Homeട്രെയിനിലെ ശബ്ദശല്യത്തിന് പിഴയും ശിക്ഷയും! കൊങ്കൺ റൂട്ടിലെ കവർച്ചയ്ക്ക് ആര് കടിഞ്ഞാണിടും ?

ട്രെയിനിലെ ശബ്ദശല്യത്തിന് പിഴയും ശിക്ഷയും! കൊങ്കൺ റൂട്ടിലെ കവർച്ചയ്ക്ക് ആര് കടിഞ്ഞാണിടും ?

Published on

ട്രെയിൻ യാത്രയിലെ ശബ്ദശല്യം നിയന്ത്രിക്കാൻ കർശന നടപടികളുമായി ദക്ഷിണ റെയിൽവേ. മൊബൈൽ സ്പീക്കറുകളുടെ ദുരുപയോഗത്തിന് ആദ്യ നിയമലംഘനത്തിൽ ആയിരം രൂപ പിഴ. നിർദേശം അവഗണിച്ചാൽ ആറുമാസം വരെ തടവോ അയ്യായിരം രൂപ വരെ പിഴയോ ലഭിക്കാം. എന്നാൽ, ട്രെയിനിൽ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നത് തടയാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്? ഈ ചോദ്യം ശക്തമാകുന്നത് കൊങ്കൺ റൂട്ടിലെ മോഷണക്കണക്കുകൾ പുറത്തുവരുമ്പോഴാണ്.

2025-ൽ യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോയതായി 69 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും കണ്ടെത്താനായത് എട്ട് കേസുകൾ മാത്രം. മോഷണം പോയ വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 80 ലക്ഷം രൂപയാണെന്നാണ് കണക്ക്. കേസുകളിൽ ഭൂരിഭാഗവും തെളിയിക്കപ്പെടാതെ തുടരുന്നത് യാത്രക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു.

കഴിഞ്ഞ വാരം നേത്രാവതി എക്സ്പ്രസിൽ മൂന്ന് മലയാളികൾക്ക് സ്വർണവും പണവും നഷ്ടമായതായാണ് വിവരം. മരുസാഗർ എക്സ്പ്രസിൽ യാത്ര ചെയ്ത പത്തനംതിട്ട സ്വദേശി മന്മഥൻ നായർക്കും കുടുംബത്തിനും എട്ട് ലക്ഷം രൂപയുടെ സ്വർണവും പണവും അടങ്ങിയ ബാഗ് നഷ്ടമായി.

മൊബൈൽ മോഷണക്കേസുകളിൽ ഏഴുപേരെ അറസ്റ്റ് ചെയ്ത് 60 ഫോണുകൾ വീണ്ടെടുത്തിട്ടുണ്ടെങ്കിലും മോഷണങ്ങൾ ആവർത്തിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു.

മോഷണത്തിന് ഇരയാകുന്നവരിൽ ഭൂരിഭാഗവും മലയാളികളാണെന്ന് സാമൂഹിക പ്രവർത്തക ബിന്ദു ജയൻ ചൂണ്ടിക്കാട്ടുന്നു. യാത്രയ്ക്കിടെ പണവും ആഭരണങ്ങളും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെടുന്നവർക്ക് സാമ്പത്തിക നഷ്ടത്തിനൊപ്പം നീതി തേടിയുള്ള നീണ്ട കാത്തിരിപ്പും നേരിടേണ്ടിവരുന്നു.

മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്ത് 60 ഫോണുകൾ വീണ്ടെടുത്തിട്ടുണ്ടെങ്കിലും, ഇത്തരം നടപടികൾ മാത്രം കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമല്ല. മോഷണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിരീക്ഷണവും കാര്യക്ഷമമായ അന്വേഷണവും ആവശ്യമാണ്.

ട്രെയിനിലെ ശബ്ദശല്യം നിയന്ത്രിക്കാൻ കർശന വ്യവസ്ഥകൾ നടപ്പാക്കുന്ന റെയിൽവേ, യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിലും അതേ ഗൗരവം കാണിക്കേണ്ടതല്ലേ? സ്ഥിരമായ പരിശോധനകൾ, രഹസ്യ നിരീക്ഷണ സംവിധാനങ്ങൾ, പരാതികളിൽ സമയബന്ധിതമായ അന്വേഷണം, മോഷ്ടിക്കപ്പെട്ട വസ്തുക്കൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകാനുള്ള കാര്യക്ഷമമായ സംവിധാനം—ഇവയെല്ലാം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

കൊങ്കൺ റൂട്ടിൽ മോഷണങ്ങൾ ആവർത്തിക്കുന്നു. പരാതികൾ നൽകപ്പെടുന്നു. എന്നാൽ, നീതി ലഭിക്കുന്നുണ്ടോ? യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അധികൃതർ മറുപടി നൽകണം. ശബ്ദശല്യത്തിനെതിരെ നടപടിയെടുക്കുന്ന അതേ ജാഗ്രത യാത്രക്കാരുടെ സ്വത്ത് സംരക്ഷിക്കുന്നതിലും ഉണ്ടാകണം. പരാതികൾ ഫയലുകളിൽ ഒതുങ്ങരുത്; മോഷ്ടാക്കൾ നിയമത്തിന് മുന്നിലെത്തണം, ഇരകൾക്ക് നീതി ലഭിക്കണം. കൊങ്കൺ റൂട്ടിലെ മോഷണപരമ്പരയ്ക്ക് അറുതിവരുത്താൻ റെയിൽവേ അധികൃതർ ഇനി എങ്കിലും ഉണർന്നു പ്രവർത്തിക്കുമോ?

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

നവി മുംബൈയിൽ നവംബർ ഒന്നിന് കേരളപ്പിറവി ആഘോഷം

മുംബൈ: കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യവും തനത് കലാരൂപങ്ങളും കോർത്തിണക്കി നവി മുംബൈയിൽ കേരളപ്പിറവി സംഘടിപ്പിക്കുന്നു. ന്യൂ ബോംബെ...

കല്യാൺ സാംസ്കാരിക വേദിയിൽ ന്യൂക്ലിയർ മെഡിസിനെക്കുറിച്ച് ശാസ്ത്ര സെമിനാർ

കല്യാൺ: കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ന്യൂക്ലിയർ മെഡിസിനെക്കുറിച്ച് ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. ശാസ്ത്രലേഖകനും കഥാകൃത്തുമായ...

മുംബൈയിൽ AIKMCCയുടെ GMBCH സേവന ഓഫീസ് സജീവമായി

ചികിത്സാ ആവശ്യങ്ങൾക്കായി മുംബൈയിലെത്തുന്ന മലയാളികൾക്ക് സഹായവും മാർഗനിർദേശവും ലക്ഷ്യം മുംബൈ: AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജി.എം....

26-ാമത് കുഞ്ഞമ്മ ഡേവിഡ് മെമ്മോറിയൽ റോളിങ് ട്രോഫി ക്വിസ് മത്സരം ഡോംബിവ്‌ലിയിൽ നടന്നു

ഡോംബിവ്‌ലി: വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനവും ബൗദ്ധിക മികവും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച 26-ാമത് കുഞ്ഞമ്മ ഡേവിഡ് മെമ്മോറിയൽ റോളിങ് ട്രോഫി ക്വിസ്...
spot_img

More like this

നവി മുംബൈയിൽ നവംബർ ഒന്നിന് കേരളപ്പിറവി ആഘോഷം

മുംബൈ: കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യവും തനത് കലാരൂപങ്ങളും കോർത്തിണക്കി നവി മുംബൈയിൽ കേരളപ്പിറവി സംഘടിപ്പിക്കുന്നു. ന്യൂ ബോംബെ...

കല്യാൺ സാംസ്കാരിക വേദിയിൽ ന്യൂക്ലിയർ മെഡിസിനെക്കുറിച്ച് ശാസ്ത്ര സെമിനാർ

കല്യാൺ: കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ന്യൂക്ലിയർ മെഡിസിനെക്കുറിച്ച് ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. ശാസ്ത്രലേഖകനും കഥാകൃത്തുമായ...

മുംബൈയിൽ AIKMCCയുടെ GMBCH സേവന ഓഫീസ് സജീവമായി

ചികിത്സാ ആവശ്യങ്ങൾക്കായി മുംബൈയിലെത്തുന്ന മലയാളികൾക്ക് സഹായവും മാർഗനിർദേശവും ലക്ഷ്യം മുംബൈ: AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജി.എം....