ഡോംബിവിലി: എസ്.എൻ.ഡി.പി. യോഗം ഡോംബിവിലി ശാഖയിലെ വനിതാ വിഭാഗത്തിന്റെ കൂട്ടായ്മയായ കുട്ടിയമ്മ മൈക്രോ ഫിനാൻസിന്റെ പത്താം വാർഷികാഘോഷം കുംബാർഖാൻപാടയിലെ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ നടന്നു.
കുട്ടിയമ്മ മൈക്രോ ഫിനാൻസ് കൺവീനർ ഐഷ കാർത്തികേയൻ, എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, യൂണിയൻ കൗൺസിൽ അംഗം ജി. ശിവരാജൻ, ശാഖാ യോഗം വൈസ് പ്രസിഡന്റ് കെ.വി. ദാസപ്പൻ, സെക്രട്ടറി കെ.കെ. മധുസൂദനൻ, വനിതാ സംഘം പ്രസിഡന്റ് സിന്ധു വിജയകുമാർ, വൈസ് പ്രസിഡന്റ് ചന്ദ്രിക ദാസപ്പൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കഴിഞ്ഞ പത്തുവർഷമായി കുട്ടിയമ്മ മൈക്രോ ഫിനാൻസ് നടത്തിവരുന്ന പ്രവർത്തനങ്ങൾ അംഗങ്ങൾക്കും ശാഖയ്ക്കും ഏറെ പ്രയോജനകരമായിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അംഗങ്ങളുടെ കൂട്ടായ്മയിലൂടെ പൊതുസമൂഹത്തിന് മികച്ച മാതൃകയും ദിശാബോധവും നൽകാൻ സംഘടനയ്ക്ക് കഴിഞ്ഞതായും അവർ ചൂണ്ടിക്കാട്ടി.
ഉച്ചഭക്ഷണത്തിനു ശേഷം വിവിധ കലാ-കായിക പരിപാടികൾ അരങ്ങേറി. ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകിയ പരിപാടികളുടെ സമാപനത്തിൽ കുട്ടിയമ്മ മൈക്രോ ഫിനാൻസ് ജോയിന്റ് കൺവീനർ വൽസല യശോദരൻ നന്ദി രേഖപ്പെടുത്തി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
