Homeമുംബൈയിൽ AIKMCCയുടെ GMBCH സേവന ഓഫീസ് സജീവമായി

മുംബൈയിൽ AIKMCCയുടെ GMBCH സേവന ഓഫീസ് സജീവമായി

Published on

ചികിത്സാ ആവശ്യങ്ങൾക്കായി മുംബൈയിലെത്തുന്ന മലയാളികൾക്ക് സഹായവും മാർഗനിർദേശവും ലക്ഷ്യം

മുംബൈ: AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജി.എം. ബനാത്ത്‌വാല സെന്റർ ഫോർ ഹ്യൂമാനിറ്റി (GMBCH)-യുടെ സേവന പ്രവർത്തനങ്ങൾക്കായി ബാന്ദ്രയിൽ ഓഫീസ് സജീവമായി. AIKMCCയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം കേരളത്തിൽ നിന്ന് കാൻസർ ചികിത്സയ്ക്കും മറ്റ് ചികിത്സാ ആവശ്യങ്ങൾക്കുമായി മുംബൈയിലെത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുകയാണ് സെന്ററിന്റെ പ്രധാന ലക്ഷ്യം.

AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് അസീസ് മാണിയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ GMBCH ജനറൽ സെക്രട്ടറി വി.കെ. സൈനുദ്ദീൻ സ്വാഗതം പറഞ്ഞു. AIKMCC നാഷണൽ ട്രഷറർ കെ.എം.എ. റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു.

AIKMCC ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ, ട്രഷറർ പി.എം. ഇഖ്ബാൽ, വൈസ് പ്രസിഡന്റ് എം.എ. ഖാലിദ്, സെക്രട്ടറി മുസ്തഫ കുമ്പോൾ, റായ്ഗഡ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഉളുവാർ, മുംബൈ സബർബൻ ജില്ലാ പ്രസിഡന്റ് എ.ആർ. ഫിറോസ്, ജനറൽ സെക്രട്ടറി വി.കെ. അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു.

ബോംബെ കേരള മുസ്ലിം ജമാഅത്ത് വൈസ് ചീഫ് പാട്രൺ സുലൈമാൻ മർച്ചന്റ്, വർക്കിംഗ് കമ്മിറ്റി അംഗം സി.എച്ച്. അബ്ദുള്ള, മുംബൈ സിറ്റി ജില്ലാ ട്രഷറർ പി.കെ.സി. ഉമ്മർ, സെക്രട്ടറി ഷൗക്കത്ത് വാടാള, ദാദർ ഏരിയ ജനറൽ സെക്രട്ടറി അഷ്റഫ് ബദ്രിയ, ഡോംഗ്രി ഏരിയ പ്രസിഡന്റ് ഹനീഫ, ജനറൽ സെക്രട്ടറി അസിം മൗലവി, റസാഖ് വയനാട്, റാഷിദ് പി.സി., കുട്ടിക്ക മാഹിം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ചികിത്സയ്ക്കായി മുംബൈയിലെത്തുന്ന മലയാളികൾക്ക് ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിലൂടെ മാനുഷിക സേവനരംഗത്ത് കൂടുതൽ സജീവമായി ഇടപെടാനാണ് GMBCH ലക്ഷ്യമിടുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചികിത്സാ നടപടികളുമായി ബന്ധപ്പെട്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണ ഉറപ്പാക്കുന്നതിനും സെന്ററിന്റെ പ്രവർത്തനങ്ങൾ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മുംബൈയിലെത്തുന്ന മലയാളി രോഗികൾക്ക് ആശ്വാസവും പിന്തുണയും നൽകുന്ന സേവനകേന്ദ്രമായി GMBCHയെ വളർത്തുകയാണ് ലക്ഷ്യം.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

26-ാമത് കുഞ്ഞമ്മ ഡേവിഡ് മെമ്മോറിയൽ റോളിങ് ട്രോഫി ക്വിസ് മത്സരം ഡോംബിവ്‌ലിയിൽ നടന്നു

ഡോംബിവ്‌ലി: വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനവും ബൗദ്ധിക മികവും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച 26-ാമത് കുഞ്ഞമ്മ ഡേവിഡ് മെമ്മോറിയൽ റോളിങ് ട്രോഫി ക്വിസ്...

റിയാലിറ്റി ഷോ വേദികളിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക്; ശ്വേത വാര്യരുടെ ‘മെറി ബോയ്സ്’ നവംബർ 13ന്

മുംബൈ: നൃത്തവേദികളിൽ തന്റെ കഴിവുകൊണ്ട് ശ്രദ്ധ നേടിയ മുംബൈ മലയാളി ശ്വേത വാര്യർ ഇനി വെള്ളിത്തിരയിലും. ശ്വേത പ്രധാന...

കൈയും കെട്ടി നിന്നിട്ട് ഇപ്പോൾ കടിക്കാൻ ഇറങ്ങിയിട്ട് എന്ത് കാര്യം? കോടതികൾ സമയത്ത് ഇടപെടണം.

നെല്ലൻ ജോയി, മുംബൈ ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട സുപ്രീം കോടതി, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടപ്പോഴും, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത...

പതിനഞ്ചാം മലയാളോത്സവത്തിന് ലോഗോ ഡിസൈനിങ് മത്സരം; എൻട്രികൾ ഒക്ടോബർ 25 വരെ

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന പതിനഞ്ചാം മലയാളോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി ലോഗോ ഡിസൈനിങ് മത്സരം...
spot_img

More like this