Homeമലയാളി വെൽഫെയർ അസോസിയേഷൻ ജോഗേശ്വരി ഈസ്റ്റിന്റെ ഓണാഘോഷം ശ്രദ്ധേയമായി

മലയാളി വെൽഫെയർ അസോസിയേഷൻ ജോഗേശ്വരി ഈസ്റ്റിന്റെ ഓണാഘോഷം ശ്രദ്ധേയമായി

Published on

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27ന് ശ്രീരാമ മന്ദിർ വൈഷ്ണവ് ട്രസ്റ്റ് ഹാളിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. വൈകുന്നേരം നാലിന് നടന്ന ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.
Dr. ഇന്ദുമതി ഗോപിനാഥൻ നായർ മുഖ്യാതിഥിയായിരുന്നു. ജോഗേശ്വരി ഈസ്റ്റ് നിയോജകമണ്ഡലം എം.എൽ.എ ആനന്ദ് ബാല നാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

തുടർന്ന് നടന്ന സാംസ്കാരിക പരിപാടികളിൽ സുധൻ കൈവേലി അവതരിപ്പിച്ച നാടൻപാട്ട് ശ്രദ്ധേയമായി. കുട്ടികളുടെ നൃത്തപരിപാടികൾ, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാവിരുന്നുകൾ അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും സജീവ പങ്കാളിത്തം ആഘോഷപരിപാടികൾക്ക് മിഴിവേകി.

വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച SSC, HSC വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. മലയാളി സമൂഹത്തിലെ പുതുതലമുറയുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുരസ്കാരങ്ങൾ സമ്മാനിച്ചു.

പരമ്പരാഗത ഓണവിഭവങ്ങളോടൊപ്പം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മ ആഘോഷത്തിന് കൂടുതൽ മാധുര്യം പകർന്നു.

മലയാളി സമൂഹത്തിന്റെ ഐക്യവും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം വിവിധ തലമുറകളെ ഒരുമിപ്പിക്കുന്ന സ്നേഹസംഗമമായി ജോഗേശ്വരി ഈസ്റ്റിലെ ഈ വർഷത്തെ ഓണാഘോഷം മാറി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും

AMCHI MUMBAI
Every Saturday | 4:30 PM | Kairali News

Latest articles

ഭയന്തർ ശാഖായോഗം വനിതാസംഘം യൂണിറ്റിന് പുതിയ ഭാരവാഹികൾ.

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യുണിയനിൽപെട്ട ഭയന്തർ ശാഖായോഗത്തിലെ വനിതാസംഘം യൂണിറ്റിന് അടുത്ത മൂന്ന് വർഷത്തേയ്ക്ക്...

സ്വപ്നങ്ങൾക്ക് ചിറകേകി ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം

മുംബൈ: ഓണത്തിന്റെ പാരമ്പര്യവും കലയുടെ നിറപ്പകിട്ടും സാമൂഹിക കൂട്ടായ്മയും ഒരുമിച്ചുചേർന്ന വേദിയായി ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ...

ട്രാഫിക് ചലാൻ കുടിശ്ശിക 20,000 കോടി; വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശം

രാജ്യത്ത് കുടിശ്ശികയായി കിടക്കുന്ന ട്രാഫിക് ഇ-ചലാൻ പിഴ ഈടാക്കുന്നതിനുള്ള മാർഗങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്ടെത്തണമെന്ന് സുപ്രീം കോടതി...

കേരളത്തിന്റെ മേളപ്പെരുമയിൽ മഹാരാഷ്ട്രയുടെ ഗണപതി വിസർജനം

ഭുസാവൽ: കേരളത്തിന്റെ തനതായ വാദ്യകലാരൂപമായ ചെണ്ടയുടെ താളനാദം മഹാരാഷ്ട്രയിലെ ഗണപതി വിസർജനാഘോഷത്തിന് പുത്തൻ മേളപ്പെരുമ നൽകി. ഭുസാവൽ–ഫൈസപുരിലെ സത്പന്ത്...
spot_img

More like this