മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ-താനെ യൂണിയന്റെ ആഭിമുഖ്യത്തിൽ അവലോകന യോഗം ഒക്ടോബർ 4ന് നടക്കും. വൈകിട്ട് 4ന് ഘാട്ട്കോപ്പറിലെ യൂണിയൻ ആസ്ഥാന ഓഫീസിലാണ് യോഗം ചേരുന്നത്.
യൂണിയൻ പ്രസിഡന്റ് എം. ബിജു കുമാർ അധ്യക്ഷനായിരിക്കും.
യൂണിയൻ, ശാഖായോഗം, വനിതാസംഘം, വൈദിക സമിതി, യൂത്ത് മൂവ്മെന്റ് എന്നിവയുടെ ഭാരവാഹികൾക്കും മുൻ യൂണിയൻ-ശാഖാ ഭാരവാഹികൾക്കും യൂണിയൻ അംഗങ്ങൾക്കും യോഗത്തിൽ പങ്കെടുക്കാം.
ഗുരുപൂജ, സ്വാഗതം, ജയന്തി-ഓണാഘോഷത്തിന്റെ അവലോകനം, സംഘടനാ വിഷയങ്ങൾ തുടങ്ങിയവയാണ് പ്രധാന അജണ്ട.
യൂണിയൻ വൈസ് പ്രസിഡന്റ് ടി. കെ. മോഹൻ അറിയിച്ചതാണ് ഇക്കാര്യം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
📺 AMCHI MUMBAI
Every Saturday | 4:30 PM | Kairali News
