More
    HomeEntertainmentMusicന്യൂ ബോംബെ കൾച്ചറൽ സെന്ററിൽ 'സ്വരരാഗം' സംഗീതസന്ധ്യ ജൂൺ 28ന്

    ന്യൂ ബോംബെ കൾച്ചറൽ സെന്ററിൽ ‘സ്വരരാഗം’ സംഗീതസന്ധ്യ ജൂൺ 28ന്

    Published on

    നവി മുംബൈ: സംഗീതാസ്വാദകർക്കായി മനോഹരമായ ഒരു സംഗീതവിരുന്നുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ (റജിസ്റ്റേർഡ്) രംഗത്ത്. “സ്വരരാഗം” എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗീതസന്ധ്യ ജൂൺ 28-ന് വൈകിട്ട് 6 മണിക്ക് കോപ്പർഖൈരണെയിലെ ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഹാളിൽ നടക്കും. മാസം തോറും NBCC സംഘടിപ്പിക്കുന്ന പാട്ടുത്സവത്തിന്റെ ഭാഗമായാണ് ഈ സംഗീതപരിപാടി അരങ്ങേറുന്നത്

    സെന്ററിന്റെ സാംസ്കാരിക വിഭാഗം അവതരിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത സംഗീതജ്ഞരും യുവപ്രതിഭകളും അണിനിരക്കും. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ മധു നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി ചലച്ചിത്ര നടൻ ബാലൻ തൃപ്പൂണിത്തുറ പങ്കെടുക്കും. യുവഗായകൻ സ്വരൂപ് രമേശ് നായർ വിശിഷ്ടാതിഥിയായിരിക്കും.

    മലയാള സിനിമാഗാനങ്ങളും മെലഡികളും ഭക്തിഗാനങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്നാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. സംഗീതപ്രേമികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് ആസ്വദിക്കാവുന്ന സായാഹ്നമായിരിക്കും ‘സ്വരരാഗം’ എന്ന് സംഘാടകർ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 20 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...

    പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷത്തിൽ കേരള ഗവർണ്ണർ പങ്കെടുക്കും

    വസായ്: സെപ്തംബർ 6 ന് നടക്കുന്ന പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഓണാഘോഷത്തിലും പ്രതീക്ഷ പുരസ്ക്കാര വിതരണ ചടങ്ങിലും കേരള ഗവർണ്ണർ...
    spot_img

    More like this