HomeEntertainment'അച്ഛാ… കൊറച്ച് പൈസ വേണം' വൈറൽ തരംഗം; റീലുകളുമായി മുംബൈ മലയാളികളും

‘അച്ഛാ… കൊറച്ച് പൈസ വേണം’ വൈറൽ തരംഗം; റീലുകളുമായി മുംബൈ മലയാളികളും

Published on

മുംബൈ: “അച്ഛാ… കൊറച്ച് പൈസ വേണം, അർജന്റാ…” എന്ന വരികളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പാരഡി ഗാനം ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റീൽ ട്രാക്കായി മാറിയിരിക്കുകയാണ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശിയായ പ്രേം എഴുതി ആലപിച്ച ഈ ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ അഞ്ച് മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി. ഒരു തെലുങ്കു സിനിമാ പാട്ടിൻ്റെ ഈണത്തിൽ മൂളിയ വരികൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരിയും കൗതുകവും പടർത്തുകയാണ്

പ്രേമിൻ്റെ പാട്ട് ഇഷ്ടപ്പെട്ട അസാമിലെ യുവ സംഗീത സംവിധായകൻ ബിട്ടു ബാബ ഇതിനൊരു എഐ വേർഷൻ തയ്യാറാക്കിയതോടെ പാട്ട് തരംഗമായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഈ ഗാനത്തിനൊപ്പം രസകരമായ റീലുകൾ ഒരുക്കി പങ്കുവയ്ക്കുകയും ട്രെൻഡിനെ കൂടുതൽ ജനപ്രിയമാക്കുകയും ചെയ്തു.

ഇപ്പോൾ ഈ വൈറൽ ട്രെൻഡിൽ മുംബൈ മലയാളികളും സജീവമാണ്. ഡോംബിവ്‌ലിയിലെ സുനീപും, ഖാർഘറിലെ നിഷ മധുവും ഈ ഗാനത്തിനൊപ്പമുള്ള റീലുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അവരുടെ വീഡിയോകളും മികച്ച പ്രതികരണമാണ് നേടുന്നത്.

ഒരു ലളിതമായ പാരഡി ഗാനമായി ആരംഭിച്ച ഈ സൃഷ്ടി ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളെ ഒരേ താളത്തിൽ കൂട്ടിയിണക്കുന്ന സോഷ്യൽ മീഡിയ ആഘോഷമായി മാറിയിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

Latest articles

ഓണാഘോഷത്തിന് നിറവും രുചിയും പകരാൻ പ്രതീക്ഷ ഫൗണ്ടേഷൻ; പൂക്കള, പായസ പാചക മത്സരങ്ങൾ സെപ്റ്റംബർ 5ന്

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ 26-ാം വാർഷികാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി വൈവിധ്യമാർന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പൂക്കള മത്സരവും പായസ പാചക...

കേരളീയം 2026: കേരളപ്പിറവി ദിനത്തിൽ മീരാ റോഡിൽ കലയുടെ മഹോത്സവം

മീരാ റോഡ്: കേരളപ്പിറവി ദിനമായ നവംബർ 1ന് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യമാർന്ന ആഘോഷവുമായി മലയാള ഭാഷാ പ്രചാരണ...

ഓണക്കിറ്റിൽ നിറച്ചത് സ്നേഹം; പരംശാന്തിധാമിലെ ഓണം ഹൃദയസ്പർശിയായി

ഓണം ആഘോഷിക്കുന്നത് ഒരുമിച്ചിരുന്ന് സദ്യ കഴിച്ചും സന്തോഷം പങ്കിട്ടുമാണ്. എന്നാൽ, ആരുമില്ലെന്ന് തോന്നുന്ന ഇടങ്ങളിലേക്ക് സ്നേഹത്തിന്റെ കൈത്താങ്ങായി എത്തുമ്പോഴാണ്...

ആഘോഷങ്ങൾ നഷ്ടമാകുന്ന തലമുറ

രാജൻ കിണറ്റിങ്കര ::::: 60 കളിലെ അല്ലെങ്കിൽ 70 കളിലെ ഓണം അനുഭവിച്ചവർക്കറിയാം ഓണം എന്തായിരുന്നു എന്ന്....
spot_img

More like this