Homeതനിമ സാംസ്കാരിക വേദിയുടെ പ്രവാസി മലയാളി രത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തനിമ സാംസ്കാരിക വേദിയുടെ പ്രവാസി മലയാളി രത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Published on

മുംബൈ: മഹാരാഷ്ട്രയിലെ പ്രവാസി മലയാളികളുടെ വിവിധ മേഖലകളിലെ സംഭാവനകളെ ആദരിക്കുന്നതിനായി തനിമ സാംസ്കാരിക വേദി ട്രസ്റ്റ് ഏർപ്പെടുത്തിയ ‘പ്രവാസി മലയാളി രത്ന പുരസ്കാരം 2026’ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എട്ട് മലയാളികളെയാണ് ഇത്തവണ പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുത്തത്.

പുരസ്കാര ജേതാക്കൾ

കാരുണ്യ രത്ന — നവാസ് എം. കെ.
‘കെയർ ഫോർ മുംബൈ’യിലൂടെ നിസ്വാർത്ഥമായ മാനവസേവന പ്രവർത്തനങ്ങൾ നടത്തി ആയിരക്കണക്കിന് ആളുകൾക്ക് താങ്ങായ ജീവകാരുണ്യ പ്രവർത്തകൻ.

സംഘാടക രത്ന — ഡോ. റോയ് ജോൺ മാത്യു
170 രാജ്യങ്ങളിലെ മലയാളികളെ ബന്ധിപ്പിക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി രൂപീകരിക്കുന്നതിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ച സംഘാടകൻ. മഹാരാഷ്ട്രയിലെ മലയാളികൾക്കായി മലയാളി ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകി.

സാമൂഹ്യസേവാ രത്ന — വർഗീസ് ഡാനിയേൽ
മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിൽ സാമൂഹ്യസേവന രംഗത്തും നേതൃത്വത്തിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വം. ഡോംബിവലി കേരളീയ സമാജത്തിന്റെ ചെയർമാനാണ്.

ഗുരുരത്ന — ഡോ. ഉമ്മൻ ഡേവിഡ്
വിദ്യാഭ്യാസ രംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള വ്യക്തിത്വം. ഹോളി എയ്ഞ്ചൽസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായ അദ്ദേഹം മഹാരാഷ്ട്രയിലെ നിരവധി തലമുറകളുടെ വിദ്യാഭ്യാസ വളർച്ചയിൽ പങ്കുവഹിച്ചു.

വനിതാ രത്ന — നവമി രാജൻ
അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട എൻജിനീയറിംഗ് ടീമിൽ അംഗമായ യുവ എൻജിനീയർ. ഇന്ത്യൻ ചരിത്രത്തിലെ ശ്രദ്ധേയമായ ഈ പദ്ധതിയിൽ പങ്കാളിയായ മലയാളി വനിത എന്ന നിലയിലാണ് നവമി രാജനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

മാധ്യമ രത്ന — പ്രേംലാൽ രാമൻ
കൈരളി ടി.വിയിലെ ‘ആംച്ചി മുംബൈ’ എന്ന വാരാന്ത്യ പരിപാടിയിലൂടെ മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന്റെ വാർത്തകളും വിശേഷങ്ങളും ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുന്ന മാധ്യമപ്രവർത്തകൻ.

വ്യവസായ രത്ന — ഹുസൈൻ പി. കുന്നേൽ
വെർട്ടിക്കൽ ട്രാൻസ്പോർട്ടേഷൻ രംഗത്ത് സംരംഭകത്വത്തിലൂടെ ശ്രദ്ധേയമായ വ്യവസായം കെട്ടിപ്പടുത്ത വ്യക്തിത്വം. എസ്‌കോൺ എലവേറ്റേഴ്‌സിന്റെ നേതൃത്വത്തിലൂടെ നിരവധി മലയാളികൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കിയതും പുരസ്കാരത്തിനുള്ള പരിഗണനയിൽ പ്രധാനമായി.

സംരംഭക രത്ന — റെന്നി ഫിലിപ്പോസ്
MGM പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തിലൂടെ പ്രിന്റിംഗ് രംഗത്ത് സംരംഭകത്വത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച വ്യക്തി. കഠിനാധ്വാനത്തിലൂടെ വ്യവസായ രംഗത്ത് മുന്നേറിയതിനൊപ്പം കേരളവുമായുള്ള ബന്ധം നിലനിർത്തുന്ന പ്രവാസി സംരംഭകൻ എന്ന നിലയിലും ശ്രദ്ധേയനാണ്. പുണ്യാളൻ നിരണം ചുണ്ടൻ വള്ളത്തിന്റെ അമരക്കാരനുമാണ്.

ഒക്ടോബർ 4ന് പുരസ്കാര സമർപ്പണം

‘ഓണത്തനിമ 2026’ ആഘോഷവേദിയിൽ ഒക്ടോബർ 4നാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. കേരള സർക്കാരിന്റെ പ്രവാസി കാര്യ വകുപ്പായ നോർക്ക റൂട്ട്സിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അഖിൽ കൃഷ്ണൻ, സിനിമ-സീരിയൽ താരം ശാലു കുര്യൻ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിക്കും.

KDMC കോർപറേറ്റർമാർ, വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പുരസ്കാര സമർപ്പണം.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
📺 AMCHI MUMBAI
Every Saturday | 4:30 PM | Kairali News

Latest articles

ലോക് നഗരി മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി

അംബർനാഥിൽ കലാ-സാംസ്കാരിക പരിപാടികളോടെ LMA ഓണം 2026 അംബർനാഥ്: ലോക്നഗരി മലയാളി അസോസിയേഷൻ (LMA) സംഘടിപ്പിച്ച ‘LMA ഓണം 2026’...

വേദിയിലെ സ്വരമാധുര്യം വെള്ളിത്തിരയുടെ പിന്നണിയിലേക്ക്; അഞ്ജലി നായർക്ക് പുതിയ സംഗീതയാത്ര

മുംബൈ: വസായ്-മുംബൈ മലയാളി സമൂഹത്തിന് അഭിമാനമായി, ഗായിക അഞ്ജലി നായർ സിനിമാ പിന്നണിഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. എസ്. എസ്....

എസ്.എൻ.ഡി.പി യോഗം മുംബൈ-താനെ യൂണിയൻ അവലോകന യോഗം ഒക്ടോബർ 4ന്

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ-താനെ യൂണിയന്റെ ആഭിമുഖ്യത്തിൽ അവലോകന യോഗം ഒക്ടോബർ 4ന്...

മുംബൈയിൽ സി.ജെ.പി. സമരത്തിനിടെ 75കാരനായ മലയാളി കുഴഞ്ഞു വീണ് മരിച്ചു

മുംബൈ ദാദർ ശിവാജി പാർക്കിൽ സി.ജെ.പി.യുടെ ജയിൽ നിറയ്ക്കൽ സമരത്തിനിടെയാണ് ദാരുണ സംഭവം. സമരം കാണാനെത്തിയ 75കാരനായ ഗോപാലകൃഷ്ണ...
spot_img

More like this

ലോക് നഗരി മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി

അംബർനാഥിൽ കലാ-സാംസ്കാരിക പരിപാടികളോടെ LMA ഓണം 2026 അംബർനാഥ്: ലോക്നഗരി മലയാളി അസോസിയേഷൻ (LMA) സംഘടിപ്പിച്ച ‘LMA ഓണം 2026’...

വേദിയിലെ സ്വരമാധുര്യം വെള്ളിത്തിരയുടെ പിന്നണിയിലേക്ക്; അഞ്ജലി നായർക്ക് പുതിയ സംഗീതയാത്ര

മുംബൈ: വസായ്-മുംബൈ മലയാളി സമൂഹത്തിന് അഭിമാനമായി, ഗായിക അഞ്ജലി നായർ സിനിമാ പിന്നണിഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. എസ്. എസ്....

എസ്.എൻ.ഡി.പി യോഗം മുംബൈ-താനെ യൂണിയൻ അവലോകന യോഗം ഒക്ടോബർ 4ന്

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ-താനെ യൂണിയന്റെ ആഭിമുഖ്യത്തിൽ അവലോകന യോഗം ഒക്ടോബർ 4ന്...