Homeമുത്തപ്പൻ വെള്ളാട്ട മഹോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

മുത്തപ്പൻ വെള്ളാട്ട മഹോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

Published on

വസായ്: വസായ് സനാതന ധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ വർഷംതോറും സംഘടിപ്പിച്ചുവരുന്ന മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഈ വർഷവും വിപുലമായ പരിപാടികളോടെ ഒക്ടോബർ 17ന് വസായിയിൽ നടക്കും. മഹോത്സവത്തിന്റെ പോസ്റ്റർ ലക്ഷ്മി ധാം ഗോശാല ആശ്രമം മഠാധിപതി മഹന്ത് സദാനന്ദ ബെൻ മഹാരാജ് പ്രകാശനം ചെയ്തു.

വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം മുൻ മേൽശാന്തി നാരായണൻ നമ്പൂതിരി, വേണു ജി. പിള്ള, ശ്രീശങ്കർ, ഹരി എസ്. നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വസായ് വെസ്റ്റിലെ വിശ്വകർമ്മ ഹാളിൽ ഒക്ടോബർ 17 ശനിയാഴ്ച രാവിലെ ആറിന് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. തുടർന്ന് രാവിലെ 10.30ന് മലയിറക്കൽ കർമ്മവും തായമ്പകയും നടക്കും.

ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ടിന് ശേഷം മുത്തപ്പൻ വെള്ളാട്ടവും ദർശനവും ഉണ്ടായിരിക്കുമെന്ന് സനാതന ധർമ്മ സഭ അധ്യക്ഷൻ ഉത്തം കുമാർ അറിയിച്ചു. ബന്ധപ്പെടാൻ: 9323528197

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം; കല്യാണിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പെട്ട ജീവിതം; അയൽക്കാർ വിവരമറിയുന്നത് ദിവസങ്ങൾക്കുശേഷം — സമൂഹത്തിന് മുന്നറിയിപ്പായി സംഭവം കല്യാൺ: കല്യാണിൽ മലയാളിയായ 54കാരനെ താമസസ്ഥലത്ത് മരിച്ച...

പാരമ്പര്യത്തിന് പുതുതലമുറയുടെ നിറക്കൂട്ട്; മുളുണ്ടിൽ വേറിട്ട ഓണാഘോഷം

മുളുണ്ട് വെസ്റ്റിലെ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളും ശ്രദ്ധേയമായി. ‘യുവ 2.0’...

പ്രവാസികളുടെ ഓണം: പാൽഘർ കൈരളി സമാജത്തിന്റെ ഓണാഘോഷം വർണാഭമായി

പാൽഘർ: ചിങ്ങമാസത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രവാസികളുടെ ഓണം. തിരുവോണത്തിന്റെ ആഘോഷച്ചെപ്പ് തുറന്നാൽ പിന്നെയും രണ്ടും മൂന്നും മാസങ്ങൾ നീളുന്ന...

കേരള സേവാ സമിതിയുടെ 52-ാമത് ഓണാഘോഷം വർണാഭമായി

നാസിക്കിലെ മലയാളി കൂട്ടായ്മയ്ക്ക് ആവേശം പകർന്ന് രണ്ടുദിവസത്തെ ആഘോഷം നാസിക്: കേരള സേവാ സമിതിയുടെ (KSS) 52-ാമത് ഓണാഘോഷം വിവിധ...
spot_img

More like this