Homeമഹാഡ് മലയാളി സമാജത്തിന്റെ 28-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

മഹാഡ് മലയാളി സമാജത്തിന്റെ 28-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

Published on

മഹാഡ്: മഹാഡ് മലയാളി സമാജത്തിന്റെ 28-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 26ന് സമാജം ഹാളിൽ വിവിധ പരിപാടികളോടെ നടന്നു.

വൈകിട്ട് ഏഴിന് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ സമാജം പ്രസിഡന്റ് പി. പി. സുധാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈനു പി. ജോർജ് സ്വാഗതം പറഞ്ഞു. പ്രശസ്ത എഴുത്തുകാരൻ പി. കെ. മാധവൻ, കൊങ്കൺ യാത്രാവേദി ചീഫ് കോർഡിനേറ്റർ കെ. വൈ. സുധീർ എന്നിവർ മുഖ്യാതിഥികളായി.

സുരേഷ് ഓ. കെ., പ്രമോദ് പി. നായർ, ദിനേശ് നായർ എന്നിവർ ആശംസകൾ നേർന്നു. ഖജാൻജി ബിബിൻ ഓ. ബി. നന്ദി രേഖപ്പെടുത്തി.

സമാജത്തിന്റെ മുതിർന്ന പൗരനായ രാധാകൃഷ്ണൻ ഉണ്ണിത്താനെ ചടങ്ങിൽ ആദരിച്ചു. സമാജത്തിനായി മികച്ച സേവനം നൽകിയ ദിനേശ് നായരെയും, 18 വർഷം സമാജം സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ബൈനു പി. ജോർജിനെയും ചടങ്ങിൽ ആദരിച്ചു.

തുടർന്ന് സ്ത്രീകളുടെ കോലുകളി, പുരുഷന്മാരുടെ തിരുവാതിര, കുട്ടികളും സ്ത്രീകളും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

പാരമ്പര്യവും കലയും കൂട്ടായ്മയും ഒത്തുചേർന്ന ആഘോഷമായി മഹാഡ് മലയാളി സമാജത്തിന്റെ വാർഷികവും ഓണാഘോഷവും ശ്രദ്ധേയമായി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും

AMCHI MUMBAI
Every Saturday | 4:30 PM | Kairali News

Latest articles

മരുഭൂമിയിൽ മാത്രം വിരിയുന്ന കറുത്ത പൂക്കൾ’; ഇ. ഐ. എസ്. തിലകൻ സ്മാരക കവിതാപുരസ്‌കാരം അമ്പിളി കൃഷ്ണകുമാറിന്

മറുനാടൻ മലയാളികൾക്കായി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘം ഏർപ്പെടുത്തിയ മൂന്നാമത് ഇ. ഐ. എസ്. തിലകൻ സ്മാരക കവിതാപുരസ്‌കാരത്തിന് മുംബൈ...

ആസാദ് മൈതാനിൽ പെൻഷൻകാർ ധർണ നടത്തി – നവംബർ 25-ന് പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചു

മുംബൈ, 30 സെപ്റ്റംബർ 2026 NCCPA (നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻസ്), FCPA (ഫോറം ഓഫ് സിവിൽ...

മുംബൈയുടെ ജീവിതച്ചൂടിൽ പിറന്ന കഥകൾ; കാട്ടൂർ മുരളി മുംബൈ സാഹിത്യ വേദിയിൽ

മുംബൈ: മുംബൈയുടെ ജീവിതവും മനുഷ്യരും കാലവും സമ്മാനിച്ച അനുഭവങ്ങളിൽ നിന്ന് പിറന്ന കഥകൾ പങ്കുവെച്ച് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ...

ഭയന്തർ ശാഖായോഗം വനിതാസംഘം യൂണിറ്റിന് പുതിയ ഭാരവാഹികൾ.

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യുണിയനിൽപെട്ട ഭയന്തർ ശാഖായോഗത്തിലെ വനിതാസംഘം യൂണിറ്റിന് അടുത്ത മൂന്ന് വർഷത്തേയ്ക്ക്...
spot_img

More like this