നെരൂൾ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ അക്ഷരസന്ധ്യയുടെ ഭാഗമായി ഓർഹൻ പാമുക്കിന്റെ വിഖ്യാത നോവൽ ‘പ്ലേഗിന്റെ രാത്രികൾ’ (Nights of Plague) പുസ്തകപരിചയം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് ആറിന് നെരൂളിലെ എൻ.ബി.കെ.എസ്. ഹാളിലാണ് പരിപാടി.
പത്രപ്രവർത്തകൻ സിബി സത്യൻ പുസ്തകം പരിചയപ്പെടുത്തും. പി. എസ്. സുമേഷ് ചർച്ച ഉദ്ഘാടനം ചെയ്യും.
ചരിത്രം, മഹാമാരി, അധികാരം, സാമൂഹികജീവിതം എന്നിവ ഇഴചേർന്നുനിൽക്കുന്ന നോവലിന്റെ ചരിത്രപശ്ചാത്തലവും സമകാലിക പ്രസക്തിയും പരിപാടിയിൽ ചർച്ച ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: എം. പി. ആർ. പണിക്കർ, കൺവീനർ, അക്ഷരസന്ധ്യ — 9821424978.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
