമായി പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സ്വരൂപിന്റെ അരങ്ങേറ്റം…

ഡോംബിവ്‌ലിയിലെ മികച്ച പല ഗായകരും തങ്ങളുടെ ആദ്യകാല വേദി പ്രകടനങ്ങൾ കാഴ്ചവെച്ച വേദിയാണ് നായർ വെൽഫെയർ അസോസിയേഷൻ. ഇപ്പോൾ സ്വരൂപ് രമേശും തന്റെ അരങ്ങേറ്റ പ്രകടനവുമായി ഈ വേദിയിലെത്തുകയാണ്.

ഡോംബിവ്‌ലിയിലെ കലാ-സാംസ്കാരിക രംഗത്തെ തിളക്കമാർന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച ശ്രീ സി. കെ. രമേശ്. അദ്ദേഹത്തിന്റെ ഏക മകനായ സ്വരൂപ് രമേശ്, വരും ഞായറാഴ്ച നടക്കുന്ന NWA ഓണാഘോഷ വേദിയിൽ ഓണപ്പാട്ടുമായി പ്രേക്ഷകർക്ക് മുന്നിലെത്തും.

പുതുതലമുറയുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കുന്നതിലൂടെ ഡോംബിവ്‌ലിയുടെ സാംസ്കാരിക പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് സ്വരൂപിന്റെ അരങ്ങേറ്റവും ശ്രദ്ധേയമാകുന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ദഹിസർ മലയാളി സമാജം ഓണം 2026 ആഘോഷം സെപ്റ്റംബർ 27ന്

മുംബൈ: ദഹിസർ മലയാളി സമാജം (രജി.) സംഘടിപ്പിക്കുന്ന ഓണം 2026 ആഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച ദഹിസർ ഈസ്റ്റിലെ...

ഗണപതി ബപ്പാ മോർയാ… അടുത്ത വർഷം വേഗം വരണേ

ഇന്ന് ഗണപതി ബപ്പ മടങ്ങുകയാണ് പത്ത് ദിവസത്തെ ആലോഷങ്ങൾക്ക് ശേഷം ഭക്‌തരെയും നാടിനേയും അനുഗഹിച്ച് തൽക്കാലത്തേക്ക് മടക്ക യാത്ര നമ്മുടെ...

പൊന്നോണ തരംഗിണി’ സെപ്റ്റംബർ 27ന്

ഓണാഘോഷങ്ങളുടെ ഭാഗമായി രാഗലയയും കേരള ഇൻ മുംബൈയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത-നൃത്ത സന്ധ്യ ‘പൊന്നോണ തരംഗിണി’ സെപ്റ്റംബർ 27ന്...

ഡോംബിവ്‌ലി കേരളീയ സമാജം അംഗം ശശികുമാർ എ. അന്തരിച്ചു

ഡോംബിവ്‌ലി: കെ.എസ്.ഡി. മുൻ ചീഫ് അക്കൗണ്ടന്റും ഡോംബിവ്‌ലി കേരളീയ സമാജം അംഗവുമായ ശശികുമാർ എ. (78) അന്തരിച്ചു. അല്പകാലമായി...
spot_img

More like this