Homeവാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

Published on

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ 6 ന് വമ്പിച്ച പരിപാടികളോടെ ആഘോഷിച്ചതായി പ്രസിഡണ്ട് പി.രമണൻ അറിയിച്ചു. വാപി ദുംഗ്രയിലെ മിഷൻ്റെ ഹരിയാ പാർക് സമുച്ചയത്തിൽ വച്ചായിരുന്നു ആഘോഷ പരിപാടികൾ.

രാവിലെ 10 മുതൽ ഒരു മണി വരെ കുട്ടികളുടെ കായിക-കലാ മത്സരങ്ങളും തുടർന്ന് വനിതാ വിഭാഗത്തിൻ്റെ കലാപരിപാടികളും തുടർന്ന് ഘോഷയാത്രയും ഉണ്ടായിരുന്നു. 6 മണിക്കു നടന്ന പൊതുസമ്മേളനത്തിൽ മുംബയ് ശ്രീനാരായണ മന്ദിര സമിതി മുൻ ജന. സെക്രട്ടറി എൻ. എസ്. സലിം കുമാർ മുഖ്യാതിഥിയായിരുന്നു. ഇന്ന് രാജ്യത്തുടനീളം നടക്കുന്ന ജാതി- മത സംഘർഷങ്ങൾ ഇല്ലാതാക്കുവാൻ ഗുരു സന്ദേശങ്ങൾ ഒറ്റമൂലിയായി പ്രയോഗിക്കുവാൻ ഭരണാധികാരികൾ മുൻ കയ്യെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ മേഖലയിലെ മികച്ച നേട്ടങ്ങൾക്കുള്ള ഈ വർഷത്തെ ശ്രീനാരായണ വിദ്യാജ്യോതി പുരസ്കാരം പ്രീതി ജനാർദ്ദൻ പണിക്കർക്കും ശ്രീനാരായണ സേവാരത്ന പുരസ്കാരം തുളസീധരൻ പിള്ളക്കും ലഭിച്ചു. ഗുരുദേവ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് മികച്ച സംഭാവന നൽകിയതിനായി പുതിയതായി ഏർപ്പെടുത്തിയ ശ്രീനാരായണ കർമ്മ ജ്യോതി പുരസ്‌കാരം 2026 നർഹനായ പിരമണന് ഫലകം നൽകി പൗരാവലി ആദരിച്ചു. കഴിഞ്ഞ പത്തുവർഷമായി ഗുരു ശക്തി മഹിളാ സംഘത്തിൻറെ പ്രസിഡണ്ടായിരുന്ന ഷീല രമണൻ്റെ സേവനങ്ങളെയും സദസ് ആദരിച്ചു.

മിഷൻ പ്രസിഡണ്ട് പി.രമണൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.കെ എസ് ബാബുവും പ്രസംഗിച്ചു.
സെക്രട്ടറി പി.ആർ രഞ്ചൻ സ്വാഗതവും കൺവീനർ അനിൽ ദിവാകരൻ നന്ദിയും പറഞ്ഞു.
ഗുരു ശക്തി പ്രസിഡണ്ട് ഷീല രമണൻ , സെക്രട്ടറി ജയന്തി വിദ്യാധരൻ തുടങ്ങിയവർ വനിതാ സമ്മേളനത്തിനും ബന്ധപ്പെട്ട പരിപാടികൾക്കും നേതൃത്വം നൽകി.

കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ്.എസ് സി മുതൽ ഡോക്‌ടറേറ്റ് വരെ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും പ്രോസാഹന സമ്മാനങ്ങളും നൽകി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....

നെരൂളിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തി–ഓണാഘോഷം; ഒരുക്കങ്ങൾ പൂർത്തിയായി

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി. യോഗം) മുംബൈ–താനെ യൂണിയൻ, ശാഖായോഗങ്ങൾ, പോഷക സംഘടനകൾ എന്നിവയുടെ സംയുക്ത...

മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്

മീരാ റോഡ്: മീരാ റോഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച മീരാ...

അന്ധേരി മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു

മുംബൈ: ഓണാഘോഷങ്ങളുടെ ഭാഗമായി അന്ധേരി മലയാളി സമാജം സെപ്റ്റംബർ 26ന് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മഹാകാളി കേവ്സ് റോഡിലെ...
spot_img

More like this