Homeസ്വപ്നങ്ങൾക്ക് ചിറകേകി ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം

സ്വപ്നങ്ങൾക്ക് ചിറകേകി ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം

Published on

മുംബൈ: ഓണത്തിന്റെ പാരമ്പര്യവും കലയുടെ നിറപ്പകിട്ടും സാമൂഹിക കൂട്ടായ്മയും ഒരുമിച്ചുചേർന്ന വേദിയായി ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം. സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ അസോസിയേഷന്റെ കൈരളി ഹാളിലാണ് ആഘോഷ പരിപാടികൾ നടന്നത്.

സാംസ്കാരിക സമ്മേളനത്തോടൊപ്പം വിവിധ കലാപരിപാടികളും വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും ഉൾപ്പെടുത്തിയായിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്.

ക്രിസ്റ്റി ക്ലാസ്സെസ് പ്രിൻസിപ്പാൾ ക്രിസ്റ്റോഫർ മുഖ്യാതിഥിയായ ചടങ്ങിൽ കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി. എൻ. ഹരിഹരൻ, സംരംഭകയും എഴുത്തുകാരിയുമായ ശശികല പണിക്കർ, കൊങ്കൺ യാത്രസമിതി ചീഫ് കോർഡിനേറ്റർ കെ. വൈ. സുധീർ എന്നിവർ വിശിഷ്ടാതിഥികളായി.

തിരുവാതിര, നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ, നാടൻപാട്ട്, കവിതാലാപനം, വള്ളംകളിയുടെ ആവിഷ്കാരം, കരോക്കെ ഗാനമേള തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഡാൻസ് ക്ലാസിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ശ്രദ്ധേയമായി.

വിദ്യാർത്ഥികൾക്ക് ആദരം

2024–25, 2025–26 അധ്യയന വർഷങ്ങളിൽ SSC, HSC പരീക്ഷകളിൽ മികച്ച വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ മെമെന്റോയും ക്യാഷ് അവാർഡും നൽകി ചടങ്ങിൽ ആദരിച്ചു.

സ്വന്തം ഹാളെന്ന സ്വപ്നത്തിന് പുതിയ പ്രതീക്ഷ

ഓണാഘോഷ വേദി അസോസിയേഷന്റെ ഏറെക്കാലത്തെ സ്വന്തമായി ഒരു ഹാൾ എന്ന സ്വപ്നത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്ന വേദിയായി മാറി. സ്വന്തമായൊരു ഹാൾ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി അംഗങ്ങൾ വർഷങ്ങളായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് സെക്രട്ടറി സുരേഷ് കുമാർ കൊട്ടാരക്കര ചടങ്ങിൽ വിശദീകരിച്ചു.

തുടർന്ന് മുഖ്യാതിഥി ക്രിസ്റ്റോഫറും വിശിഷ്ടാതിഥികളായ ടി. എൻ. ഹരിഹരനും ശശികല പണിക്കരും, കെ വൈ സുധീറും പദ്ധതിക്ക് കൈത്താങ്ങായി മുന്നോട്ടുവന്നു. തുടർന്ന് ലഭിച്ച കൂടുതൽ സഹായ വാഗ്ദാനങ്ങളും അസോസിയേഷന്റെ സ്വപ്ന പദ്ധതിക്ക് പുതിയ പ്രതീക്ഷ പകർന്നു.

ഓണാഘോഷം ഒരു ആഘോഷം മാത്രമല്ല; കൂട്ടായ്മയുടെ കരുത്തിൽ ഒരു സ്വപ്നത്തിന് ചിറകേകിയ നിമിഷം കൂടിയായി മാറി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും

AMCHI MUMBAI
Every Saturday | 4:30 PM | Kairali News

Latest articles

ഭയന്തർ ശാഖായോഗം വനിതാസംഘം യൂണിറ്റിന് പുതിയ ഭാരവാഹികൾ.

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യുണിയനിൽപെട്ട ഭയന്തർ ശാഖായോഗത്തിലെ വനിതാസംഘം യൂണിറ്റിന് അടുത്ത മൂന്ന് വർഷത്തേയ്ക്ക്...

മലയാളി വെൽഫെയർ അസോസിയേഷൻ ജോഗേശ്വരി ഈസ്റ്റിന്റെ ഓണാഘോഷം ശ്രദ്ധേയമായി

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27ന് ശ്രീരാമ മന്ദിർ വൈഷ്ണവ് ട്രസ്റ്റ്...

ട്രാഫിക് ചലാൻ കുടിശ്ശിക 20,000 കോടി; വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശം

രാജ്യത്ത് കുടിശ്ശികയായി കിടക്കുന്ന ട്രാഫിക് ഇ-ചലാൻ പിഴ ഈടാക്കുന്നതിനുള്ള മാർഗങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്ടെത്തണമെന്ന് സുപ്രീം കോടതി...

കേരളത്തിന്റെ മേളപ്പെരുമയിൽ മഹാരാഷ്ട്രയുടെ ഗണപതി വിസർജനം

ഭുസാവൽ: കേരളത്തിന്റെ തനതായ വാദ്യകലാരൂപമായ ചെണ്ടയുടെ താളനാദം മഹാരാഷ്ട്രയിലെ ഗണപതി വിസർജനാഘോഷത്തിന് പുത്തൻ മേളപ്പെരുമ നൽകി. ഭുസാവൽ–ഫൈസപുരിലെ സത്പന്ത്...
spot_img

More like this