HomeBlogവസായ് ഗുരുസെന്ററിൽ ലൈബ്രറി ഉദ്ഘാടനം; ‘മതമോ മനുഷ്യനോ വലുത്’ വിഷയത്തിൽ സെമിനാറും

വസായ് ഗുരുസെന്ററിൽ ലൈബ്രറി ഉദ്ഘാടനം; ‘മതമോ മനുഷ്യനോ വലുത്’ വിഷയത്തിൽ സെമിനാറും

Published on

വസായ്: ശ്രീനാരായണ മന്ദിരസമിതി വസായ്–നായ്‌ഗാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമിച്ച ഗുരുസെന്ററിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ‘മതമോ മനുഷ്യനോ വലുത്’ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു.

മതദ്വേഷം ലോകത്തെ ഗ്രസിക്കുന്ന സമകാലിക സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനുള്ള ദാർശനികവും മാനവികവുമായ കാഴ്ചപ്പാടുകൾക്ക് ശ്രീനാരായണഗുരുവിന്റെ ദർശനം വഴികാട്ടിയാകുമെന്ന് സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച മായാ സഹജനും ബിജിലി ഭരതനും അഭിപ്രായപ്പെട്ടു.

സമിതി സാംസ്കാരിക വിഭാഗം ജോയിന്റ് കൺവീനർ ബിജിലി ഭരതൻ, ഗുരുദേവന്റെ ദാർശനിക കൃതിയായ ആത്മോപദേശശതകത്തിലെ 44 മുതൽ 49 വരെയുള്ള ശ്ലോകങ്ങൾ ഉദ്ധരിച്ച് ഗുരുവിന്റെ മതദർശനം വിശദീകരിച്ചു. മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം ആത്മസുഖമാണെന്നും ആ ഉദാത്തമായ ലക്ഷ്യത്തിലേക്കുള്ള വഴികാട്ടിയാകുകയാണ് മതങ്ങളുടെ ധർമമെന്നും അവർ ചൂണ്ടിക്കാട്ടി. എല്ലാ മനുഷ്യരുടെയും ലക്ഷ്യം ഒന്നാണെന്ന തിരിച്ചറിവിൽനിന്നാണ് ഗുരുവിന്റെ ഏകമത സങ്കൽപ്പം രൂപപ്പെടുന്നതെന്നും ബിജിലി ഭരതൻ വിശദീകരിച്ചു.

തുടർന്ന് സമിതി സോണൽ സെക്രട്ടറി മായാ സഹജൻ വിഷയത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും ഗുരുവിന്റെ മതവീക്ഷണവും വിശകലനം ചെയ്തു. ലോകസാഹിത്യകാരന്മാരുടെ ചിന്തകളും ശാസ്ത്രീയ കാഴ്ചപ്പാടുകളും സമന്വയിപ്പിച്ചുകൊണ്ട് മാനവികതയ്ക്കാണ് മതപരമായ വേർതിരിവുകളേക്കാൾ പ്രാധാന്യമെന്ന് അവർ അവതരിപ്പിച്ചു.

ഓരോ ഗുരുസെന്ററും മതദ്വേഷം ഇല്ലാതാക്കാനും മാനവികമൂല്യങ്ങൾ വളർത്താനുമുള്ള ചിന്താകേന്ദ്രങ്ങളായി മാറണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ എം. ഐ. ദാമോദരൻ പറഞ്ഞു. ഇത്തരം സെമിനാറുകൾ സമിതിയുടെ എല്ലാ യൂണിറ്റുകളിലും സംഘടിപ്പിക്കാൻ ആലോചിക്കുന്നതായും ഭാവിതലമുറയെ മതാതീതമായ മാനവിക സമൂഹത്തിലേക്ക് നയിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സമിതിയുടെ ആദ്യകാല ചരിത്രത്തിന്റെ നേർസാക്ഷിയും തൊഴിലാളി പ്രസ്ഥാനത്തിലെ സജീവ സാന്നിധ്യവുമായ പി. ആർ. കൃഷ്ണൻ തന്റെ വിലപ്പെട്ട പുസ്തകശേഖരം വസായ് ഗുരുസെന്ററിലെ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ വായനാശീലം വളർത്തുന്നതിനും വിജ്ഞാനവ്യാപനത്തിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സമിതിയുടെ വളർച്ചയുടെ നാൾവഴികളും ഗുരുധർമ പ്രചാരണത്തിലൂടെ ഗുരുവിന്റെ ഏക ലോകവ്യവസ്ഥിതി എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളും ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി എം. എം. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു.

സമിതി സാംസ്കാരിക വിഭാഗം കൺവീനർ കെ. ഷൺമുഖൻ, സോണൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, ടി. സി. അച്ചുതൻ എന്നിവരും സംസാരിച്ചു. സീനിയർ കൗൺസിൽ അംഗം സി. എൻ. സദാനന്ദൻ നന്ദി രേഖപ്പെടുത്തി.

ഫോട്ടോ ക്യാപ്ഷൻ: ശ്രീനാരായണ മന്ദിരസമിതി വസായ്–നായ്‌ഗാവ് യൂണിറ്റിന്റെ ഗുരുസെന്ററിൽ സജ്ജീകരിച്ച ലൈബ്രറി സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

ട്രെയിനിൽ പാട്ടിന് പിഴ; യാത്രക്കാരുടെ സുരക്ഷയ്ക്ക് ആരുണ്ട്? കൊങ്കൺ പാതയിലെ മോഷണങ്ങൾ റെയിൽവേയ്ക്ക് മുന്നറിയിപ്പ്

കൊങ്കൺ റെയിൽവേ പാതയിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും ചർച്ചയാകുന്നു. ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും കേട്ട് സഹയാത്രികരെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ...

വാട്സ്ആപ്പിൽ ‘ബോസ്’ ചമഞ്ഞ് 62 ലക്ഷം തട്ടി; കണ്ണൂർ സ്വദേശി നവി മുംബൈയിൽ അറസ്റ്റിൽ

നവി മുംബൈ: കമ്പനിയുടെ ഉടമയെന്ന വ്യാജേന വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ജീവനക്കാരെ വിശ്വസിപ്പിച്ച് 62 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ...

കൂട്ടായ്മയുടെ കരുത്തിൽ പത്തുവർഷം; കുട്ടിയമ്മ മൈക്രോ ഫിനാൻസിന് ദശവാർഷികാഘോഷം

ഡോംബിവിലി: എസ്.എൻ.ഡി.പി. യോഗം ഡോംബിവിലി ശാഖയിലെ വനിതാ വിഭാഗത്തിന്റെ കൂട്ടായ്മയായ കുട്ടിയമ്മ മൈക്രോ ഫിനാൻസിന്റെ പത്താം വാർഷികാഘോഷം കുംബാർഖാൻപാടയിലെ...

മഹാരാഷ്ട്ര SIR: വോട്ടർപട്ടികയിൽ പേരില്ലേ? അവസാന തീയതി ഒക്ടോബർ 26 വരെ നീട്ടി

മലയാളി സംഘടനകൾ ബോധവൽക്കരണം ശക്തമാക്കണംജോജോ തോമസ് ::: മുംബൈ, ഒക്ടോബർ 12: മഹാരാഷ്ട്രയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ (Special...
spot_img

More like this