ഡോംബിവ്‌ലി: കേരളീയ സമാജം (Regd.), ഡോംബിവ്‌ലിയുടെ ഒക്ടോബർ മാസത്തെ സാഹിത്യസായാഹ്നം ഒക്ടോബർ 11 ഞായറാഴ്ച വൈകിട്ട് 4.30ന് ഡോംബിവ്‌ലി ഈസ്റ്റിലെ ഖംഭാൽപ്പാട, മോഡൽ കോളേജിലെ പുതിയ എ.സി. ഓഡിറ്റോറിയത്തിൽ നടക്കും.
സാഹിത്യസായാഹ്നത്തിന്റെ ഭാഗമായി ഡോ. ശശികല പണിക്കർ രചിച്ച ‘ഗാത്താരഹേ മേരാദിൽ’ എന്ന പുതിയ കവിതാസമാഹാരത്തിന്റെ പ്രകാശനവും പുസ്തകപരിചയവും ചർച്ചയും സംഘടിപ്പിക്കും.
കേരളീയ സമാജം വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി Adv. (Dr.) ഭാസ്‌കരൻ കെ. എം. അധ്യക്ഷനാകും. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി, പുസ്തകത്തിന്റെ ആദ്യപ്രതി മാധ്യമപ്രവർത്തകൻ പ്രേംലാൽ രാമന് നൽകി പ്രകാശനം നിർവഹിക്കും.
എഴുത്തുകാരൻ നിരണം കരുണാകരൻ പുസ്തകപരിചയം നടത്തും. എഴുത്തുകാരൻ മനോജ് അയ്യനേത്ത് ചർച്ച ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീകുമാർ മാവേലിക്കര ചർച്ച നിയന്ത്രിക്കും. പുസ്തകത്തിന്റെ രചയിതാവ് ഡോ. ശശികല പണിക്കർ മറുപടി പ്രസംഗം നടത്തും.
മുംബൈയിലെ വിവിധ മേഖലകളിൽ നിന്നുള്ള എഴുത്തുകാരും സാഹിത്യപ്രേമികളും പൊതുചർച്ചയിൽ പങ്കെടുക്കും. സാഹിത്യവും കവിതയും സമകാലിക വായനാനുഭവങ്ങളും പങ്കുവെക്കുന്നതിനുള്ള വേദിയായിരിക്കും സാഹിത്യസായാഹ്നം.
കേരളീയ സമാജം ആർട്സ് ആൻഡ് കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ്ബാബുവും സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂരും പരിപാടികൾക്ക് നേതൃത്വം നൽകും.
തീയതി: ഒക്ടോബർ 11, ഞായറാഴ്ച
സമയം: വൈകിട്ട് 4.30
വേദി: എ.സി. ഓഡിറ്റോറിയം, മോഡൽ കോളേജ്, ഖംഭാൽപ്പാട, ഡോംബിവ്‌ലി ഈസ്റ്റ്
കൂടുതൽ വിവരങ്ങൾക്ക്: 9820886717 / 7715057407
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
