കൊങ്കൺ റെയിൽവേ പാതയിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും ചർച്ചയാകുന്നു. ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും കേട്ട് സഹയാത്രികരെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കുമ്പോൾ, യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നത് തടയാൻ റെയിൽവേ കൂടുതൽ ജാഗ്രത പുലർത്തണമെന്ന ആവശ്യവും ഉയരുകയാണ്.
അതെ സമയം ട്രെയിൻ യാത്ര ശാന്തവും സുരക്ഷിതവുമാക്കാൻ മൊബൈൽ സ്പീക്കറുകളുടെ ദുരുപയോഗത്തിനെതിരെ ദക്ഷിണ റെയിൽവേ കർശന നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ നിയമലംഘനത്തിന് ആയിരം രൂപ പിഴയും, നിർദേശം അവഗണിച്ച് ശല്യം തുടരുന്നവർക്ക് ആറുമാസം വരെ തടവോ അയ്യായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. എന്നാൽ, കൊങ്കൺ റെയിൽവേയിലെ മോഷണക്കണക്കുകൾ ആശങ്കപ്പെടുത്തുന്നു. 2025-ൽ യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോയ 69 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കണ്ടെത്താനായത് എട്ട് കേസുകൾ മാത്രം. മോഷണം പോയ വസ്തുക്കളുടെ മൂല്യം 71.78 ലക്ഷം രൂപ!
2026 ജൂലൈയിൽ മുംബൈയിൽനിന്ന് കേരളത്തിലേക്ക് നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്ത കുടുംബത്തിന്റെ ബാഗ് മോഷണം പോയ സംഭവം ആശങ്ക വർധിപ്പിക്കുന്നു. കുഡാൽ സ്റ്റേഷൻ പിന്നിട്ട ശേഷം ഉറങ്ങാൻ കിടന്ന യാത്രക്കാരിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും ഐഫോണുമുണ്ടായിരുന്നു. പുലർച്ചെ ഉണർന്നപ്പോഴാണ് ബാഗ് കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. മോഷ്ടിക്കപ്പെട്ട ഐഫോണിന്റെ ലൊക്കേഷൻ മഡ്ഗാവ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
ട്രെയിനിൽ ഫോണിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും കേട്ടാൽ പിഴ! സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ. എന്നാൽ, യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നത് തടയാൻ എന്താണ് നടപടി? കൊങ്കൺ റെയിൽവേയിലെ മോഷണക്കണക്കുകൾ ഉയർത്തുന്ന ചോദ്യം ഗൗരവമുള്ളതാണ്.
ഈ കേസിന്റെ അന്വേഷണത്തിനിടെ പൻവേൽ റെയിൽവേ പോലീസ് 39 മോഷണക്കേസുകളിൽ നേരത്തേ പ്രതിയായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് ഏകദേശം 26.3 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള ആഭരണങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.
അതേസമയം, 2026 ഓഗസ്റ്റിൽ മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ യാത്ര ചെയ്ത കേരള സ്വദേശിയുടെ 1.25 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ കാണാതായ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഉറങ്ങുന്നതിനുമുമ്പ് സീറ്റിനരികിൽ വെച്ച ഫോൺ പുലർച്ചെ കണകവ്ലി സ്റ്റേഷന് സമീപം ഉണർന്നപ്പോൾ കാണാതായതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. കേസ് ആദ്യം കല്യാൺ റെയിൽവേ പോലീസിൽ രജിസ്റ്റർ ചെയ്യുകയും പിന്നീട് കണകവ്ലി പോലീസിന് കൈമാറുകയും ചെയ്തു.
കൊങ്കൺ റെയിൽവേയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2025-ൽ യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോയ 69 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കണ്ടെത്താനായത് എട്ട് കേസുകൾ മാത്രമാണ്. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം 71.78 ലക്ഷം രൂപയായിരുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനുകളിലും സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കുക, സംശയാസ്പദമായ നീക്കങ്ങളിൽ ഉടൻ ഇടപെടുക, പരാതികളിൽ വേഗത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ നടപടികൾക്ക് റെയിൽവേ മുൻഗണന നൽകണം. ശബ്ദശല്യം തടയുന്നതിനൊപ്പം യാത്രക്കാരുടെ സ്വത്തിനും സുരക്ഷയ്ക്കും തുല്യ പ്രാധാന്യം നൽകണമെന്നതാണ് ഉയരുന്ന ആവശ്യം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News
