ഡോ. ശശികല പണിക്കരുടെ കവിതാസമാഹാരമായ ‘ഗാത്താരഹേ മേരാദിൽ’ ഡോംബിവ്‌ലി കേരളീയ സമാജം ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പത്രപ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി, മാധ്യമപ്രവർത്തകൻ പ്രേംലാലിന് ആദ്യപ്രതി കൈമാറി.
ഡോംബിവ്‌ലി കേരളീയ സമാജം വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി അഡ്വ. (ഡോ.) ഭാസ്‌കരൻ കെ.എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്റ് ഇ.പി. വാസു ആശംസകൾ നേർന്നു.
എഴുത്തുകാരൻ നിരണം കരുണാകരൻ പുസ്തകപരിചയം നടത്തി. ഒരു സംരംഭകയുടെ വിജയത്തിനപ്പുറം, എഴുത്തുകാരിയായ ഡോ. ശശികല പണിക്കരുടെ മനസ്സും ഭാവനയും അടുത്തറിയാൻ ഈ കവിതാസമാഹാരത്തിലൂടെ കഴിയുന്നതാണ് പുസ്തകത്തിന്റെ പ്രത്യേകതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് എഴുത്തുകാരൻ മനോജ് അയ്യനേത്ത് പുസ്തകാവലോകനവും ചർച്ചയും ഉദ്ഘാടനം ചെയ്തു. മുംബൈയിലെ പ്രമുഖ എഴുത്തുകാരും വായനക്കാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ സജീവമായി പങ്കെടുത്തു. പുസ്തകത്തിന്റെ രചയിതാവ് ഡോ. ശശികല പണിക്കർ മറുപടി പ്രസംഗം നടത്തി.

മഹാരാഷ്ട്രയിലെ മലയാളി വനിതാ സംരംഭകർക്കിടയിൽ ശ്രദ്ധേയയായ ഡോ. ശശികല പണിക്കർ, സംരംഭകമേഖലയിലെ തിരക്കുകൾക്കിടയിലും സാഹിത്യത്തോടും കവിതയോടും പുലർത്തുന്ന ആത്മബന്ധം ശ്രദ്ധേയമാണ്.
പ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീകുമാർ മാവേലിക്കര ചടങ്ങ് നിയന്ത്രിച്ചു. സാഹിത്യകാരൻ ജോയ് ഗുരുവായൂർ ഏകോപനം നിർവഹിച്ചു. For more photos & updates visit our facebook page >>>> https://www.facebook.com/amchimumbailive
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
