നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഭിവണ്ടി-നിസാംപൂർ നഗരസഭ ആസ്ഥാനത്തിന് മുന്നിൽ മഹാധർണ സംഘടിപ്പിച്ചു.
ഭീവണ്ടി മേഖലയിലെ കുടിവെള്ള ക്ഷാമം, തെരുവ് വിളക്കുകളുടെ അപര്യാപ്തത, മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകളിൽ കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് തുടങ്ങിയ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

പൗരന്മാർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ മുനിസിപ്പൽ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ കമ്മീഷണർക്ക് പ്രതിനിധിസംഘം നിവേദനം നൽകി.
മഹാരാഷ്ട്ര സംസ്ഥാന നിർമാണ തൊഴിലാളി ഫെഡറേഷൻ (ഐടക്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. വിജയ് കാംബ്ലെ, സിപിഐ താനെ ജില്ലാ സെക്രട്ടറി ആത്മാറാം വിശേ, ജില്ലാ സഹ സെക്രട്ടറി ഇക്ബാൽ ഹുസൈൻ ഖാൻ, ഭിവണ്ടി നഗർ സെക്രട്ടറി വിജയ് ലോലെവാർ, നഗര സഹ സെക്രട്ടറി പാണ്ഡെ, ജില്ലാ കൗൺസിൽ അംഗം സുബ്രഹ്മണ്യം എന്നിവരടക്കം പാർട്ടി നേതാക്കളും നഗര കൗൺസിൽ അംഗങ്ങളും പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.
ഭിവണ്ടി നഗരത്തിലെ അടിസ്ഥാന പൗരസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചാണ് മഹാധർണ സമാപിച്ചത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
