Homeപ്രവാസികളുടെ ഓണം: പാൽഘർ കൈരളി സമാജത്തിന്റെ ഓണാഘോഷം വർണാഭമായി

പ്രവാസികളുടെ ഓണം: പാൽഘർ കൈരളി സമാജത്തിന്റെ ഓണാഘോഷം വർണാഭമായി

Published on

പാൽഘർ: ചിങ്ങമാസത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രവാസികളുടെ ഓണം. തിരുവോണത്തിന്റെ ആഘോഷച്ചെപ്പ് തുറന്നാൽ പിന്നെയും രണ്ടും മൂന്നും മാസങ്ങൾ നീളുന്ന ആഘോഷങ്ങളാണ് വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറുന്നത്. സ്വന്തം നാടിന്റെ സംസ്കാരവും പൈതൃകവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, പ്രവാസി സമൂഹത്തെ ഒന്നിപ്പിക്കുന്ന വേദികളായി മാറുകയാണ് ഇത്തരം ഓണാഘോഷങ്ങൾ.

ഇതിന്റെ ഭാഗമായി പാൽഘർ കൈരളി സമാജത്തിന്റെ 30-ാമത് ഓണാഘോഷം വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. ഒക്ടോബർ 2-ന് ലയൺസ് ക്ലബ് ഹാളിൽ നടന്ന ആഘോഷത്തിൽ അഡ്വ. രാഖി സുനിൽ മുഖ്യാതിഥിയായിരുന്നു.

പാൽഘർ ജില്ലാ അസിസ്റ്റന്റ് കളക്ടർ അമൽ പി.വി., കോസ്റ്റ് ഗാർഡ് കമാൻഡർ ജിത്തു ജോസ് എന്നിവർ വിശിഷ്ടാതിഥികളായി. സമാജം പ്രസിഡന്റ് ബിബീഷ് നായർ, സെക്രട്ടറി ഷാജികുമാർ നായർ, ട്രഷറർ മണി കെ., കൺവീനർ മാത്യു തോമസ് എന്നിവർ നേതൃത്വം നൽകി.

താരാപൂർ മലയാളി സമാജം സെക്രട്ടറി സുദീപ് നായർ, ദഹാനു മലയാളി സമാജം പ്രസിഡന്റ് എബ്രഹാം ടി.കെ. തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലയാളികളുടെ തനത് കലാരൂപങ്ങളും വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. മാവേലിയുടെ വരവോടെ ആഘോഷവേദി കൂടുതൽ ആവേശഭരിതമായി. തുടർന്ന് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.

തിരക്കേറിയ പ്രവാസജീവിതത്തിനിടയിലും ഓണത്തിന്റെ കൂട്ടായ്മയും സൗഹൃദവും സാംസ്കാരിക പൈതൃകവും നിലനിർത്താനുള്ള പാൽഘർ കൈരളി സമാജത്തിന്റെ പ്രതിബദ്ധത വിളിച്ചോതുന്നതായി 30-ാമത് ഓണാഘോഷം.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
📺 AMCHI MUMBAI
Every Saturday | 4:30 PM | Kairali News

Latest articles

പാരമ്പര്യത്തിന് പുതുതലമുറയുടെ നിറക്കൂട്ട്; മുളുണ്ടിൽ വേറിട്ട ഓണാഘോഷം

മുളുണ്ട് വെസ്റ്റിലെ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളും ശ്രദ്ധേയമായി. ‘യുവ 2.0’...

കേരള സേവാ സമിതിയുടെ 52-ാമത് ഓണാഘോഷം വർണാഭമായി

നാസിക്കിലെ മലയാളി കൂട്ടായ്മയ്ക്ക് ആവേശം പകർന്ന് രണ്ടുദിവസത്തെ ആഘോഷം നാസിക്: കേരള സേവാ സമിതിയുടെ (KSS) 52-ാമത് ഓണാഘോഷം വിവിധ...

ലോക് നഗരി മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി

അംബർനാഥിൽ കലാ-സാംസ്കാരിക പരിപാടികളോടെ LMA ഓണം 2026 അംബർനാഥ്: ലോക്നഗരി മലയാളി അസോസിയേഷൻ (LMA) സംഘടിപ്പിച്ച ‘LMA ഓണം 2026’...

വേദിയിലെ സ്വരമാധുര്യം വെള്ളിത്തിരയുടെ പിന്നണിയിലേക്ക്; അഞ്ജലി നായർക്ക് പുതിയ സംഗീതയാത്ര

മുംബൈ: വസായ്-മുംബൈ മലയാളി സമൂഹത്തിന് അഭിമാനമായി, ഗായിക അഞ്ജലി നായർ സിനിമാ പിന്നണിഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. എസ്. എസ്....
spot_img

More like this